ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൨

പ്രധാന നഗരികൾ.—യാഫ്ണ പട്ടണം എന്നും കല്പെന്തി
എന്നും ചില്ലൊ എന്നും നിഗോംബാ എന്നും കൊളമ്പ എന്നും കല്ത്തു
റ എന്നും പൊയിന്ത, ഡി, ഗാൽ എന്നും ഉള്ളവ പടിഞ്ഞാറെ തീര
ത്തിങ്കൽ ആകുന്നു. ത്രിങ്കമാലി എന്നും ബട്ടിക്കൊളൊ എന്നുംഉള്ളവ, കി
ഴക്കെ തീരത്തിങ്കൽ ആകുന്നു. മഥുര തെക്കെ അറ്റത്ത ആകുന്നു. കാ
ണ്ടി നടുവിലും ആകുന്നു.

ത്രിങ്കമാലി ഇന്ദ്യായിലേക്കും വലിയതും വിശേഷവുമായ തുറമുഖം ആ
കകൊണ്ടും കിഴക്കെ സമുദ്രങ്ങളിൽ ഇംഗ്ലീഷകാൎക്കുള്ള പടക്കപ്പലുകൾ കി
ടക്കുന്ന സ്ഥലമാകൊണ്ടും ബഹു സാരമുള്ള സ്ഥലം ആകുന്നു.

ഉത്ഭവങ്ങൾ.—ഇവിടത്തെ പ്രധാന ഉത്ഭവങ്ങൾ കാപ്പിയും
എലവംഗത്തൊലിയും വെളിച്ചെണ്ണയും കയറും പാക്കും പുകയിലയും
ആകുന്നു. ഒന്നാന്തരം ചാരായംതെങ്ങിലെ കള്ളിൽനിന്ന വാറ്റി എടു
ക്കുന്നുണ്ട.കരിമ്പു കൃഷിയും അധികമായിട്ട വൎദ്ധിച്ചവരുന്നു. ൟ ദ്വീ
പിൽ ആനയും മറ്റ മൃഗങ്ങളും പലമാതിരി പാമ്പുകളും പെരുത്തുണ്ട.
കാടുകളിൽ പലമാതിരി വിശേഷപ്പെട്ട തടികൾ ഉണ്ട. മല പ്രദേശ
ങ്ങളിൽ വൈഡൂൎയ്യവും അമെതിസ്ത എന്ന ഒരു രത്നവും പുഷ്യരാഗവും
ചുവപ്പകല്ല മുതലായവയും ഉണ്ട. സെലോന്റെ വടക്ക പടിഞ്ഞാറെ
തീരത്തിങ്കൽ കൊണ്ടാച്ചി എന്ന കടൽ കൈവഴിയിൽനിന്ന അനവധി
മുത്തും ശംഖും വാരുന്നുണ്ട.

മതം.—ബുദ്ധ മതം ആകുന്നു. തമിഴ്ക്കാര ഇന്ദു മതക്കാരാകുന്നു. ക്രി
സ്ത്യാനികൾ അധികവും വൎദ്ധിച്ചും വരുന്നുണ്ട.

താൎത്തറി എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—താൎത്തറിയുടെ വടക്കെ ഭാഗം റുസ്സിയാ താൎത്തറി
യാലും കിഴക്ക ചീന താൎത്തറിയാലും തെക്ക അപ്ഘാനിസ്താൻ എന്നും
പാർസിയ എന്നുമുള്ള ദേശങ്ങളാലും പടിഞ്ഞാറ പാർസിയയാലും ക
സ്പിയൻ സമുദ്രത്താലും റുസ്സിയാ താൎത്തറിയുടെ ഒരു ഭാഗത്താലും അതൃത്തി
യാക്കപ്പെട്ടിരിക്കുന്നു.

പ്രധാന അംശങ്ങൾ.—തുൎക്കിസ്താൻ എന്നും ഖിവാ എന്നും
കോകാൻ എന്നും ബൊക്കാറാ എന്നും തുൎക്കൊമനിയാ എന്നും കൂണ്ടൂസ
എന്നും ആകുന്നു. ഇവയിൽ ഒാരോന്നിനെ കുറിച്ച വിവരമായിട്ട പ
റയും.

മലകൾ.—പ്രധാന മലകൾ കിഴക്കെ അതൃത്തിയിൽ കൂടെപോ
യി കിടക്കുന്ന ബെലൂതതാഗ്ഗ എന്നും തെക്ക കൂടെ പൊയ്കിടക്കുന്ന പ
രൊപമീസാൻ എന്നും ആകുന്നു.

കടലുകൾ.—ഖിവായിക്കും തുൎക്കിസ്താനും ഇടയിൽ ൨൦൦ നാഴിക
നീളം ൭൦ നാഴിക വീതിയിൽ അറാൽ കടൽ എന്ന പേരായിട്ട ഒരു
ഉൾക്കടൽ ഉണ്ട.

ആറുകൾ.—യക്സാൎത്തിസ എന്നും സർ അഫ്ഷാൻ എന്നും ഒക്സ
സ്സ എന്നും മൂൎഘാബ എന്നും ആകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/140&oldid=179150" എന്ന താളിൽനിന്ന് ശേഖരിച്ചത്