ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൩

ധാന്യങ്ങളും സസ്യാദികളും തേയിലയും പഞ്ഞിയും പട്ടും വാൎനീശും ക
ൎപ്പൂരവും ആകുന്നു. മൃഗങ്ങൾ അധികമായിട്ടില്ല. അവിടെ കുതിരകളും
കന്നുകാലികളും ഉണ്ട എങ്കിലും ആടുകൾ ഇല്ല. അവയിലെ കാട്ടുമൃഗങ്ങ
ളിലേക്കും വലിയത ചെന്നായ ആകുന്നു. പൊന്ന പെരുത്തുണ്ട. വെ
ള്ളിയും ചെമ്പും ൟയവും ഇരിമ്പും ഗന്ധകവും കല്ക്കരിയും ഉണ്ട.

മതം.—യാപ്പാങ്കാർ വിഗ്രഹാരാധനക്കാർ ആകുന്നു. ചിലർ ബു
ദ്ധമതക്കാരും മറ്റ ചിലർ ഒരു സത്യദൈവം ഉണ്ടന്ന സമ്മതിക്കയും പ
ല കീൾദേവന്മാരെ സേവിക്കയും ചെയ്യുന്നവരാകുന്നു. ൧൫൪൯മതിൽ
പൊൎത്തുഗീസ മിസ്യൊനരികൾ യാപ്പാനിൽ ചെന്ന ൧൬൩൮മത വ
രെയും ബഹു വൎദ്ധനവോടും കൂടെ അവരുടെ മതത്തെ പഠിപ്പിച്ചും
കൊണ്ട വന്നു. അപ്പോൾ ആ ഗവണമെണ്ടിന അവരുടെ ഭാവങ്ങളെ
കുറിച്ച സംശയം തോന്നീട്ട കഠിനമായി പീഡ തുടങ്ങി അനേകായി
രങ്ങളെ കൊന്നും കളഞ്ഞ റോമ മതത്തെ തീരുമാനം നിൎമ്മൂലമാക്കി അ
ന്ന മുതല്ക്ക, ൟ ദേശത്തിലേക്ക ക്രിസ്ത്യാനി മതത്തെ കേറ്റുന്നതിനുള്ള
യത്നങ്ങളെ ഒക്കെയും താല്പൎയ്യമായി വിരോധിക്കയും ക്രിസ്ത്യാനി എന്നുള്ള
പേരുപോലും പറഞ്ഞുകൂടാതെയും ആക്കി തീൎത്തു യൂറോപ്പുകാരിൽ അ
വരുടെ ദേശവുമായിട്ട വ്യാപാരം ചെയ്വാൻ അവർ സമ്മതിച്ചിരിക്കു
ന്നത ലന്തകളെ മാത്രമെ ഉള്ളു.

ബൂത്താൻ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്കെ ഭാഗം ഇതിനെ
തിബെത്തിൽനിന്ന വേർതിരിക്കുന്ന ഹിമാലയ പൎവതങ്ങളാലും കിഴക്ക
ചീനയാലും തെക്ക ആസ്സാമിനാലും ബെങ്കാളിലെ അതിര ദിക്കുകളാലും
പടിഞ്ഞാറ തീസ്താ എന്ന ആറ്റിനാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—താസ്സിസുദൻ എന്നും വാന്ദീപൂര എ
ന്നും ദെല്ലാംകോട്ട എന്നും ലക്കീദവാർ എന്നും ബക്കഷീദവാർ എന്നും
കുച്ചഹുബാരി എന്നും ആകുന്നു.

ആറുകൾ.—ഇതിൽ പല ആറുകൾ ഉണ്ട. അവയിൽ പ്രധാന
മായിട്ടുള്ളവ പടിഞ്ഞാറ തീസ്താ എന്നും നടുവിൽ ഗധധര എന്നും കി
ഴക്ക മൊനാസ അല്ലെങ്കിൽ ഗുമാരി എന്നുമുള്ളവ ആകുന്നു.

ദേശ രൂപം.—ൟ ദേശത്തിന്റെ വടക്കെ ഭാഗത്തെ ക്രമക്കേടാ
യിട്ട പല മലകളുള്ളതും അവയിൽ ചിലത ഹിമം കൊണ്ട മൂടികിടക്കു
ന്നവയും ചിലത വൻകാടുള്ളവയും ആകുന്നു. ഇവയുടെ ഇടയിൽ ജന
പ്പെരുപ്പമുള്ള ഗ്രാമങ്ങളും ചുറ്റും തോട്ടങ്ങളും കൃഷിസ്ഥലങ്ങളും ഉണ്ട. ബെങ്കാൾ അതൃത്തിയിങ്കലുള്ള കുന്നുകളുടെ ചരുവിൽ 'ഏകദേശം ൨൫
നാഴിക വീതിയിൽ വിശേഷമായി സസ്യാദികൾ ഉള്ള ഒരു മൈതാന
വും ആനകൾ മുതലായവ അധികമുള്ള പുതയലുള്ള കാടുകളും ഉണ്ട.

ക്ലൈമെട്ട.-ഇത മലപ്രദേശം ആകകൊണ്ടക്ലൈമെട്ടിന ബഹു
ഭേദം വരുന്നു. തുലോം കിളൎച്ചയുള്ള ഭാഗങ്ങളിലെ കുടിയാന്മാർ കുളി
രു കൊണ്ട കിടുകിടുക്കയും അതിൽ അല്പം താഴെയുള്ളവർ അത്യുഷ്ണുംകൊ
ണ്ട സങ്കടപ്പെടുകയും ച്ചെയ്യുന്നു. മലകളുടെ ചുരുവുകൾ അദ്ധ്വാനപ്പെട്ട


M 3

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/153&oldid=179163" എന്ന താളിൽനിന്ന് ശേഖരിച്ചത്