ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൦

ട്ടത്തിൽ കൂട്ടുകയും ചെയ്യുന്നു. അവരുടെ ദേവാലയങ്ങളിൽ ഉള്ള മുഖ്യ
മായ ബിംബം ഇന്ദുസ്താനിൽ ബുധൻ എന്ന പറഞ്ഞവരുന്ന മഹാ മു
നിയുടേത ആകുന്നു.

ചീന എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്കെ ഭാഗം ചീന താൎത്ത
റിയാലും കിഴക്ക സമുദ്രത്താലും തെക്ക സമുദ്രത്താലും തങ്ക്വിൻ എന്നും സി
യാം എന്നുമുള്ള ദേശങ്ങളാലും പടിഞ്ഞാറ ആവ എന്നും ആസ്സാം എ
ന്നും തിബെത്ത എന്നും ചീന താൎത്തറി എന്നുമുള്ള ദേശങ്ങളാലും അതൃ
ത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന നരികൾ.—പെക്കിൻ എന്നും സിങ്കൻ എന്നും
നാങ്കിൻ എന്നും കാന്തോൻ എന്നും ആകുന്നു.

പെക്കിൻ എന്നത, തലസ്ഥാനവും, ൨൦ ലക്ഷം ആളുകളുള്ളതും ആകു
ന്നു.

നാങ്കിൻ. പണ്ടത്തെ തലസ്ഥാനവും കയൻ ക്യു എന്ന ആറ്റിന്റെ
കിഴക്കെ മട്ടെയ്ക്കും ആകുന്നു. ഇത പെക്കിനെപ്പോലെ അത്ര ജനപ്പെ
രുപ്പമുള്ളതല്ല എങ്കിലും ൟ മഹാ രാജ്യത്തിലേക്കും വലിയതാകുന്നു.
൮൮൪ പടിയുള്ളതായിട്ട ഒമ്പത നിലയിൽ ൨൦൦ അടി ഉയരമുള്ളതായ
കീൎത്തിപെട്ട* പൊൎസലേൻ ഗോപുരം ഇവിടെ ആകുന്നു.

കാന്തോൻ, ചീനയിലേക്കും വലിയ തുറമുഖപട്ടണം ആകുന്നു. മുമ്പി
ൽ യൂറോപ്പകാൎക്ക ഇവിടെക്ക മാത്രമെ ചെല്ലാമായിരുന്നുള്ളു. അത ക്വാ
ന്തംഗ അല്ലെങ്കിൽ പെക്കിയാംഗ എന്ന ആറ്റ മട്ടെക്കൽ ആകുന്നു. ൟ
പട്ടണത്തിന്റെ ഉപഗ്രാമം കൂടാതെ ഇവിടെ ഏകദേശം ൧൫ ലക്ഷം
ആളുകളുള്ള ഒരു പട്ടണം ആറ്റിൽ വെള്ളത്തിനുമീതെ പൊങ്ങികിടക്കു
ന്നുണ്ട.

ഇവിടെ ഇംഗ്ലാണ്ടിന്നും അമെറിക്കായിക്കും യൂറോപ്പിലെ മിക്ക ദേശ
ങ്ങൾക്കും കച്ചവടസ്ഥലങ്ങൾ ഉണ്ട. പരദേശികൾക്ക ഒരുത്തൎക്കുംപട്ടണ
ത്തിന്ന പുറത്ത ചെല്ലുന്നതല്ലാതെ അകത്ത കടന്ന കൂടാ. ചീനക്കാൎക്ക
റുസ്സിയാക്കാരുമായിട്ട ഒരു കരക്കച്ചവടമുള്ളതകൊണ്ട അവരെ തുറമുഖ
ങ്ങളിലും അടുപ്പിക്കയില്ല.

കാന്തോന്ന ൮൦ നാഴിക താഴെ പൊൎത്തുഗീസകാൎക്കുള്ള മക്കൌ എ
ന്ന പട്ടണം നില്ക്കുന്നു. കാന്തോൻ ആറ്റിന്റെ പ്രവേശനത്തിങ്ക
ൽ മക്കൌവിൽനിന്ന അല്പം ദൂരെ ഹൊങ്ങ്കൊൻ എന്ന ചെറിയ ദ്വീ
പ ആകുന്നു. ഇതിനെ ൧൮൪൨മതിൽ ഇംഗ്ലീഷകാൎക്ക തീൎച്ചയായിട്ട ഒ
ഴിഞ്ഞ കൊടുക്കയാൽ അത ഇപ്പോൾ ഒരു ഇംഗ്ലീഷ ഇരിപ്പിടം ആകു
ന്നു.

ദ്വീപുകൾ.—പ്രധാനമുള്ളവ കൂസാൻ എന്നും ലുക്കു എന്നും
ഫൊൎമ്മൊസ എന്നും ഹയിനാൻ എന്നും ആകുന്നു.

* പൊൎസലേൻ എന്നത ശീമയിൽ നല്ല വിശേഷ മണ്ണകൊണ്ട ഉ
ണ്ടാക്കി വരുന്ന മിനുസമുള്ള പാത്രങ്ങൾ ആകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/150&oldid=179160" എന്ന താളിൽനിന്ന് ശേഖരിച്ചത്