ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൮

ഷ്യരെ നല്ല മുറകളെ പഠിപ്പിപ്പാനായിട്ട ഉണ്ടായിട്ടുണ്ട എന്ന അവർ
പറയുന്നു. എന്നാൽ അവർബുദ്ധിമാന്മാരായിരുന്നു എന്ന വിചാരിപ്പാൻ
അവരുടെ പക്കൽ ഒരു ആധാരവും ഇല്ല. സത്യത്തെ അറിവാൻ അവൎക്ക
ഇടയില്ലാത്തതകൊണ്ട വളരെ തെറ്റിൽ അകപ്പെട്ടിരിക്കുന്നു. അതഒട്ടും
അതിശയമല്ല, അതിന്ന ദൃഷ്ടാന്തം ഒരു സൎവശക്തിയുള്ള ദൈവം ഉണ്ട
എന്ന അവർ ഏറ്റ പറഞ്ഞാറെയും അവനെ വന്ദിക്കുന്നില്ല സേവി
ക്കുന്നതുമില്ല. എന്നാൽ പലപല മനുഷ്യർ ബൌദ്ധന്മാരായി തീൎന്നു എ
ന്നും അവർ മരിച്ചതിൽ പിന്നെ മനുഷ്യരുടെ മേൽ അധികാരം ലഭി
ച്ചിരുന്നു എന്നും അതകൊണ്ട അവയെ മാനിച്ച സേവിക്കെണം എന്ന
അവർചട്ടം കെട്ടി നടത്തിയിരിക്കുന്നു. ഒടുക്കം ഉണ്ടായിരുന്ന ബൌദ്ധ
ന്റെ പേർ ഗൌതമൻ എന്ന ആകുന്നു എന്ന അവർ പറയുന്നു. അ
വർ അവന്റെ ബിംബത്തെ ഉണ്ടാക്കി മാനിക്കയും ചെയ്തുവരുന്നു. അ
വൎക്ക സൎവശക്തിയും ഏകസ്വരൂപിയുമായുള്ള ദൈവത്തെ കുറിച്ച അ
റിവില്ലാത്തതകൊണ്ട അവർ വിഗ്രഹാരാധനമുതലായ ദുരിതാവസ്ഥ
യിൽ ഉൾപ്പെട്ടിരിക്കുന്നു എങ്കിലും ഒരു കാൎയ്യത്തിൽ ഇന്ദുമതകാരെക്കാൾ
ഇവർ അധികം ബുദ്ധിമാന്മാരാകുന്നു. അത് എന്തെന്നാൽ അവൎക്ക ജാ
തിഭേദം ഇല്ല. നേരായിട്ട നടക്കുന്നവൻ സ്തുതിക്കപ്പെടുവാനുള്ളവൻഎ
ന്നും ശ്രേഷ്ടതയുള്ളവൻ എന്നും അവർ പറഞ്ഞ വരുന്നു.

വിശേഷാദികൾ.—പെഗു എന്ന ദേശത്തിൽ അനേകം ആ
നകൾ ഉണ്ട. ചിലപ്പോൾ കുഷ്ഠരോഗമാകുന്ന പതകരിപിടിച്ച ചിലത
വെളുത്തിരിക്കും ബൂൎമ്മാക്കാർ ആ മാതിരി ആനകളെ നന്നായി മാനി
ക്കും. ഒരു നല്ല വെളുത്ത ആനയെ രാജധാനിയുടെ അടുക്കൽ പാൎപ്പിക്ക
ണം അല്ലെങ്കിൽ വലിയ ആപത്ത രാജ്യത്തിന്ന ഭവിക്കും എന്നും കൂടെ
അവർ വിചാരിക്കുന്നു. അതിന്റെ വാസസ്ഥലം ഒരു പൊക്കമുള്ള വ
ലിയ ശാല ആകുന്നു. അതിന്റെ മേൽക്കൂട്ട പൊന്ന പൂശപ്പെട്ട തുണു
കളിന്മേൽ നില്ക്കുന്നു. മേൽത്തട്ടും പൊന്ന പൂശപ്പെട്ടിരിക്കുന്നു. ആ ശാ
ല രാജധാനികളോട മേൽക്കൂട്ടില്ലാത്ത നാടകശാലയാൽ കൂട്ടി ചേൎക്ക
പ്പെട്ടിരിക്കുന്നു. സാമാന്യമായുള്ള ജനം ൟ ശുദ്ധമുള്ള ആനയെ കാണാ
തിരിപ്പാനായിട്ട പൊൻകസവകൊണ്ട ചിത്രത്തൈയ്യലുള്ള വില്ലൂസ തി
രശീല നാടകശാലയുടെ ഒരു അറ്റത്ത തൂക്കിയിരിക്കുന്നു. ആനയുടെ
മുൻകാലുകളെ വെള്ളി ചങ്ങലകൾ കൊണ്ടും പിൻകാലുകളെ ഇരിമ്പ
ചങ്ങലകൾകൊണ്ടും തളെക്കപ്പെട്ടിരിക്കുന്നു. അതിന്റെ കിടക്ക ഒരു ക
നത്ത മെത്ത ആകുന്നു. ആ മെത്തയുടെ മേൽ രണ്ടു വിരികൾ ഉണ്ട.
മേലത്തെവിരി പട്ടുകൊണ്ടുള്ളതാകുന്നു. അതിന്റെ ചമയങ്ങൾ വൈ
രക്കല്ലുകളും മറ്റ വിലയേറിയ രത്നങ്ങളും പതിച്ച പൊന്നുകൊണ്ട ഉ
ണ്ടാക്കപ്പെട്ടിരിക്കുന്നു. അതിന്ന ഒരു വെറ്റിലപ്പെട്ടിയും കോളാമ്പിയും
കടകങ്ങളും ഭക്ഷണസാധനങ്ങൾ വൈപ്പാൻ ഒരു വലിയ പാത്രവും
ഉണ്ട. ഇവ എല്ലാം രത്നങ്ങൾ പതിച്ച പൊന്നുകൊണ്ടുള്ളതാകുന്നു. അ
തിന്ന ഒരു കാവല്ക്കാരനും ആയിരത്തിചില്വാനം അകമ്പടികാരും ഉ
ണ്ട. അവിടത്തെ രാജാവ കഴിഞ്ഞാൽ പിന്നെ ആ ദേശത്തിൽ ബഹു
മാനമുള്ളത ആ ശുദ്ധമുള്ള ആനെക്ക ആകുന്നു. അന്യസ്ഥാനാപതിമാ
ർ ബൂൎമ്മാരാജ്യത്തിൽ ചെല്ലുമ്പോൾ ആ ആനയുടെ മുമ്പാകെ പട്ടുമുത
ലായ ശീലത്തരങ്ങളെ കാഴ്ചവെക്കണം എന്ന അവിടെ ഒരു ചട്ടം ഉണ്ട.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/158&oldid=179168" എന്ന താളിൽനിന്ന് ശേഖരിച്ചത്