ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൨

ഇരിക്കത്തക്കതിൻവണ്ണം തൂണിന്മേൽ ആകുന്നു. ൟപട്ടണത്തിൽ ഏ
റിയ വീടുകൾ ആറ്റിൽ മുളചെങ്ങാടത്തിന്മേൽ തീൎത്ത രണ്ട വകത്ത
നിന്നും പത്തൊ അധികമൊ പന്തിയായിട്ട വെള്ളത്തിൽ പൊങ്ങി കി
ടക്കുന്നു.

ആറുകൾ—അവിടെ മെനാം എന്ന പേരായിട്ട ഒരു ആറ ഉ
ണ്ട

ദേശ രൂപം.—ൟ ദേശത്തിൽ ഏതാനും മൈതാനമായിട്ടും
മറ്റുള്ളവ മലയും കാടും പിടിച്ചതായിട്ടും ഇരിക്കുന്നു.

ഉത്ഭവങ്ങൾ.—സിയാമിലെ ഉത്ഭവങ്ങൾ വളരെയും വിലപി
ടിച്ചവയും ആകുന്നു. ആറ്റിന്ന അരികെയുള്ള ഭൂമി വിശേഷാൽ വിള
യുന്നതും നെല്ല എത്രയും ധാരാളമായിട്ട ഉണ്ടാകുന്നതും ആകകൊണ്ട
ഇവിടെ അതിന്ന ലോകത്തിൽ എല്ലാവിടത്തിലെക്കാളും വില സഹായം
ഉണ്ട. അതിൽ കരിമ്പും നല്ലമുളകും പുകയിലയും പശയും കുടമ്പുളി
യും ഏലത്തരിയും ഉണ്ടാകുന്നു. ശാൻ എന്ന ഒരു പ്രദേശത്തിൽ സാ
മ്പ്രാണിയും കോലരക്കും ഉണ്ടാകുന്നു. ഫലങ്ങളും ഇണക്കമുള്ള മൃഗങ്ങ
ളും സാമാന്യം ഇന്ദ്യായിലുള്ളവയെപ്പോലെ ഉണ്ട. അവരുടെ കുതിര
കൾ ചെറിയ മാതിരിയാകുന്നു. കാട്ടിൽ കടുവാകളും ആനകൾ വക
യിൽ വെളുത്തവയും ഉണ്ട. ൟ ആനകളെ ബൂൎമ്മായിലെപ്പോലെ ഇ
വിടെയും വലിയ ബഹുമാനമായും രാജധാനിയിൽ കൂടിയെ മതി
യാവു എന്നുള്ള പ്രകാരത്തിലും വിചാരിക്കപ്പെടുകയും ചെയ്തുവരുന്നു. മ
ഹാ വിലയേറിയ തടികൾ തേക്കും ശപ്പങ്ങവും ആകുന്നു. ൟ ഒടുക്കം
പറഞ്ഞിരിക്കുന്നത ബഹുത്വമായിട്ട ചീനത്തേക്ക പോക്കചരക്കായിട്ട
കേറ്റി അയക്കപ്പെടുന്നു. ൟ ദേശത്തിന്റെ ഉള്ളിൽ വടക്കോട്ട ഇരി
മ്പും വെള്ളീയവും ചെമ്പും പൊന്നുമുള്ള തുരങ്കങ്ങൾ ഉണ്ട.

മതം.—സിയാങ്കാർ സിംഗാലികളെപ്പോലെ ബുദ്ധമതത്തിൽ ഒരു
കൂട്ടക്കാരാകുന്നു. എന്നാൽ എല്ലാ മതവും നടന്നുകൊള്ളുന്നതിന്ന അവ
ർ സമ്മതിക്കുന്നു.

യങ്കസെലൊൻ എന്ന ദേശത്തെ കുറിച്ച.

ദേശത്തിന്റെ കിടപ്പും വിവരവും—-യങ്കസെലൊൻ
എന്നത ഒരു ദ്വീപ എന്ന പറയപ്പെടാം. അത സിയാമിന്റെ പടി
ഞ്ഞാറെ തീരത്തിങ്കൽ ആകുന്നു. അതിന്ന ൪൦ നാഴിക നീളവും ൧൫
നാഴിക വീതിയും ഉണ്ട. ൟ ദേശം ഉള്ളിലോട്ട മലയായുള്ളതും തീര
ത്തിങ്കലോട്ട താണതും നല്ല നീരോട്ടമുള്ളതും ഫലമുള്ളതും ആകുന്നു. കു
ന്നുകൾ വലിയവയും ഉപകാരമുള്ള തടികൾ കൊണ്ട മൂടപ്പെട്ടിരിക്കുന്ന
വയും ആകുന്നു. അവിടെ സകല വിധ നെല്ലും ഉണ്ടാകുന്നു.നല്ല മ
ാതിരി വെള്ളീയം പെരുത്തുണ്ട.

മതം.—ആ നാട്ടുകാർ സിയങ്കാരെപ്പോലെ ബുദ്ധമതക്കാരാകുന്നു
കുറെ മഹമ്മദകാരും ഉണ്ട.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/162&oldid=179172" എന്ന താളിൽനിന്ന് ശേഖരിച്ചത്