ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൩

ദേശ രൂപം.—ൟ ദേശത്തിലെ പല അംശങ്ങളും പലവിധ
ത്തിൽ ഇരിക്കുന്നതിനാൽ ഓരോന്ന വിവരമായി പറയപ്പെടും.

ഉത്ഭവങ്ങൾ.—ൟ ദേശത്തിന്റെ തെക്കേതും കിഴക്കേതുമായ
ഭാഗങ്ങളിൽ നെല്ലും കോതമ്പും യവവും മറ്റ ധാന്യങ്ങളും പലമാതി
രി ഫലങ്ങളും അനവധിയായിട്ട ഉണ്ടാകുന്നു. കുതിരകളും ഒട്ടകങ്ങ
ളും ആടുകളും നിരപ്പെ അധികമായിട്ട ഉണ്ട. ഇവിടത്തെ കുതിരകളു
ടെ ബലം കൊണ്ടും ഭാരം വഹിക്കുന്നതിനുള്ള ശക്തികൊണ്ടും വിശേ
ഷാൽ ശ്രുതിപ്പെട്ടിരിക്കുന്നു. ഒട്ടകങ്ങൾ വലിയ മാതിരിയും രണ്ട ഉപ്പൂ
ടിയുള്ളവയും ആകുന്നു. ഇന്ദ്യാ മാതിരി ഒട്ടകത്തിന ഒരു ഉപ്പൂടിയെ ഉ
ള്ളു. കാട്ടുമൃഗങ്ങൾ പ്രധാനമായിട്ട കടുവായും ചെന്നായും കുതിരയും
കഴുതയും കാട്ടാടും ആകുന്നു. ഓക്സസ്സ എന്ന ആറ്റമണലിൽ സ്വൎണ്ണ
മുണ്ട. സർ അഫ്ഷാനിലും മറ്റ ആറുകളിലും അല്പമായിട്ടും ഉണ്ട. മല
പ്രദേശങ്ങളിൽ വെള്ളിയും ചെമ്പും ഇരിമ്പും തുരിശും പലമാതിരി വില
യേറിയ രത്നങ്ങളും മാൎബൾക്കല്ലുകളും ഉണ്ട.

കൈവേലകളും വ്യാപാരവും.—ബൊക്കാറായിൽ പഞ്ഞി
കൊണ്ടുള്ള കരകൌശലങ്ങൾ അധികമായിട്ടുണ്ട. സമീപെയുള്ള ദേശ
ങ്ങളുമായിട്ട പട്ടും രോമവും ആട്ടിൻതോലും ബഹുത്വമായിട്ട കച്ചവട
വും ഉണ്ട.

മതം.—നടപ്പായിട്ട മഹമ്മദ മതം ആകുന്നു. എന്നാൽ കൽമക്ക
കാര എന്ന ഒരു കൂട്ടക്കാർ ഉണ്ട. അവരുടെത, ലാമാ മതം ആകുന്നു.

ൟ ദേശത്തിലെ പല അംശങ്ങളെ കുറിച്ച താ
ഴെ വിവരമായി പറയപ്പെടുന്നു.

൧. തുൎക്കിസ്താൻ.

ദേശ രൂപവും വിശേഷാദിയും.—തുൎക്കിസ്താൻ ൟ ദേ
ശത്തിന്റെ വടക്കെ ഭാഗം ആകുന്നു. അത സാമാന്യം വെളിയായുള്ള
ത എങ്കിലും കൃഷിയില്ലാതെ മിക്കവാറും മേച്ചിൽസ്ഥലമായിട്ട കിടക്കുന്നു
അവിടെ തുൎക്കമൻകാർ സഞ്ചരിച്ചവരുന്നു. ഇവൎക്ക ബഹു കന്നുകാലികൂട്ട
ങ്ങളും കുതിരകൂട്ടങ്ങളും ഒട്ടകങ്ങളും ആടുകളും ഉണ്ട. അവയെയും കൊ
ണ്ട അവർ അതാത കാലത്തിൽ അങ്ങോട്ടും ഇങ്ങോട്ടം മാറുന്നു. അവ
ൎക്ക പട്ടണങ്ങൾ ഇല്ല. എന്നാൽ ആട്ടുരോമം കൊണ്ട കട്ടിയുള്ള കറുത്ത
കരിമ്പടം പോലെ ഉണ്ടാക്കീട്ട അവയാൽ പാളയം ഉണ്ടാക്കി പാൎത്തുവ
രുന്നു. ഒരു കൂട്ടക്കാർ മറ്റൊരു കൂട്ടക്കാരെ വഴങ്ങുന്നില്ല.

൧. ഖിവാ.

ദേശരൂപവും വിശേഷാദിയും.—ഖിവാ ബൊക്കാറാ
യിക്കും കസ്പിയൻ സമുദ്രത്തിന്നും ഇടയിൽ പടിഞ്ഞാറെ ഭാഗം ആകു
ന്നു. ഓക്സസ്സിന്ന തുലോം അടുത്തുള്ളിടം ഒഴികെ ൟ ദേശം മണലായു

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/141&oldid=179151" എന്ന താളിൽനിന്ന് ശേഖരിച്ചത്