ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൭

യാവായെ കുറിച്ചുള്ള വിവരം.—ഇത ഫ്ലൊറീസിന്ന പ
ടിഞ്ഞാറെ വശത്ത ഒരു വലിയ ദ്വീപ ആകുന്നു. ഇതിൽ മഥുര എ
ന്നും ബാല്ലി എന്നുമുള്ള ചെറിയ ദ്വീപുകൾ അടങ്ങുന്നു. ൟ ദ്വീപി
ന്റെ ഉള്ളിൽ ഇതിന്റെ ആസകലമായുള്ള നീളത്തിൽ പൎവതങ്ങളുടെ
ഒരു നിരമുറിയാതെ കിടക്കുന്നു. അവയിൽ പലതും കൂടക്കൂടെ പൊ
ട്ടിപുറപ്പെടുന്ന അഗ്നിമലകൾ ആകുന്നു. ആറുകൾ അനവധിയുള്ളതും
നിലം ബഹു നന്നും ആകുന്നു.

പ്രധാന നഗരികൾ.—ബട്ടാവിയാ എന്നും സമരാങ്ങ എ
ന്നും സൂൎയ്യകൎത്താ എന്നും സൂൎയ്യഭയാ എന്നും ആകുന്നു.

ഉത്ഭവങ്ങൾ.—യാവായിൽ ഇന്ദ്യായിലുള്ള സകല ഉത്ഭവങ്ങളും
പെരുത്തുള്ളിടവും എല്ലാ മാതിരി കാട്ടുമൃഗവും ഉള്ളിടവും ആകുന്നു അ
തിൽ സേഗൊ ഉണ്ട.

മതം.—നടപ്പായുള്ള മതം മഹമ്മദ മതം ആകുന്നു. ബാല്ലി എ
ന്ന ദ്വീപിൽ ഇന്ദു മതവും ഉണ്ട.

സുമാത്ത്രായെ കുറിച്ചുള്ള വിവരം.—ഇത യാവായിൽ
നിന്ന വടക്ക കിഴക്കായിട്ട ചാഞ്ഞ കിടക്കുന്ന ഒരു വലിയ ദ്വീപ ആ
കുന്നു. ഇതിൽ പല ആറുകൾ ഉണ്ട. അവയിൽ ചിലതിൽ കൂടെ കപ്പ
ലുകൾ പോകും. ഉയരമുള്ള പൎവതനിരകൾ ൟ ദ്വീപ മുഴുവനിലും കൂ
ടെ പോയിരിക്കുന്നു. അവയിൽ പലതും അഗ്നിമലകൾ ആകുന്നു
ദ്രാവകം കൂടക്കൂടെ അവയിൽനിന്ന ഒഴുകികൊണ്ടിരിക്കുന്നത കാണ്മാറു
ണ്ട. ഭൂകമ്പങ്ങളും ചിലപ്പോൾ ഉണ്ട. എന്നാൽ അവ സാമാന്യം കഠി
നമുള്ളവയല്ല

പ്രധാന നഗരികൾ.—അച്ചിൻ എന്നും മെനാൻ കബു
എന്നും പാലെംബാങ്ങ എന്നും പാദാങ്ങ എന്നും ബെങ്കൂലെൻ എന്നും
ആകുന്നു.

ഉത്ഭവങ്ങൾ.—ഇന്ദ്യായിലുള്ള ഉത്ഭവങ്ങൾ ഒക്കയും ഇതിലും ധാ
രാളമായിട്ട ഉണ്ടാകുന്നത കൂടാതെ ൟ ദ്വീപിൽ കൎപ്പൂരവും എലവംഗ
വും ജാതിക്കായും ഗ്രാമ്പൂവും സാമ്പ്രാണിയും ചൂരലും സേഗൊയും ഉണ്ട.
കാട്ടുമൃഗങ്ങളും നാട്ടുമൃഗങ്ങളും ഇന്ദ്യായിലെ പോലെ തന്നെ ഉണ്ട. ക
ടുവാ തുലോം വലിപ്പമായിട്ട വളരുന്നു. ഔറാങ്ങ ഔറ്റാങ്ങ എന്ന മാ
തിരി കുരങ്ങും ഉണ്ട. കുതിരകൾ ചെറിയ മാതിരിയും ചൊടി
പ്പുള്ളവയും ആകുന്നു. അവയെ ഇന്ദ്യായിൽ അച്ചിമട്ടം എന്ന പറയു
ന്നു. അവയെ ചിലടത്ത ഭക്ഷിക്കയും ചെയ്യുന്നുണ്ട. പൊന്ന പെരുത്തു
ണ്ട. ചെമ്പും വെള്ളീയവും ഇരിമ്പുമുള്ള തുരങ്കങ്ങളും ഉണ്ട മണ്ണെണ്ണയും
ഗന്ധകവും ധാരാളമായിട്ട ഉണ്ട.

മതം.—അവിടെ മലയികളായിട്ടുള്ളവരുടെ മതം മഹമ്മദ മതം
ആകുന്നു. എന്നാൽ ബാട്ടകളും മറ്റുള്ള ആളുകളും മതത്തെകുറിച്ച വി
വരം ഇല്ലാതെ മേലധികാരമുള്ളവരായിട്ടും അപ്രത്യക്ഷമായിട്ടും ചില
ദേവന്മാർ ഉണ്ടെന്ന അല്പമായിട്ടെ വിചാരിക്കുന്നുള്ളൂ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/167&oldid=179177" എന്ന താളിൽനിന്ന് ശേഖരിച്ചത്