ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൧

ദേശരൂപം.—ൟദേശത്തിൽ പല പൎവതനിരകൾ കഴക്ക
പടിഞ്ഞാറായിട്ട കിടക്കുന്നത കൂടാതെ ഇതിന പടിഞ്ഞാറെ വശത്ത
തെക്ക വടക്കായിട്ട ഒന്നും ഇതിന്റെ കിഴക്കെ വശത്ത മറെറാന്നും പ്ര
ധാനമായിട്ടുണ്ട. ഇവയുടെ ഇടയിൽ ൟ ദേശം നീളത്തിൽ നല്ല നീ
രോട്ടമുള്ള ഒരു താഴ്വരയായിട്ട ഇരിക്കുന്നു.

ഉത്ഭവങ്ങൾ.—ൟ ദേശങ്ങളെ ഒക്കെ കൂട്ടി വിചാരിച്ചാൽ ഇ
ത ഇന്ദ്യായുടെ ൟ ഭാഗത്ത വിളവുള്ളദേശങ്ങളിൽ ഒന്ന ആകുന്നു. അ
നവധി നെല്ലം കരിമ്പും പഞ്ചസാരയും പഞ്ഞിയും പട്ടും പുകയില
യും പാക്കും നീലവും എലവംഗവും നല്ലമുളകും മെഴുകുമുതലായ വില
യെറിയ ഉത്ഭവങ്ങളും പെരുത്തുണ്ട. ഒരു തരം തേയുടെ കൃഷിയും അ
ധികമായിട്ടുണ്ട. വൻകാടുകളിൽ തേക്കും കരിമരവും തേവതാരവും മ
റ്റ പലതരം തടികളും കോലരക്കും തോട്ടുപുളിയും ഉണ്ട. പട്ടുപുഴുവി
ന്റെ ഭക്ഷണം ആകുന്ന മുല്ബുറിമരങ്ങൾ ഉണ്ട. വിശേഷമായ ഇരിമ്പു
തുരങ്കങ്ങൾ ഉണ്ട. പൊന്നും ഉപ്പും വെടിയുപ്പും അവിടെ വിളയുന്നു.
മൃഗങ്ങൾ വകയിൽ കമ്പിളി ആടും കഴുതയും ഒട്ടകങ്ങളും നീക്കിശേ
ഷം ഒക്കെയും സാമാന്യം ഇന്ദ്യായിലുള്ളവയെപ്പോലെ ആകുന്നു. അ
വിടെയുള്ളവർ ആനയുടെ മാംസം തിന്നും.

മതം —ൟ ദേശത്തിലെ മതം ബുദ്ധമതത്തിന്റെ ഒരു ശിഖരം
ആകുന്നു. എന്നാൽ മലകളിൽ പാൎക്കുന്ന കൂട്ടക്കാർ കടുവായെയും പട്ടി
യെയും വന്ദിക്കയും ചെയ്യുന്നു. റോമമതം പലകഠിനമായ പീഡകൾ
ഉണ്ടായാറെയും ഇവിടെ തുലോം വൎദ്ധിച്ചിരിക്കുന്നു. ആ ദേശത്ത എല്ലാം
കൂടെ അവരുടെ മതം അനുസരിച്ച മൂന്ന ലക്ഷത്ത അമ്പതിനായിരം
ആളുകൾ ഉണ്ട എന്ന പറയപ്പെടുന്നു.

സിയാം എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟദേശത്തിന്റെ വടക്കെ ഭാഗം ചീനയാലും
കിഴക്ക കൊച്ചിൻ ചീനയാലും തെക്ക സമുദ്രത്താലും മലയി കരനാക്കി
നാലും പടിഞ്ഞാറ സമുദ്രത്താലും ഇതിനെ തെനാസ്സെരിം എന്ന ബ്രി
ത്തിഷ ദേശത്തിൽനിന്ന വേർതിരിക്കുന്ന ഒരു പൎവതനിരയാലും ഇതി
നെ ബൂൎമ്മാ ദേശത്തിൽനിന്ന വേറാക്കുന്ന സാലുയൻ എന്ന ആറ്റിനാ
ലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—യുദിയ എന്നും ബാൻകൊക്കഎന്നും
ആകുന്നു. സിയാം എന്ന ഉൾക്കടലിൽ പല തുറമുഖങ്ങളും ഉണ്ട. പ്രധാ
നമായിട്ടുള്ളത അതിന്റെ പടിഞ്ഞാറെ തീരത്തിങ്കൽ ആകുന്നു.

ബാൻ കൊക്ക യുദിയ എന്ന പട്ടണം പിടിച്ച പോയ ശേഷം തല
സ്ഥാനമായി തീൎന്നു. ഇത മെനാം എന്ന ആറ്റമട്ടെക്ക പണിയിക്കപ്പെ
ട്ടിരിക്കുന്നു. ഇത സിയാമിലെ പ്രധാന തുറമുഖവും നന്നായി വൎദ്ധിച്ച
വരുന്ന പട്ടണവും ആകുന്നു. ഇത ഏകദേശം മുഴുവനും മരം കൊ
ണ്ട പണിയിക്കപ്പെട്ടതാകുന്നു. വീടുകൾ വേലിയേറ്റവും കാലന്തോറു
മുള്ള വെള്ളപൊക്കവും ഉണ്ടാകുമ്പോൾ അവയിൽ വെള്ളം കേറാതെ

N

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/161&oldid=179171" എന്ന താളിൽനിന്ന് ശേഖരിച്ചത്