ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൦

ഉത്ഭവങ്ങൾ.—ൟദ്വീപുകളിൽ പലമാതിരി തടികൾ ഉണ്ട
കരിമരവും ചപ്പങ്ങവും ചെഞ്ചല്ല്യവും മുളയും ചൂരലും ഉണ്ട. പലമാതി
രി മത്സ്യങ്ങളും അനവധി ഉണ്ട. കാടുകളിൽ കുറഞ്ഞോരു മാതിരി പ
ക്ഷികളും കോഴികളും ഉണ്ട. അവിടെ പന്നി അല്ലാതെ മറ്റ മൃഗങ്ങ
ൾ ഇല്ല.

മതം.—അവരുടെ മതത്തെ കുറിച്ച നിശ്ചയമുള്ളത ഇത്രെ ഉള്ളു അ
വൎക്ക മതത്തെ കുറിച്ച പ്രത്യേകം ഒരു വിചാരം ഒന്നുമില്ല. ആദിത്യനെ
യും കാടുകളെയും വെള്ളങ്ങളെയും മലകളെയും ഭരിക്കുന്നു എന്ന അവ
ർ വിചാരിക്കുന്ന ആത്മാക്കളെ അവർ വന്ദിക്കുന്നു.

ബാരൻ ദ്വീപിനെ കുറിച്ചുള്ള വിവരം.—ൟ ദ്വീപ
വടക്കെ അണ്ടാമന്ന ഏകദേശ ൫൦ നാഴിക കിഴക്ക ആകുന്നു. ഇതവ
ട്ടത്തിൽ ഒരു ചെറിയ ദ്വീപ ആകുന്നു. നടുവിൽഒരു അഗ്നിമലയും ഉണ്ട

നീക്കൊബാർ ദ്വീപുകളെ കുറിച്ചുള്ള വിവരം.—ൟ
ദ്വീപുകൾ ബെങ്കാൾ ഉൾക്കടലിന്റെ തെക്ക കിഴക്കെ ഭാഗത്തചെറിയ അ
ണ്ടാമൻ മുതൽ സുമാത്ത്രയുടെ വടക്ക പടിഞ്ഞാറെ അറ്റം വരെക്കുമുള്ള
സ്ഥലം ആകുന്നു. ൟദ്വീപുകൾ പലദ്വീപുകളുടെ ഒരുകൂട്ടം ആകുന്നു. അ
വ സാമാന്യം കുന്നായുള്ളതും ചിലടം വലിയ മലയുള്ളതും ആകുന്നു.
അവിടത്തെ പ്രധാന ഉത്ഭവം തേങ്ങായും പാക്കും ആകുന്നു. അവെ
യ്ക്കായിട്ട ഇന്ദ്യായിൽനിന്ന കപ്പലുകൾ അവിടെ കൂടക്കൂടെ ചെല്ലുന്നുണ്ട.

കൊച്ചിൻ ചീന എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്കെ ഭാഗം ഇതിനെ
ചീനയിൽനിന്ന വേർതിരിക്കുന്ന ഒരു പൎവതനിരയാലും കിഴക്ക ചീന
ക്കടലിനാലും തെക്ക മലയക്കടലിനാലും പടിഞ്ഞാറ സിയാം ഉൾക്കടലി
നാലും ഇതിനെ സിയാമിൽനിന്ന വേർതിരിക്കുന്ന ഒരു പൎവതനിരയാ
ലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു. കൊച്ചിൻ, ചീന ആസിയായുടെ തെ
ക്ക കിഴക്കെ കോണാകുന്നു.

പ്രധാന അംശങ്ങൾ.—തങ്ക്വിൻ എന്നും കൊച്ചിൻ ചീന
എന്നും കാംബോഡിയ എന്നും സിയാമ്പാ എന്നും ആകുന്നു.

പ്രധാന നഗരികൾ.—ഇവിടെ പല നഗരങ്ങൾ പ്രത്യെ
കമായിട്ട തങ്ക്വിനിൽ ഉണ്ട. അവയിൽ പ്രധാനമായിട്ടുള്ളവ തങ്ക്വിനി
ൽ തലസ്ഥാനമാകുന്ന കാക്കവൊ എന്നും കൊച്ചിൻ ചീനയിൽ ക്വിന്നൊ
ങ്ങ എന്നും ഹ്യൂ എന്നും സായിഗൊൻ എന്നും കാംബോഡിയയിൽ പാ
രൊമ്പിൻ എന്നുമുള്ളവ ആകുന്നു. ഇവ ഒക്കെയും തുറമുഖപട്ടണങ്ങൾ
ആകുന്നു.

ആറുകൾ.—തങ്ക്വിനെ പോലെയും കോച്ചിൻ ചീനയിലെ താ
ഴ്ചയുള്ള ഭാഗങ്ങളെപ്പോലെയും ഇത്ര നന്നായി നീരോട്ടമുള്ള ദേശങ്ങ
ൾ കുറയും തങ്ക്വിനിൽ ൫൦ ചില്വാനം ആറുകൾ ഉണ്ട. പ്രധാനമായിട്ടു
ള്ളവ ദൊന്നായി അല്ലെങ്കിൽ തങ്ക്വിൻ ആറും കാംബോഡിയ ആറും
ആകുന്നു .

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/160&oldid=179170" എന്ന താളിൽനിന്ന് ശേഖരിച്ചത്