ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൩

മലയി എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്കെ ഭാഗം സിയാം എ
ന്ന ദേശത്തിലെ ദിക്കുകളാലും കിഴക്കും തെക്കും സമുദ്രത്താലും ബെങ്കാ
ൾ ഉൾക്കടലിനാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു. ൟ ദേശം ആസി
യാ വൻകരയുടെ തെക്കെ അറ്റം ആകുന്നു.

പ്രധാന നഗരികൾ.—മളാക്കാ എന്നും യൊഹോര എ
ന്നും ആക്കുന്നു.

ദേശ രൂപം.—ൟ ദേശത്തിന്റെ നടുവിൽ കൂടി ഇതിന്റെ
നീളം മുഴുവനും തെക്ക വടക്കായിട്ട ഒരു പൎവതനിര കിടക്കുന്നു. സമു
ദ്രത്തിങ്കലേക്കുള്ള രണ്ടു വശവും കുന്നും തടവുമായിട്ടുള്ള താണ ഭൂമി ആ
കുന്നു. അവിടം എല്ലാവിടവും ചെറിയ ആറുകളാൽ നനെക്കപ്പെടുന്നു
ഇവ എല്ലാം കൂടെ തൊണ്ണൂറോളം ഉണ്ട. അവിടം വൻകാടും സ
സ്യാദിയും കൊണ്ട മൂടപ്പെട്ടും ഇരിക്കുന്നു.

ഉത്ഭവങ്ങൾ.—അവിടത്തെ പ്രധാന ഉത്ഭവങ്ങൾ നെല്ലും ചൂ
രൽ വടികളും വെറ്റിലയും ആനക്കൊമ്പും ഉപകാരമുള്ള പലമാതിരി
തടികളും ആകുന്നു. എന്നാൽ ൟ കാട്ടിൽ തേക്ക ഇല്ല. മൃഗങ്ങൾ വകയി
ൽ കമ്പിളി ആടും കുതിരയും ഒഴികെ ശേഷം ഒക്കെയും ഇന്ദ്യായിലെ
പോലെ ഉണ്ട. വെള്ളീയം പെരുത്തുണ്ട. കുറെ പൊന്നും ഉണ്ട.

മതം.—മഹമ്മദ മതം ആകുന്നു.ഇത ഇവിടെനിന്ന അയൽദീപു
കളിലും പരന്നിരിക്കുന്നു.

മലയിയോട ചേരുന്ന ദ്വീപുകളെ കുറിച്ച.

മലയിയോട ചേരുന്ന ദ്വീപുകൾ പെനാങ്ങ എന്നും സിങ്ങപൂര എ
ന്നും ബിന്താങ്ങ എന്നും ആകുന്നു.

പെനാങ്ങിനെ കുറിച്ചുള്ള വിവരം.—ൟ ദ്വീപ ക്വി
യെദായിക്ക നേരെ അക്കരെ ആകുന്നു. ഇത മലയായിട്ടുള്ളതും വൃക്ഷാ
ദികൾ ഉള്ളതും നല്ല നീരോട്ടവും കൃഷിയും ഉള്ളതും ആകുന്നു.

ഇതിലെ പ്രധാന ഉത്ഭവം നല്ലമുളക ആകുന്നു. ഇതിൽ വെറ്റില
യും കാപ്പിയും പലവ്യഞ്ജനവും കരിമ്പും കയ്യാപ്പുതി എന്ന എണ്ണയും ഇ
ന്ദ്യാൻ റുബർ എന്ന സാമന്യമായി പറഞ്ഞ വരുന്ന ഒരു മാതിരി പശ
യായ കായൌചൌക്കും ഉണ്ട. കാടുകളിൽ വിശേഷപ്പെട്ട തടികൾ
ഉണ്ട.

സിങ്ങപൂരിനെ കുറിച്ചുള്ള വിവരം—ഇത മലയിയു
ടെ തെക്കെ അറ്റത്ത ഒരു ചെറിയ ദ്വീപ ആകുന്നു. ഇത ബ്രിത്തിഷ
കാൎക്ക ആകുന്നു. ഇവർ ഇതിനെ അവിടത്തെ നാട്ടുപ്രധാനിയോട വി
ലെയ്ക്കു വാങ്ങിച്ചു. ഇതിന്റെ കിടപ്പ കടൽ കൈവഴിയോട അടുത്താ
കക്കൊണ്ടും അതിലെ തുറമുഖം നല്ലതാകകൊണ്ടും ഇത കച്ചവടത്തിന്ന
ബഹു സാരമുള്ള സ്ഥലമായിട്ട വിചാരിക്കപ്പെടുന്നു.

ബിന്താങ്ങ എന്ന ദ്വീപിനെ കുറിച്ചുള്ള വിവരം-
ഇത മലയിയുടെ തെക്കു കിഴക്കുവശത്തുള്ള ഒരു ചെറിയ ദ്വീപാകുന്നു.

N 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/163&oldid=179173" എന്ന താളിൽനിന്ന് ശേഖരിച്ചത്