ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൩

ടലിലേക്ക പ്രവേശിക്കുന്നത മൂന്ന കൈവഴികളായിട്ട ആകുന്നു. അവ
യുടെ പേരുകൾ എന്തെന്നാൽ സൌണ്ട എന്നും വലിയ ബെല്ത്ത എന്നും
ചെറിയ ബെല്ത്ത എന്നും ആകുന്നു. ജിബ്രാൽത്തെർ എന്ന കൈവഴി
സ്പേയിനിന്നും അഫ്രിക്കയിക്കും ഇടയിൽ ആകുന്നു. ൟ കൈവഴി
അത്ത്ലാന്തിക്ക സമുദ്രത്തെ മെഡിത്തെറെനിയൻ കടലിനോട ചേൎക്കു
ന്നു. മെസ്സിന എന്ന കൈവഴി, ഇത്താലിയ്ക്കും സിസ്സിലിയ്ക്കും ഇടയിൽ
ആകുന്നു.

പ്രധാന ആറുകൾ.—വൊൽഗാ എന്ന പേരുള്ള ആറ, യൂ
റോപ്പിലുള്ള ആറുകളിൽ ഏറ്റവും വലിയതാകുന്നു. അത റുസ്സിയായു
ടെ നടുവിൽനിന്ന പുറപ്പെട്ട, യൂറോപ്പിന്റെയും ആസിയായുടെയും
ഇടയിൽ കൂടെ ഒഴുകി അസ്ത്രാക്കാൻ എന്ന ദേശത്തിന്ന സമീപെയുള്ള
കസ്പിയൻ കടലിൽ വീഴുന്നു.

ദാന്യൂബ എന്ന ആറ,വൊൽഗാ കഴിഞ്ഞാൽ യൂറോപ്പിലുള്ള മഹാ വ
ലിയ ആറ ആകുന്നു. അത ബാഡെൻ എന്ന പേരുള്ള ഇട പ്രഭുവി
ന്റെ ദേശത്തിലുള്ള കറുത്ത കാട എന്ന മലയിൽനിന്ന പുറപ്പെട്ട ജെ
ർമനിയിലും ഓസ്ത്രിയയിലും കൂടി ഒഴുകി കരിങ്കടലിലേക്ക പല കൈവ
ഴികളായിട്ട വീഴുന്നു.

ദൊൻ എന്ന ആറ, റുസ്സിയായുടെ നടുവിൽ നിന്നപുറപ്പെട്ട, ആ
സോഫ്ഫ എന്ന പേരുള്ള ദിക്കിന്റെ സമീപെയുള്ള ആസോഫ്ഫ എന്ന
കടലിലേക്ക വീഴുന്നു.

ദ്നൈപർ എന്ന ആറ, റുസ്സിയായുടെ നടുവിൽ നിന്നപുറപ്പെട്ട, ഖെ
ൎസ്സോൻ എന്ന ദിക്കിന്റെ താഴെ കരിങ്കടലിൽ വീഴുന്നു.

വിസ്ത്ത്യൂലാ എന്ന ആറ, കാൎപ്പതിയൻ മലകളിൽനിന്ന പുറപ്പെട്ട, വ
ടക്കോട്ട ഒഴുകി, ബാൽത്തിക്ക എന്ന പേരുള്ള കടലിലേക്ക വീഴുന്നു.

ദ്വീനാ എന്നുള്ള ആറ, റുസ്സിയായിൽനിന്ന പുറപ്പെട്ട, രിഗാ എന്ന
പേരുള്ള കേൾവിപ്പെട്ടിരിക്കുന്ന പട്ടണത്തിന്റെ അരികെ വെച്ച ബാ
ൽത്തിക്ക കടലിലേക്ക വീഴുന്നു. ൟ ആറ കൂടാതെ റുസ്സിയായിൽനിന്ന
പുറപ്പെടുന്ന ദ്വീനാ എന്ന പേരായിട്ട വേറൊരു ആറ ഉണ്ട. അത വട
ക്കോട്ട ഒഴുകി അൎക്കാൻജെൽ എന്ന പട്ടണത്തിന്ന അരികെ വെള്ള എ
ന്ന പേരുള്ള കടലിലേക്ക വീഴുന്നു.

രീൻ എന്ന ആറ, പെരുത്ത വലിയതും വിശേഷപ്പെട്ടതുമായോരു
ആറ ആകുന്നു. അത സ്വീത്ത്സൎല്ലാണ്ടിൽനിന്ന പുറപ്പെട്ട, ജെൎമ്മനിയിലൂ
ടെയും ഹോലാണ്ടിലൂടെയും ഒഴുകി, ജെൎമ്മൻ കടലിലേക്ക വീഴുന്നു.

രോൻ എന്ന ആറ, രീൻ പുറപ്പെടുന്ന സ്ഥലത്തിന്റെ അരികെ പു
റപ്പെട്ട ഫ്രാൻസിലേക്ക കടന്നതിന്റെ ശേഷം ലിയോൻസിന്ന അരി
കെയുള്ള കായലിലേക്ക വീഴുന്നു.

എല്ബു, എന്ന ആറ, ബൊഹെമിയാ എന്ന ദേശത്തിന്ന അരികെയു
ള്ള ഹാൎഥ്സ എന്ന മലയിൽനിന്ന പുറപ്പെട്ട, ജെൎമ്മനിയിലൂടെ ഒഴുകി
ജെൎമ്മൻ കടലിലേക്ക വീഴുന്നു.

താഗുസ്സ എന്ന ആറ, സ്പേയിനിൽനിന്ന പുറപ്പെട്ട പൊൎത്തുഗാലിലൂ
ടെ ഒഴുകി വടക്കെ അത്ത്ലാന്തിക്കിലേക്ക വീഴുന്നു.

തീബെർ എന്ന ആറ, അപ്പെനിൻ്സ മലകളിൽനിന്ന പുറപ്പെട്ട ഇ
ത്താലി എന്ന ദേശത്തെ കടന്ന മെഡിത്തെറെനിയൻ കടലിലേക്ക വീ
ഴുന്നു.


0

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/175&oldid=179185" എന്ന താളിൽനിന്ന് ശേഖരിച്ചത്