ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൯

അതിന്മേൽ ഒരു ക്ഷേത്രവും മറ്റ പണികളും ഉണ്ട. ത്രിശ്ശിനാപ്പള്ളി
ഇംഗ്ലീഷ പട്ടാളം കിടക്കുന്ന പ്രധാനസ്ഥലങ്ങളിൽ ഒന്നാകുന്നു.

ത്രിശ്ശിനാപ്പള്ളി പട്ടണത്തിന്ന നേരെ കാവെരി രണ്ട കൈവഴിക
ളായി പിരിഞ്ഞിട്ട ശ്രീരംഗ എന്ന പേരായ ഒരു ദ്വീപിനെ ഉണ്ടാക്കു
ന്നു. ൟ ആറുകൾ തമ്മിൽ പിരിഞ്ഞിടത്തിൽനിന്ന ഏകദേശം പ
തിമ്മൂന്ന നാഴിക കിഴക്ക അവ പിന്നെയും തമ്മിൽ അടുത്ത പോകുന്നു
എന്നാൽ വടക്കെ കൈവഴി ൟ സ്ഥലത്ത തെക്കേതിനെക്കാളും ഇരു
പത അടി താഴ്ചയുള്ളതാകുന്നു. കൊളെരൂൻ എന്ന പേരാകുന്ന വട
ക്കെ കൈവഴി ഉപകാരം കൂടാതെ സമുദ്രത്തിലേക്ക പോകുന്നു. എന്നാ
ൽ കാവെരീ എന്ന പേരുനില്ക്കുന്ന തെക്കെ കൈവഴി തഞ്ചാവൂരിനെന
നെപ്പാനായിട്ട പലകൈവഴികളായിട്ട കൊണ്ടുപോകപ്പെട്ടിരിക്കുന്നു.
ശ്രീനാഗാമിന്റെ കിഴക്കെ അറ്റത്ത കാവെരീയിലെ വെള്ളം കൊ
ളെരൂനിലേക്ക താഴാതെ ഇരിപ്പാനായിട്ട ഒരു മഹാ വലിയ ചിറ കെ
ട്ടിയിരിക്കുന്നു. ആ ദ്വീപിന്റെ പാടിഞ്ഞാറെ അറ്റത്തിൽനിന്ന ഏ
കദേശം ഒരുനാഴിക അകലെയും കൊളെരൂന്റെ വക്കത്തനിന്ന അല്പം
ദൂരയും ശ്രീരംഗമിലെ ശ്രൂതിപെട്ട ക്ഷേത്രം നില്ക്കുന്നു. അത ഏഴ
ചതിര ശാലകൾ ആകുന്നു. ഒന്നിൽനിന്ന ഒന്നിന ൩൫൦ അടി അക
ലം ഉണ്ട. ഓരൊ ശാലയുടെ ഒരൊവശത്തിന്റെ നടുവിൽ നാലുദി
ക്കിലോട്ടും നാല വലിയ ഗോപുരവാതിലുകൾ ഉണ്ട. പുറമെയുള്ള മതി
ലിന ഏകദേശം നാലുനാഴിക ചുറ്റുണ്ട.

തഞ്ചാവൂര ഒരു വിളവുള്ള വെളിഭൂമിയിൽ ആകുന്നു. ൟ നഗരം
ക്രമമായിട്ട പണിയപ്പെട്ടതും വളരെ നല്ല പണികളുള്ളതും ആകുന്നു.
കോട്ടെയ്ക്കകത്ത ഇന്ദ്യായിലെ പണികളിൽ ഒരു മഹാ വിശേഷപ്പെട്ട
മാതിരിയായ ഒരു കീൎത്തിപെട്ട ക്ഷേത്രം ഉണ്ട. അതിന്റെ പ്രധാന
ഗോപുരത്തിന്ന ൧൯൯ അടിപൊക്കം ഉണ്ട. പണ്ടത്തെ കാലങ്ങളിൽ ത
ഞ്ചാവൂര തെക്കെ ഇന്ദ്യായിൽ വിദ്യയുടെ പ്രധാന ഇരിപ്പിടങ്ങളിൽ ഒ
ന്നായിരുന്നു.

കുംഭകോണം മുമ്പിൽ ചോളരാജാക്കന്മാരുടെ പഴയ തലസ്ഥനമാ
യിരുന്നു. അത ഇപ്പോഴും വലിയതും ജനപ്പെരുപ്പമുള്ളതും പ്രധാനമാ
യിട്ട ബ്രാഹ്മണർ പാൎക്കുന്നതും വളരെ വിശേഷപ്പെട്ട കുളങ്ങളും ക്ഷേ
ത്രങ്ങളും ഉള്ള ഒരു പട്ടണം ആകുന്നു.

തരങ്കമ്പാടി ക്രമമായിട്ട പണിയപ്പെട്ടതും ഏറ്റവും വെടിപ്പുള്ള പ
ട്ടണവും ലന്തകൾക്കുള്ളതും ആകുന്നു. ഇവർ ൧൬൧൬മതിൽ തഞ്ചാവൂര
രാജാവിനോട ൟ സ്ഥലത്തെ വിലെക്ക വാങ്ങിച്ച അവിടെ പാൎത്തു.
ബ്രിത്തിഷ ഗവൎണമെണ്ട ൟ പട്ടണത്തെ വിലെക്ക വാങ്ങിക്കുന്നതിന
വിചാരിച്ച വരുന്നു എന്ന പറയപ്പെടുന്നു.

മഥുര, വൈഗാറ എന്ന ആറ്റിന്റെ തെക്കെ വശത്താകുന്നു. ൟ
നഗരം ബഹു പഴമയിലെ ഉള്ളതും ഇന്ദു പണികളുടെ മഹാ വിശേ
ഷമായ ചില മാതൃകകൾ ഇപ്പോൾ ഉള്ളവയിൽ പല മോടിയുള്ള പ
ണികളുടെ ജീൎണ്ണങ്ങളും വിശേഷാൽ ഒരു രാജധാനിയുമുള്ളതാകുന്നു. ഇ
വിടെ പണ്ട സ്വദേശക്കാർ മഹാ സംഘം എന്ന പറഞ്ഞവരുന്ന ഒരു
ശ്രുതിപെട്ട പാഠകശാല ഉണ്ടായിരുന്നു. ഒരു പട്ടണും നില്ക്കത്തക്കതി
ൻവണ്ണം ഉള്ള വിസ്താരത്തിൽ മഥുരയിൽ ഒരു ക്ഷേത്രം ഉണ്ട.

രാമനാദ എന്ന പട്ടണം, രാമനാദസുമീൻധാരിയുടെ തലസ്ഥാനം

L 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/137&oldid=179147" എന്ന താളിൽനിന്ന് ശേഖരിച്ചത്