ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൧

ഇന്ദ്യായോട ചേൎന്ന ദ്വീപുകളെ കുറിച്ച.

ഇന്ദ്യായോട ചേൎന്ന ദ്വീപുകൾ ലക്ഷ ദ്വീപ എന്നും മല ദ്വീപ എ
ന്നും സെലോൻ എന്നും ആകുന്നു.

൧. ലക്ഷ ദ്വീപുകളെ കുറിച്ച.

ദേശത്തിന്റെ കിടപ്പും രൂപവും.—ൟ ദ്വീപുകൾ മല
ബാർ തീരത്തിന്ന നേരെ അക്കരയും അതിൽനിന്ന ൭൫ നാഴിക അ
കലയും ആകുന്നു. അവ ൩൦ ചെറിയ താണ ദ്വീപുകളും
തമ്മിൽ തമ്മിൽ വിസ്താരമുള്ള കടൽ കൈവഴികളാൽ സംബന്ധം
വിട്ടിരിക്കുന്നവയും ആകുന്നു. ഇവയിലേക്കും വലിയവയ്ക്കു ആറനാഴിക
സമചതിരം ഇല്ല.

ഉത്ഭവങ്ങൾ.--തേങ്ങായും കയറും ചക്കരയും കുറെ പാക്കും ഉ
ണ്ടാകുന്നവയല്ലാതെ ൟ ദ്വീപുകളിൽ ഒക്കെയും ഒന്നും ഉണ്ടാകുന്നതല്ല
ൟ വസ്തുക്കൾക്ക പകരം നെല്ലും തുണിയും മറ്റ വസ്തുകളും വാങ്ങിപ്പാ
നായിട്ട ഇന്ദ്യായിലേക്ക അവ പോക്കുചരക്കായിട്ട കേറ്റി അയക്കപ്പെ
ടുന്നു.

൨. മല ദ്വീപുകളെ കുറിച്ച.

ദേശത്തിന്റെ കിടപ്പും രൂപവും.— ൟ ദ്വീപുകൾ ല
ക്ഷ ദ്വീപുകൾക്ക തെക്ക ആകുന്നു. അവ, അരികെ അരികെ പല
ദ്വീപുകളും ഒന്നിൽനിന്ന ഒന്ന വിസ്താരം കുറഞ്ഞ കടൽ കൈവഴിക
ളാൽ സംബന്ധം വിട്ടിരിക്കുന്നവയും വലിപ്പം പല മാതിരിയായിട്ട
൧൨൦൦ ദ്വീപുകളോളമുള്ളവയും ആകുന്നു. അവയിലേക്കും വലിയതിന്ന
മൂന്ന നാഴിക ചുറ്റില്ല.

ഉത്ഭവങ്ങൾ.— ഉത്ഭവങ്ങൾ വകയിൽ പ്രധാനമായുള്ളവ കയ
റും വെളിച്ചെണ്ണയും കൌടിയും ആമഓട്ടിയും ഉണുക്കമീനും ആകുന്നു.
ഇവയെ ആ ദ്വീപുകാർ നെല്ലിനും പഞ്ചസാരെയ്ക്കും മറ്റ ആവശ്യവ
സ്തുക്കൾക്കുമായിട്ട തങ്ങളുടെ തോണികളിൽ കേറ്റി ഓറീസായിലേക്കും
മളാക്കായിലേക്കും കൊണ്ടുപോകുന്നു.

മതം.—ഇന്ദു മതം കൂടി കലൎന്ന മഹമ്മദ മതം ആകുന്നു.

൩. സെലോൻ എന്റെ ദ്വീപിനെ കുറിച്ച.

ദേശത്തിന്റെ കിടപ്പം രൂപവും —സെലോൻ മനാർ
എന്ന പേർ പറഞ്ഞ വരുന്ന കടൽ കൈവഴിയാൽ തെക്കെ ഇന്ദ്യായി
ൽനിന്ന വേൎവിട്ട അതിന്ന തെക്ക കിഴക്കായിട്ട കിടക്കുന്നു. ഇതിന്റെ
വടക്കെ അറ്റം മുതൽ തെക്കെ അറ്റം വരെ ഏറിയ നീളം ൨൭൦ നാ
ഴികയും ഏറിയ വീതി ൧൪൫ നാഴികയും ആകുന്നു. ഉൾപ്രദേശങ്ങൾ
മലയായുള്ളതും കാടായുള്ളതും ആകുന്നു.

L3

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/139&oldid=179149" എന്ന താളിൽനിന്ന് ശേഖരിച്ചത്