ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൯

ട്ട വണ്ടിക്ക പ്രയോഗിച്ച വരുന്നു. അങ്ങിനെ തന്നെ ആടുകളെയും
പ്രയോഗിച്ച വരുന്നു. കാട്ടുകുതിരകളും കഴുതകളും ഉണ്ട. തിബെത്തി
ലേക്കും വിശേഷമുള്ള മൃഗങ്ങൾ വെണ്ചരിമാനും കാളയും കസ്തൂരിമൃഗ
വും സാലുവ ആടും ആകുന്നു. വെണ്ചരിമാൻ എന്ന പറയുന്നത മുഴു
വനും കട്ടിയുള്ള നീണ്ട രോമം കൊണ്ട മൂടിയിരിക്കുന്നു. അതുകൊണ്ട
കയറുകളും പാളയങ്ങളുടെ ശീലകളും ഉണ്ടാക്കപ്പെടുന്നു. പുച്ചൂല പോ
ലെയുള്ള അവയുടെ വാൽ ൟച്ചെ അടിക്കുന്നതിനും കുതിരക
ൾക്കും ആനകൾക്കും അലങ്കാരങ്ങളായിട്ടും പ്രയോഗിക്കുന്നതിനാൽ
തുലോം വിലപിടിച്ചതാകുന്നു. ഇതകൊണ്ട ഇന്ദ്യായിലും തുൎക്കിയിലും അ
ധികം അപേക്ഷ ഉണ്ട. കസ്തൂരിമൃഗം സാമാന്യം ഒരു പന്നിയുടെ ഭാ.
വവും ഏകദേശം അതിനോളം ഉയരവുമുള്ളതാകുന്നു. കസ്തൂരി ആണി
നെയുള്ളു. അത പൊക്കിളിങ്കൽ ഒരു ചെറിയ സഞ്ചിയിൽ ഇരിക്കുന്നു.
സാലുവ ആടഎന്നഇപ്രകാരം പേരുണ്ടാകുവാൻ ഇട,ശ്രുതിപെട്ട കാ
ശ്മീർ സാലുവകളെ ഉണ്ടാക്കുന്നത പട്ടുപോലെ ഇരിക്കുന്ന ഇതിന്റെ
പതുപ്പുള്ള രോമം കൊണ്ട ആകുന്നതിനാലാകുന്നു. ൟമാതിരി ആട മ
റ്റൊരു ദേശത്തിലും ഇല്ല. തിബെത്തിലെ മൃഗങ്ങൾക്ക എല്ലാം അവിട
ത്തെ ക്ലൈമെട്ടിന്റെ ശീതത്തിന്ന തക്കവണ്ണം ഘനരോമം എങ്കിലും മാൎദ്ദ
വരോമതോൽ എങ്കിലുംഉണ്ട നായ്ക്കുൾ വലിയവയും ശക്തിയുള്ളവയുംആ
കുന്നു.പാർസി അല്ലെങ്കിൽ ലാമ പൂച്ചകൾ എന്ന പേരായിട്ട ഇന്ദ്യായിൽ
അറിഞ്ഞിരിക്കുന്ന നീണ്ട രോമമുള്ള മാതിരി പൂച്ചകളും ഉണ്ട. ധാതുദ്രവ്യ
ങ്ങൾ പ്രധാനമായിട്ട സ്വൎണ്ണവും രസവും വെടിയുപ്പും ഉപ്പും ആകുന്നു
കൈലാസത്തിന്ന അപ്പുറമുള്ള ദേശത്തിൽ വിറകിന ബഹു ചുരുക്കം മൃ
ഗങ്ങളുടെ ചാണകം ഉണക്കുന്നതെ തീ കത്തിപ്പാനുള്ളു.

ലാസ്സാ എന്ന പട്ടണം തിബെത്തിലെ തലസ്ഥാനം ആകുന്നു. ഇവി
ടെ ദലായി ലാമ എന്ന പേർ പറയുന്ന മഹാ ലാമ പാൎക്കുന്നിടം ആ
കുന്നു.

മതം.—തിബെത്തിലെ മതം ബുദ്ധ മതം ആകുന്നു. അത ഇന്ദ്യാ
യിൽനിന്നുണ്ടായി. ഏറിയകാലമായിട്ട ൟ ദേശത്തിൽ ഉറച്ചിരിക്കു
ന്നു എന്ന തോന്നുന്നു. ആചാൎയ്യന്മാർ എല്ലാവരും ലാമകൾ എന്ന വി
ളിക്കപ്പെടുന്നു. ഇവരിൽ ദലായി ലാമ അല്ലെങ്കിൽ പ്രധാന ലാമയും
തെശു ലാമയും വിശേഷാൽ ശുദ്ധമുള്ളവരെന്ന വിചാരിക്കപ്പെടുന്നു. പ്ര
ധാന ലാമ ദൈവം മനുഷ്യാകൃതിയായതെന്ന വിചാരിക്കപ്പെടുന്നു. മാ
നുഷപ്രകൃതിക്ക അഴിവുവരുമ്പോൾ ദൈവം മറ്റൊരു ശരീരത്തിൽ ആ
വസിച്ച പുതിയ ലാമ ആയി തീരുന്നു. തെശു ലാമയും ബുദ്ധന്റെ ഒരു
അവതാരം എന്ന വിചാരിക്കപ്പെടുകയും ചീനത്തെ എമ്പ്രോര അവ
നെ തന്റെ ആത്മഗുരുവും ഗുണദോഷക്കാരനുമായിട്ട ബഹുമാനിക്ക
യും ചെയ്തുവരുന്നു. ലാമ ബൌദ്ധന്മാര രണ്ട കൂട്ടക്കാരുണ്ട. ഇവരുടെ
ലാമകൾ ചുവപ്പും മഞ്ഞയുമായ തൊപ്പികളെ ധരിക്കുന്നതിനാൽ തമ്മി
ലുള്ള ഭേദം അറിയപ്പെടുന്നു. പ്രധാന ലാമയും തെശു ലാമയും ചീന
ത്തെ എമ്പ്രോരും ഒടുക്കം പറഞ്ഞ വിധത്തിൽ ഉള്ളവരാകകൊണ്ട അ
ത പ്രധാനമായുള്ള കൂട്ടം എന്ന വിചാരിക്കപ്പെടാം. ചുവന്നത ഉള്ള കൂ
ട്ടക്കാരപ്രധാനമായിട്ട ബൂത്താനിൽ ആകുന്നു. ലാമ ബൌദ്ധന്മാര ജാ
തിവ്യത്യാസത്തെ മുഴുവനും ധിക്കരിക്കയും ഏതൊരു ജാതികളെയും കൂ

M

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/149&oldid=179159" എന്ന താളിൽനിന്ന് ശേഖരിച്ചത്