ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൭

യ എന്ന ദേശത്താലും കിഴക്ക താൎത്തറി എന്ന ഉൾക്കടലിനാലും യാപ്പാ
ൻ എന്ന കടലിനാലും തെക്ക മഞ്ഞക്കടലിനാലും ചീനയാലും തിബെ
ത്തിനാലും പടിഞ്ഞാറ താൎത്തറിയാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—ൟ ദേശത്തിലെ പലപല വംശ
ക്കാർ സാമാന്യം സഞ്ചാരികളും കൂടാരങ്ങളിൽ പാൎക്കുന്നവരും ആക
കൊണ്ട അവയെ അവർ കാലത്തിന്ന തക്കവണ്ണമൊ അവരുടെ നാല്ക്കാ
ലികൾക്ക മേച്ചിലിനെ കണ്ടുകിട്ടുന്നപ്രകാരമൊ അവിടവിടെക്ക മാ
റ്റികൊണ്ടുപോകുന്നു. അതകൊണ്ട പടിഞ്ഞാറെ ഭാഗത്ത ഒഴികെ പ
ട്ടണങ്ങൾ ചുരുക്കമാകുന്നു. പ്രധാനമായുള്ളവ, കാഷ്ഗർ എന്നും തുൎഫാ
ൻ എന്നും യാൎക്കണ്ട എന്നും ഹാമി അല്ലെങ്കിൽ കാല്മിൽ എന്നും സഗിലി
ൻ ഔലാ എന്നും തിസ്ഛിക്കാർ എന്നും ചിനിയാങ്ങ അല്ലെങ്കിൽ മൂഗ്ദെൻ
എന്നും ആകുന്നു.

മലകൾ.—ഇതിലെ പ്രധാനമായ പൎവതനിരകൾ വടക്ക അൽ
ത്തായൻ എന്നും പടിഞ്ഞാറ ഇതിനെ താൎത്തറിയിൽനിന്ന വേറാക്കു
ന്ന ബെലൂതതാഗ്ഗ എന്നും ആകുന്നു. ബെലൂലതതാഗ്ഗ എന്ന മലെക്ക മുമ്പി
നാൽ ഇമൊസ എന്ന പേർ പറഞ്ഞവന്നു.

ആറുകൾ.—ഇതിൽ പല ആറുകൾ ഉണ്ട. എന്നാൽ സാരമാ
യിട്ടുള്ളവയല്ല പ്രധാനമായിട്ടുള്ളത താൎത്തറി ഉൾക്കടലിലേ ക്കകിഴ
ക്കോട്ട ഒഴുകുന്ന സാഗലിൻ ആറ ആകുന്നു.

ദേശ രൂപം.— ൟ ദേശത്തിന്റെ വിധം ഏറെ കാടില്ലാതെ
മലയും മൈതാനവുമായിട്ട ഏറെയും ഇടകലശിയിരിക്കുന്നു. ഏറെ
യും സമഭൂമി ആകുന്നു. ഇത ലോകത്തിൽ ഏറ്റവും കിളൎച്ചയുള്ള ഒപ്പ
നിരപ്പ ഭൂമി എന്ന വിചാരിക്കപ്പെടുന്നു.

ൟ സമഭൂമിയിൽ ഒരു ഭാഗത്തിൽ കൊബി എന്നും ഷാൎന്നൊ എ
ന്നും രണ്ട വലിയ കാനനം ഉണ്ട. ശേഷം മേച്ചിലിന്നായിട്ട ഉപയോ
ഗിക്കപ്പെടുന്നു.

ഉത്ഭവങ്ങൾ.—ൟ ദേശത്തിലെ ഉത്ഭവങ്ങളെ കുറിച്ച അറി
ഞ്ഞിട്ടുള്ളിടത്തോളം കുറച്ചെ ഉള്ളു. താൎത്തർ വംശക്കാൎക്ക സാമാന്യം കൃ
ഷിക്കും കരകൌശലങ്ങൾക്കും ഒട്ടും തന്നെ താല്പൎയ്യം ഇല്ല. എന്നാൽ അ
വരുടെ പ്രത്യേക ശ്രദ്ധ അവരുടെ നാല്ക്കാലികൂട്ടങ്ങളിൽ ആകുന്നു.
ഇവ അവൎക്ക ബഹുത്വം ഉണ്ട. കാട്ടുകുതിരകളും കഴുതകളും പെരുത്ത
ഉണ്ട. കടുവായെയും പലടത്തും കാണ്മാനുണ്ട. പലമാതിരി മാൎദ്ദവമു
ള്ള തൊകലുകൾ അവരുടെ പ്രധാന കച്ചവടം ആകുന്നു. ചില ആറു
കളിൽ മുത്ത ഉണ്ട.

മതം.—നടപ്പായുള്ള മതം ലാമ കൂട്ടക്കാരുടെ ബുദ്ധമതം ആകുന്നു
ശാമാൻ മതം എന്ന പറയപ്പെടുന്നതിനെ അനുസരിച്ച നടക്കുന്നവരും
പലർ ഉണ്ട. ആയത എന്തെന്നാൽ ഒരു ദൈവം ഉണ്ടെന്ന സമ്മതിക്ക
യും അനേകം കീൾ ദൈവങ്ങളെ വന്ദിക്കയും ചെയ്യുന്ന വിഗ്രഹാരാധ
നക്കാരാകുന്നു. മഹമ്മദകാരിൽ ഒരു കൂട്ടക്കാരും ഉണ്ട.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/147&oldid=179157" എന്ന താളിൽനിന്ന് ശേഖരിച്ചത്