ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൪

വെട്ടി സമനിരപ്പാകി കൊള്ളാകുന്നിടം ഒക്കെയും കൃഷിചെയ്യപ്പെടുന്നു.

ഉത്ഭവങ്ങൾ.—കോതമ്പും മറ്റ ധാന്യങ്ങളും അനവധി ഫല
സസ്യാദികളും മെഴുകും ആനക്കൊമ്പും രോമം കൊണ്ടു കട്ടിയായിട്ട ഉ
ണ്ടാക്കുന്ന ശീലകളും ആകുന്നു. വൻകാട്ടിൽ പലമാതിരി ഉപകാരമുള്ള
തടികൾ ഉണ്ട. വലിയതും ഭംഗിയുള്ളതുമായ കുരങ്ങുകൾ പെരുത്തുണ്ട.
അവയെ ശുദ്ധമുള്ളവയായി വിചാരിക്കയും ചെയ്യുന്നു. ബലത്തിന്നും
ചൊടിപ്പിന്നുമായിട്ട ശ്രുതിപ്പെട്ടിരിക്കുന്ന വിശേഷ മാതിരി കുതിരക
ളെ ഇവിടെ വളൎത്തുന്നു. അവ ചെറിയതും ഉടൽനീളം കുറഞ്ഞവയും
കിളരം കുറഞ്ഞവയും ആകുന്നു. അവയെ തനിയാൻ കുതിരകൾ എ
ന്ന പേരായിട്ട ഇന്ദ്യായിൽ പറഞ്ഞവരുന്നു. ഇവയെ അനവധിയാ
യിട്ട ബൂത്താനിൽനിന്ന രങ്ങപൂരിലേക്ക വില്പാനായിട്ട ആണ്ടതോറും
കറെവാന്സ കച്ചവടക്കാർ കൊണ്ടുവരുന്നുണ്ട.

മതം.—തിബെത്തിലെ പോലെ ബുദ്ധമതം ആകുന്ന ലാമ മതം
ആകുന്നു.

ആസ്സാം എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟദേശത്തിന്റെ വടക്കെ ഭാഗം ബൂത്താനാ
ലും ഇതിനെ തിബെത്തിൽനിന്ന വേർതിരിക്കുന്ന ഉയരമുള്ള പൎവതനി
രയാലും കിഴക ഇതിനെ ചിനയിൽനിന്ന വേർതിരിക്കുന്ന മറ്റ പൎവത
നിരകളാലും എന്ന തോന്നുന്നു. തെക്ക ശാൻ ദേശത്താലും ആവയി
ലെ പ്രദേശങ്ങളായ മൊഗാവോങ്ങ എന്നും കാസ്സെ എന്നുമുള്ള ദിക്കു
കളാലു കാച്ചാർ എന്ന ദേശത്താലും പടിഞ്ഞാറ ജെന്ത്യാപൂര എന്ന ദി
ക്കിനാലും ഗാരൊ മലകളാലും ബിജ്നിയാലും അതൃത്തിയാക്കപ്പെട്ടിരിക്കു
ന്നു.

പ്രധാന നഗരികൾ.—ഗെവൊഹതി എന്നും ജൊൎഹാ
ത എന്നും ജെൎഘൊങ്ങ എന്നും രംഗപ്പൂര എന്നും സിദിയാ എന്നും ആക
ന്നു.

ആറുകൾ.— ആസ്സാമിലെ ആറുകൾ എണ്ണത്തിലും വലിപ്പത്തിലും
പെരുത്ത ആകുന്നു. ആസകലം ൬൧ ഉണ്ട എന്ന പറയപ്പെടുന്നു. പ്ര
ധാനമായിട്ടുള്ളവ ബ്രഹ്മപുത്രയിലെക്ക അല്ലെങ്കിൽ ഇതിനെ ആസ്സാമിൽ പറ
ഞ്ഞവരുന്ന പ്രകാരം ലൂഹൈത എന്നും ദിഹൊങ്ങ എന്നും ദിബൊങ്ങ
എന്നും ദിഖൊ എന്നും ദിപ്രൊങ്ങ എന്നും ആകുന്നു. ഇവ ഒക്കെയും ബ്ര
ഹ്മപുത്രയിലെക്ക എങ്കിലും അതിന്റെ കൈവഴികളിൽ ചിലതിലേക്ക
എങ്കിലും വീഴുന്നു.

ദേശ രൂപം.—ൟദേശം മുഴുവനും ബ്രഹ്മപുത്ര ആറ്റിന്റെ
താഴ്വരകളായിട്ട വിചാരിക്കപ്പെടാം. ഇതിന്റെ ഏറിയ നീളം ൧൫൦
നാഴികയും നിരന്തരമുള്ള വീതി ൬൦ നാഴികയും ആകുന്നു. ഇതിന്റെ
എല്ലാ വശത്തും പൎവതനിരകൾ ചുറ്റി കിടക്കുന്നു. വടക്കും കിഴക്കുമു
ള്ളവ പ്രത്യേകം തുലോം കിളൎച്ചയുള്ളവയും അവയുടെ കൊടുമുടികൾ
സദാ ഹിമം കൊണ്ടുമൂടപ്പെട്ടവയും ആകുന്നു. താഴ്വരയുടെ പല ഭാഗ

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/154&oldid=179164" എന്ന താളിൽനിന്ന് ശേഖരിച്ചത്