ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൬

ഉത്ഭവങ്ങൾ.—അവിടത്തെ പ്രധാന ഉത്ഭവങ്ങൾ പൊന്നും
പഞ്ഞിശീലയും സേഗൊയും എലവംഗവും മുത്തും ആകുന്നു.

മതം.—നടപ്പായുള്ള മതം മഹമ്മദ മതം ആകുന്നു. ഉള്ളിലുള്ള കൂ
ട്ടക്കാർ വിഗ്രഹാരാധനക്കാർ ആകുന്നു.

൫. മൊളക എന്ന ദ്വീപുകളെ കറിച്ച.

ദേശത്തിന്റെ കിടപ്പ.—ൟ ദ്വീപുകളുടെ സമൂഹം സെ
ലെബെസിന കുറെകിഴക്ക ആകുന്നു. പ്രധാനമായുള്ളവ ഗിലൊലൊ
എന്നും തെൎന്നേത്ത എന്നും തിഡൊർ എന്നും സെരാം എന്നും അംബൊ
യിനാ എന്നും ആകുന്നു.

പ്രധാന നഗരികൾ.—ഒസ്സാ എന്നും അംബൊയിനാ എ
ന്നും ആകുന്നു.

ഉത്ഭവങ്ങൾ.—അവിടത്തെ ഉത്ഭവങ്ങൾ വകയിൽ മഹാ സാ
രമായിട്ടുള്ളവ ഗ്രാമ്പൂവും ജാതിക്കായും ആകുന്നു. അവിടെ സേഗൊ
പെരുത്തുണ്ട. അംബൊയിനായിൽ നീലവും കയ്യാപ്പൂത്തി എണ്ണയും ഉ
ണ്ട.

മതം.—മഹമ്മദ മതവും വിഗ്രഹാരാധനയും ആകുന്നു.

൬. ബണ്ടാ ദ്വീപുകളെ കുറിച്ച.

ദേശത്തിന്റെ കിടപ്പം വിവരവും.—ഇവ അംബൊ
യിനായിൽനിന്ന ഏകദേശം ൧൨൦ നാഴിക തെക്കകിഴക്ക ദ്വീപുകളുടെ
ഒരുചെറിയ കൂട്ടമാകുന്നു. പ്രധാനമായിട്ടുള്ളത ബണ്ടാ ദ്വീപ ആകുന്നു.

ഇവ മിക്കവാറും ജാതിക്കാ കൃഷിക്കായിട്ട തന്നെ പ്രയോഗിച്ചു വരു
ന്നു. അത അവിടെ നന്നായി ഉണ്ടാകുകയും ചെയ്യുന്നു.

൭. സണ്ട ദ്വീപുകളെ കുറിച്ച.

ദേശത്തിന്റെ കിടപ്പ.—സണ്ട ദ്വീപുകൾ ആൎക്കിപെലെ
ഗൊയുടെ തെക്കും പടിഞ്ഞാറേതുമായ ഭാഗങ്ങളിൽ ആകുന്നു. അവയി
ൽ തിമൊർ എന്നും ഫ്ലൊറീസ എന്നും യാവാ എന്നു സുമാത്ത്രാ എന്നും
മറ്റ ചെറിയ ദ്വീപുകളും ഉൾപെട്ടിരിക്കുന്നു.

തിമൊറിനെ കുറിച്ചുള്ള വിവരം.—ഇത ഫ്ലൊറീസിന കി
ഴക്ക ആകുന്നു. ഇതിലെ പ്രധാന ഉത്ഭവങ്ങൾ ചന്ദന മരവും മണ്ണെണ്ണ
യും ആകുന്നു. നെല്ല കൃഷിയും ഒരു മാതിരി സേഗൊയും ഉണ്ട.

ഫ്ലൊറീസിനെ കുറിച്ചുള്ള വിവരം.—ഇത തിമൊറി
ന്റെ നേരെ പടിഞ്ഞാറ ആകുന്നു.

അതിലെ ഉത്ഭവങ്ങൾ തിമൊറിലെപ്പോലെ തന്നെ ആകുന്നു.
ഇതിന്റെ തെക്കെ തീരത്തിങ്കലുള്ള എണ്ടി എന്ന പട്ടണത്തിൽ ഒരു
വിശേഷപ്പെട്ട തുറമുഖം ഉണ്ട.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/166&oldid=179176" എന്ന താളിൽനിന്ന് ശേഖരിച്ചത്