ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൭

പാഗാം എന്നും മെല്ലൂൻ എന്നും മീയദെ എന്നും പേരുകളുള്ള പട്ടണ
ങ്ങൾ ഉണ്ട. ഇവ എല്ലാം ഇറാവധി എന്ന പേർ പറയുന്ന വലിയ ആ
ററിന്റെ വക്കത്ത പണിയിക്കപ്പെട്ടിരിക്കുന്നു. പെഗു എന്ന ദേശത്തിൽ
പ്രോം എന്നും തൊൻഗൊ എന്നും സാറാവാ എന്നും, ഹെൻസാദാ എ
ന്നും ദൊനാബ്യൂ എന്നും ബാസ്സീൻ എന്നും നെഗ്രായിസ എന്നും സുറിയാം
എന്നും ദാള്ള എന്നും റാൻഗൂൻ എന്നും പേരുകളുള്ള പട്ടണങ്ങൾഉണ്ട

മാൎത്താബാൻ എന്ന ദേശത്തിൽ അംഹെൎസ്ത്ത എന്നും മൂൽമേൻ എന്നും
പേരുകളുള്ള പട്ടണങ്ങൾ ഉണ്ട. താവോയി എന്ന ദേശത്തിൽ താവോ
യി എന്ന പേരുള്ള പട്ടണവും ഉണ്ട. തെനാസ്സെരിം എന്ന ദേശത്തിൽ
മെർഗ്വി എന്നപേരുള്ള പട്ടണവും ഉണ്ട. ആവ എന്ന പട്ടണം ബൂൎമ്മാ
യിലെ തലസ്ഥാനം ആകുന്നു. റാൻഗൂൻബൂൎമ്മാക്കാൎക്കുള്ള പ്രധാന കച്ച
വടവും തുറമുഖവുള്ള പട്ടണം ആകുന്നു.

പ്രധാന ആറുകൾ.—ഇറാവധി എന്നും കിയൻദുയം എ
ന്നും സാലുയൻ അല്ലെങ്കിൽ മാൎത്താബാൻ എന്നും പെഗു എന്നും ലൊകി
യങ്ങ എന്നും പേരുകളുള്ളവയാകുന്നു. ഇറാവധി എന്ന ആറ തിബെ
ത്തിൽനിന്ന ഉത്ഭവിക്കയും ആവയിലും പെഗുവിലും കൂടി തെക്കോട്ട ഒ
ഴുകി ബെങ്കാൾ എന്ന ഉൾക്കടലിൽ വീഴുകയും ചെയ്യുന്നു. കടലിൽനി
ന്ന ൨൮ നാഴിക ദൂരത്തുള്ള ഇറാവധിയുടെ വക്കത്ത പണിയിക്കപ്പെട്ടി
രിക്കുന്ന റാൻഗൂൻ എന്ന പട്ടണത്തിലേക്ക വലിയ കപ്പലുകൾ ചെല്ലും
കടലിൽനിന്ന ൫൦൦ നാഴിക ദൂരത്തുള്ള അമരപുരിയ്ക്കു അപ്പുറം വരെ
യ്ക്കും വലിയ വഞ്ചികൾക്ക പോകയും ആം.

ദേശ രൂപം.—മിക്കതും താണു മൈതാന ഭൂമി ആകുന്നു. എ
ന്നാൽ ഇടെയ്ക്കിടെയ്ക്ക ചെറിയ കുന്നുകൾ ഉണ്ട. വേനവൎഷങ്ങളുടെ
കാലഭേദങ്ങൾ തിരുവിതാംകോട്ടുള്ളത പോലെ ആകുന്നു.

ഉത്ഭവങ്ങൾ.—ആറുകൾക്ക അടുത്തുള്ള താണ ദിക്കുകൾ നല്ല
വിളവുള്ളവയും നന്നായി കൃഷി ചെയ്യപ്പെട്ടവയും ആകുന്നു. നെല്ലും
കോതമ്പ മുതലായ ധാന്യങ്ങളും കരിമ്പും പുകയിലയും പഞ്ഞിയും നീ
ലവും അനവധിയായിട്ട ഉണ്ടാകുന്നു. തേയ ഉണ്ടാകുന്ന നടുതല ഇവി
ടെ വളരുന്നു. അത ചീനയിലെപ്പോലെ അത്ര നല്ലത അല്ല താനും എ
ന്നാൽ ൟ ദേശത്തിൽ വിശേഷമായിട്ടുള്ളത മണ്ണെണ്ണ ആകുന്നു. അ
ത ഭൂമിയിൽനിന്ന എടുക്കപ്പെട്ടിരിക്കുന്ന ചെഞ്ചല്യം എന്ന പോലെ ഒരു
വസ്തു ആകുന്നു. ഇവിടെ വെള്ളീയവും അഞ്ജനവും ഇരിമ്പും കല്ക്കരി
യും വെടിയുപ്പും വെളുത്ത മാൎബളും ഉണ്ട. കാടുകളിൽ ഏകദേശം ഇ
ന്ദ്യായിലുള്ള മറ്റ ദേശങ്ങളിലെപ്പോലെ തേക്കും മറ്റ വൃക്ഷാദികളും
അനവധി ഉണ്ട. ഇന്ദ്യായുടെ ൟ കിഴക്കെ ദേശങ്ങളീൽ ഒട്ടകങ്ങൾ
ഇല്ല. എന്നാൽ ഇന്ദ്യായിൽ എന്ന പോലെ മറെറല്ലാ മൃഗങ്ങൾ ബൂൎമ്മാ
യിലും ഉണ്ട. കുതിരകൾ ഏറ വലിയവ അല്ല എങ്കിലും നല്ല ചൊടി
പ്പുള്ളവ ആകുന്നു.

പെഗുമട്ടക്കുതിരകൾ നന്നായി കേൾവിപ്പെട്ടവ ആകുന്നു.

മതം..—ബൂൎമ്മാക്കാരുടെ മതം ബുദ്ധ മതം ആകുന്നു. അത എന്തെ
ന്നാൽ ഒരു ദൈവം ഉണ്ട എന്ന അവർ വിശ്വസിക്കുന്നു. ചിലപ്പോ
ൾ ഏറ്റു ഭക്തിമാന്മാരായിട്ടും ബുദ്ധിമാന്മാരായിട്ടുമുള്ള ആളുകൾ മനു

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/157&oldid=179167" എന്ന താളിൽനിന്ന് ശേഖരിച്ചത്