ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൦

ദ്വീപആകുന്നു. അവയിലുള്ള കുടിയാന്മാർ ഭംഗിയും ബുദ്ധിയും ഉള്ളവർ
ആകുന്നു. അവരിൽ മിക്കവരും ക്രിസ്ത്യാനികളായി തീൎന്നിരിക്കുന്നു. അ
വൎക്കുള്ള ദേശം നന്നായി കൃഷി ചെയ്യപ്പെട്ടതാകുന്നു. ൟ ദ്വീപുകൾ
ക്ക അടുത്തുള്ള ഫിഡ്ജീ ദ്വീപുകൾ എന്നും നവിഗെട്ടൊൎസ ദ്വീപുകൾ
എന്നും പേരുള്ള ദ്വീപുകളെ കുറിച്ച നല്ലപോലെ അറിയപ്പെട്ടിട്ടില്ല.
അവയിലുള്ള കൂടിയാന്മാർ ഭടാചാരക്കാരാകുന്നു.

൩. മാൎക്ക്വെസാസ എന്ന ദ്വീപുകൾ.

മാൎക്ക്വെസാസ എന്ന ദീപുകൾ തെഹിത്തിയുടെ വടക്ക ആകുന്നു.
അവിടത്തെ കൂടിയാന്മാർ തെഹിത്തിക്കാരെക്കാൾ ഹീനന്മാരും ബോ
ധമില്ലാത്തവരും ആകുന്നു.

൪. സാണ്ട്വിച്ച എന്ന ദ്വീപുകൾ.

സാണ്ട്വിച്ച എന്ന പേരുള്ള ദ്വീപുകളുടെ കൂട്ടം മേൽ പറഞ്ഞ ദ്വീപു
കൾക്ക തുലോം വടക്ക ആകുന്നു. ഒവൈഹി എന്ന ദ്വീപ ആ കൂട്ടത്തി
ൽ പ്രധാനമായിട്ടുള്ളതാകുന്നു. ആ ദ്വീപുകളിലെ കൂടിയാന്മാർ ബോ
ധമുള്ളവരും മാനമുള്ളവരും ആകുന്നു, അവർ എല്ലാവരും കൃസ്ത്യാനി
കളായി തീൎന്നിരിക്കുന്നു.

ഇപ്പോൾ വളരെ കച്ചവടം ചെയ്തവരുന്നു.

ആ ദ്വീപുകൾ മലയായുള്ള ദേശങ്ങൾ ആകുന്നു. അഗ്നി മലകളും അ
വിടെ ഉണ്ട.

൫. കറോലിനാ ദ്വീപുകൾ.

കറോലിനാ ദ്വീപുകൾ പാസിഫിക്ക സമുദ്രത്തിന്റെ പടിഞ്ഞാറെ
ഭാഗത്ത ആകുന്നു. അവയിൽ പ്രധാനമായിട്ടുള്ളവ ഹൊഗൊൽ എ
ന്നും ഓലാൻ എന്നും യാപ്പ എന്നും പേരുകളുള്ള ദ്വീപുകൾ ആകുന്നു.
കുടിയാന്മാർ കപ്പൽ വേലശീലമുള്ളവരും അല്പം ആചാരമുള്ളവരും ആ
കുന്നു. എന്നാൽ അവരെ കുറിച്ച ഏറെ അറിയുന്നില്ല.

൬. ലദ്രോന്സ അല്ലെങ്കിൽ മാറിയാൻ ദ്വീപുകൾ.

ഇവ കറോലിനാ ദ്വീപുകളുടെ വടക്കെ വശത്ത ആകുന്നു. സ്പെയി
ൻകാർ അവയിൽ കുടിയിരുന്നതിന്റെ ശേഷം നാട്ടുകാരിൽ മിക്കവ
രും ക്ഷയിച്ചുപോയിരിക്കുന്നു. ഗുയം എന്നും തിനിയാം എന്നുമുള്ള ദ്വീ
പുകൾ അവയിൽ പ്രധാനമായിട്ടുള്ളവ ആകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/170&oldid=179180" എന്ന താളിൽനിന്ന് ശേഖരിച്ചത്