ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൧

കടലുകളും കായലുകളും.—മഞ്ഞക്കടൽ എന്നും കിഴക്കൻ
കടൽ എന്നും ചീനക്കടൽ എന്നും ത്വങ്ക്വിൻ ഉൾക്കടൽ എന്നും ആകുന്നു.
ഇവ എല്ലാം പാസിഫിക്ക സമുദ്രത്തിന്റെ ഭാഗം ആകുന്നു. പല വലി
യ പൊയ്കകളും ഉണ്ട. അവയിൽ തൊങ്ങതിങ്ങ എന്ന പേരായിട്ട ഒ
ന്ന ഏകദേശം ൩൦൦ നാഴിക ചുറ്റുള്ളതാകുന്നു.

ആറുകൾ.—ഇതിൽ പല ആറുകൾ ഉണ്ട. അവയിൽ പ്രധാന
മായുള്ളവ, ഹൊയാങ്ങ-ഹൊ, അല്ലെങ്കിൽ മഞ്ഞ ആറ എന്നും കയൻ
ക്യു അല്ലെങ്കിൽ നീല ആറ എന്നും ആകുന്നു. ഇങ്ങിനെ പേര വന്നിരി
ക്കുന്നത ഒന്നാമത്തെത്തിലെവെള്ളം കലങ്ങിയതും മറ്റേത തെളിഞ്ഞതും
ആകകൊണ്ട അവയുടെ വെള്ളത്തിന്റെ നിറത്തിൽനിന്ന ആകുന്നു.
ൟ ആറുകളുടെ ഉത്ഭവങ്ങളെ കുറിച്ച ഏറിയകാലമായി തിരക്കി
ക്കൊണ്ട വരുന്നു. എന്നാൽ ഇതവരെയും തിട്ടമായിട്ടില്ല. എങ്കിലും
അവതിബത്തിൽനിന്നൊ അതിന്ന സമീപത്തിൽനിന്നൊ ഉണ്ടാകുന്നു
എന്ന പറയപ്പെടാം.

ദേശ രൂപം.—വടക്കെ അതിരിങ്കൽകൂടി ചീനത്തെ വലിയ മ
തിൽ എന്ന യൂറോപ്പ എഴുത്തുകാർ പറഞ്ഞിരിക്കുന്നത പോയ്കിടക്കുന്നു.
ൟ വലിയ മതിൽ താൎത്തർകാർ ആ ദേശത്തിൽ കേറി അതിക്രമം
ചെയ്യാതെ സൂക്ഷിപ്പാനായിട്ട കെട്ടപ്പെട്ടിരിക്കുന്നു. ഇതിന നീളം
൧൦൦൦ നാഴികയിൽ അധികം ഉണ്ട. ചില ഭാഗങ്ങൾ ൫൦൦൦ അടിയിൽ ഉ
യരം കുറയാതെയുള്ള മലകളിൽ കൂടി പോയിരിക്കുന്നു. എന്നാൽ ചീ
നയിൽ താൎത്തർകാരുടെ രാജത്വം സ്ഥിരമായ ശേഷം ൟ മതിൽ പൊ
ളിഞ്ഞ പോകുന്നതിന്ന സമ്മതിച്ചിരിക്കുന്നു.

ൟ ദേശത്തിലെ വിധം തുലോം പ്രകാരഭേദമുള്ളത ആകുന്നു. ചില
ഭാഗങ്ങൾ മലയായുള്ളവയും മറ്റ ചിലടം ഒപ്പനിരപ്പുള്ളിടവും ആ
കുന്നു. എന്നാൽ എല്ലാവിടത്തും മഹാ നന്നായി കൃഷിചെയ്യപ്പെട്ടിരി
ക്കുന്നു. ൟ സംഗതിയിൽ യൂറോപ്പിലെ തെളിഞ്ഞ ദേശങ്ങളെക്കാൾ ഇ
ത വിശേഷം തന്നെ. കല്ത്തളിരം ഇട്ട വിശേഷമായ വഴികൾ എല്ലാ
ഭാഗങ്ങളിലേക്കും ഉണ്ട. വഴിയാത്രക്കാരുടെ ഉപയോഗത്തിന്നായിട്ട ഛ
ത്രങ്ങൾ എല്ലാവിടത്തിലും ഉണ്ട.

ഉത്ഭവങ്ങൾ.—ഇന്ദ്യായിലുള്ളവ ഒക്കെയും ക്രടാതെ വിശേഷ
മായിട്ടും കൂടെ ഇവിടെ ഉത്ഭവങ്ങൾ ഉണ്ട. ഇതിലെ പ്രധാനമായ
പോക്കചരക്ക തേയ എന്ന ഒരു നടുതലയുടെ ഇല ഒരുക്കി എടുക്കുന്നതാ
കുന്നു. ഇത യൂറോപ്പിലും അമെറിക്കായിലും സാധാരണമായി പ്രയോ
ഗിച്ച വരുന്നു. ജനങ്ങളുടെ പ്രധാന ഭക്ഷണം നെല്ലുകൊണ്ടാകുന്നു.
കൈവേലകൾ എല്ലാ വിധവും ഉണ്ട. ൟ ദേശത്തിലെ പഞ്ഞി കൊ
ണ്ടും പട്ടുകൊണ്ടുമുള്ള വേലകൾക്കായിട്ടും മൺപാത്രങ്ങൾക്കായിട്ടും ഏ
റിയ കാലമായി ഇത ശ്രുതിപെട്ടിരിക്കുന്നു. അവിടെ ഇണക്കമുള്ള എല്ലാ
മാതിരി മൃഗങ്ങളും കുതിരയെക്കാൾ ഏറെ വലിപ്പമില്ലാത്ത കുറഞ്ഞോ
രു ഒട്ടകങ്ങളും ഉണ്ട. കാട്ടുമൃഗങ്ങൾ ചെറിയ മാതിരി കടുവാകളും ക
രടിമുതലായവയും ആകുന്നു. ലോഹാദികളായിട്ട പൊന്നും വെള്ളിയും
ചെമ്പും തുത്തനാഗവും ൟയവും തകരവും ഇരിമ്പും അനവധി ഉണ്ട.
കല്ത്തരിയും പെരുത്ത ഉണ്ട.

M 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/151&oldid=179161" എന്ന താളിൽനിന്ന് ശേഖരിച്ചത്