ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൫

ന്നു. അതിന്ന ചുറ്റും ഇടയിലുമുള്ള കടലുകളിൽ മുത്തും മുത്തിന്റെ ത
ള്ള എന്ന പറയപ്പെടുന്നതും പെരുത്ത ഉണ്ടാകുന്നു.

മതം.—മഹമ്മദ മതം ആകുന്നു.

൩ ബോൎനിയൊ എന്ന ദ്വീപിനെ കുറിച്ച.

ദേശത്തിന്റെ കിടപ്പ.—ആൎക്കിപെലെഗൊയിലെക്കും വ
ലുതാകുന്ന ൟ ദ്വീപ സെലെബെസ ദ്വീപുകളുടെ പടിഞ്ഞാറെ വശ
ത്ത ആകുന്നു.

ഇതിലെ തലസ്ഥാനത്തിനും ബോൎനിയൊ എന്ന തന്നെ പേരാകു
ന്നു.

ദേശ രൂപം.—ഇതിന്റെ ഉള്ളിനെ കുറിച്ച ഏറെ അറിഞ്ഞി
ട്ടില്ല. എന്നാൽ അറിഞ്ഞിട്ടുള്ളത ഒക്കയും ൟ ദ്വീപ കടലരികിലോട്ട ഒ
പ്പനിരപ്പും കൃഷിയും ഉള്ളതെന്നുംഉള്ളിലോട്ട മലയായുള്ളതും കാട്ടുപിടി
ച്ചതും എന്നും ആകുന്നു.

ഉത്ഭവങ്ങൾ.—ഇതിലെ ഉത്ഭവങ്ങൾ പെരുത്ത ആകുന്നു. നെ
ല്ലും സെഗൊ അരിയും നല്ലമുളകും കൎപ്പൂരവും ഏലവംഗവും മെഴുകും ചൂ
രലും പല ഉപകാരമുള്ള മരങ്ങളും ആകുന്നു. അവിടെ നടപ്പായുള്ള
നാട്ടുമൃഗങ്ങൾ ഒക്കയും ഉണ്ട. കാട്ടിൽ കടുവാ ഒഴികെ ആനയും പുലി
മുതലായ കാട്ടുമൃഗങ്ങളും പെരുത്തുണ്ട. അവിടെ പലതരം കുരങ്ങുകൾ
ഉണ്ട. അവയിൽ ഒരു വകയ്ക്ക ഔറാങ്ങ ഔറ്റാങ്ങ എന്നൊ അതിന്റെ
വലിപ്പവും രൂപവും മനുഷ്യനെപ്പോലെ ഇരിക്കുന്നതകൊണ്ട മലയിക
ൾ കാട്ടുമനുഷ്യൻ എന്നൊ പറയുന്ന ഒരുവകയുണ്ട. പൊന്ന പെരുത്തും
വൈരക്കല്ല വലിയവയും ഉണ്ട.

മേൽ പറഞ്ഞ സേഗൊ, ഇന്ദ്യായിൽ നെല്ലകൊണ്ട ഭക്ഷണമായി
രിക്കുന്ന പ്രകാരം ആൎക്കിപെലെഗൊയിൽ ഏകദേശം നടപ്പായുള്ള ഒ
രു ഭക്ഷണസാധനമാകകൊണ്ട അതിനെ കുറിച്ച കുറെ കൂടെ വിവര
മായിട്ട പറയുന്നത കൊള്ളാമല്ലൊ. ഇത ഒരു മാതിരി പനയിൽനിന്ന ഉ
ണ്ടാക്കുന്നു. അതിന്റെ തടിക്കകം നിറച്ച പൊങ്ങുപോലെ ഒരു മാതി
രി ചോറുണ്ട. അത എടുത്ത ഉരലിലിട്ട പൊടിച്ച പിന്നെ അരിപ്പ പാ
ത്രത്തിൽ ഇട്ട അരിക്കുമ്പോൾ മണിപ്പിടിച്ച അത ഇന്ദ്യായിൽ വന്ന
നാം കാണുന്ന പ്രകാരം ഇരിക്കുന്നു. ഒരു മരത്തിൽനിന്ന ഏകദേശം
൩൦൦ റാത്തൽ സേഗൊ ഉണ്ടാകുന്നു. ആ മരം സാമാന്യം ൧൫ സംവ
ത്സരം കഴിഞ്ഞാൽ വെട്ടുവാൻ പരുവം ആകുന്നു.

മതം.—മഹമ്മദ മതവും ഇന്ദു മതവും ആകുന്നു.

൪. സെലെബെസ എന്ന ദ്വീപിനെ കുറിച്ച.

ദേശത്തിന്റെ കിടപ്പ.—ഇത ക്രമമില്ലാത്ത ഒരു വലിയ
ദ്വീപും മക്കാസ്സാർ എന്ന കടൽ കൈവഴിയാൽ ബോൎനിയൊയിൽനി
ന്ന വേർവിട്ടിട്ട അതിന്റെ കിഴക്ക വശത്ത കിടക്കുന്നതും ആകുന്നു.

പ്രധാന നഗരികൾ.-മക്കാസ്സാർ എന്നും ബൊനി എന്നും
ആകുന്നു.


N 3

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/165&oldid=179175" എന്ന താളിൽനിന്ന് ശേഖരിച്ചത്