ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൯

ഇംഗ്ലീഷകാരും ബൂൎമ്മാകാരും തമ്മിൽ ഒരുയുദ്ധം ഉണ്ടായാറെ ബൂൎമ്മാ
രാജാവ ഇംഗ്ലീഷകാൎക്ക യുദ്ധ ചിലവായിട്ട ൧൦,൦൦൦,൦൦൦ രൂപാ കൊടുക്കാം
എന്നും ഇംഗ്ലീഷകാൎക്കായിട്ട ആസ്സാം എന്നും കാസ്സായി എന്നും അറാക്കാ
ൻ എന്നും മാൎത്താബാൻ എന്നും താവോയി എന്നും തെനാസ്സെരിം എ
ന്നുമുള്ള ദേശങ്ങളെ വിട്ടുകൊടുക്കാം എന്നും സമ്മതിച്ച ൧൮൨൬മാണ്ടിൽ
തമ്മിൽ സമാധാനം ചെയ്തു. ഇംഗ്ലീഷകാൎക്ക മേൽ പറഞ്ഞ ദേശങ്ങളി
ലുള്ള പ്രധാന പട്ടണം മൂൽമേൻ എന്ന ആകുന്നു.

ശാൻ ദേശത്തെ കുറിച്ച-
ദേശത്തിന്റെ കിടപ്പംവിധവും.—ൟ ദേശം ചീനയു
ടെയും ബൂൎമ്മായുടെയും സിയാമിന്റെയും ഇടയിൽ ഒരുവിസ്താരമുള്ളപ്ര
ദേശം ആകുന്നു. ഇത് മലയായുള്ളതും മരക്കാലുള്ളതും ആകുന്നു. ലോഹാ
ദികളിൽ പ്രധാനമായി വെള്ളിയും ൟയവും ചെമ്പും അഞ്ജനവും ഇ
രിമ്പും അധികമായിട്ടുള്ള പ്രകാരം പറയപ്പെടുന്നു.

മതം.—ബുദ്ധമതത്തോട് സംബന്ധമുള്ളതാകുന്നു എന്ന വിചാരി
ക്കപ്പെടുന്നു.

കാശ്യൈ എന്ന ദേശത്തെ കുറിച്ച.
ദേശത്തിന്റെകിടപ്പും വിധവും.—ൟ ദേശം ബെങ്കാ
ളിന്നും ബൂൎമ്മായ്ക്കും ഇടയിൽ ആകുന്നു. അത മലയായുള്ളതും കാടുപി
ടിച്ചതും ആകുന്നു. ഇതിന്റെ തലസ്ഥാനം മണിപ്പുരം എന്ന ആകകൊ
ണ്ട ആ പേര ഇതിന്നും പറഞ്ഞ വരുന്നു.

മതം.—ഇന്ദു മതം ആകുന്നു.

ബൂൎമ്മായോട ചേൎന്ന ദ്വീപുകളെ കുറിച്ച.

ബൂൎമ്മായോട ചേരുന്ന ദീപുകൾ അണ്ടാമാൻ എന്നും ബാരൻ ദ്വീ
പ എന്നും നിക്കൊബാർ എന്നും ആകുന്നു.

അവിടെ വലിപ്പമുള്ള ആറുകൾ ഇല്ല.

ദേശത്തിന്റെ കിടപ്പ.—അണ്ടാമൻ തെനാസ്സെരിം തീര
ത്തിന നേരെ അല്പം ദൂരെ ബെങ്കാൾ ഉൾക്കടലിൽ രണ്ട ദ്വീപുകൾ ആ
കുന്നു.

വടക്കെ അറ്റത്തേത അല്ലെങ്കിൽ വലിയ അണ്ടാമൻ ഏകദേശം
൧൪൦ നാഴിക നീളവും ൨൦ നാഴിക വീതിയുമുള്ളതാകുന്നു. ഇതിനെ ഒ
റ്റ ദ്വീപായിട്ട വിചാരിച്ചവരുന്നു എങ്കിലും ഇതിൽ രണ്ട സ്ഥലത്ത തു
ലോം ചെറിയ കടൽ കൈവഴികൾ ഇതിനെ വേർതിരിക്കുന്നതിനാൽ
ഇത സാക്ഷാൽ മൂന്ന ദ്വീപുകളാകുന്നു. വലിയ അണ്ടാമന നടുവിൽ
ഏകദേശം ൨൪൦൦ അടി ഉയരമുള്ളതിൽ സാഡൾപീക്ക എന്ന പേരാ
യിട്ട ഒരു മല ഉണ്ട.

തെക്കെ അറ്റത്തേത അല്ലെങ്കിൽ ചെറിയ അണ്ടാമൻ ഏകദേശം
൨൮ നാഴിക നീളവും ൧൫ നാഴിക വീതിയുമുള്ളതാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/159&oldid=179169" എന്ന താളിൽനിന്ന് ശേഖരിച്ചത്