ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൪

തേമ്സ എന്ന ആറ, ഇംഗ്ലാണ്ടിലുള്ള ഗ്ലൌസെസ്തർ എന്ന ദിക്കിൽനിന്ന
പുറപ്പെട്ട ജെൎമൻ കടലിലേക്ക വീഴുന്നു.

ഗ്രേട്ടബ്രിത്തെൻ എന്നും ഇർലാണ്ട
എന്നുമുള്ള ഐക്യ രാജ്യത്തെ കുറിച്ച.

ഗ്രേട്ടബ്രിത്തെൻ എന്നും ഇർലാണ്ട എന്നുമുള്ള എെക്യ രാജ്യം യൂറോ
പ്പിന്റെ പടിഞ്ഞാറെ ഭാഗത്ത വടക്കെ അത്ത്ലാന്തിക്ക സമുദ്രത്തിൽ ആകു
ന്നു. ഗ്രേട്ടബ്രിത്തെനിൽ ഇംഗ്ലാണ്ട എന്നും വേത്സ എന്നും സ്കോത്ത്ലാണ്ട
എന്നും പേരുള്ള ദേശങ്ങളും വളരെ ചെറിയ ദ്വീപുകളും ഉൾപ്പെട്ടിരി
ക്കുന്നു.

ഇംഗ്ലാണ്ട എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ഇംഗ്ലാണ്ടിന്റെ വടക്കെ ഭാഗം സ്കോത്ത്ലാണ്ടിനാ
ലും തെക്ക ഇംഗ്ലീഷ കടൽ കൈവഴിയാലും കിഴക്ക ജെൎമൻ കടലിനാ
ലും പടിഞ്ഞാറ ഐരീഷ കടലിനാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന അംശങ്ങളും നഗരികളും.—ഇംഗ്ലാണ്ടിലെപ്ര
ധാന നഗരി ലൊണ്ടോൻ എന്ന ആകുന്നു. എന്നാൽ ഇംഗ്ഗാണ്ട ൪൦ അം
ശങ്ങളായിട്ടും വേത്സ ൧൨ ആയിട്ടും ആസകലം ൫൨ അംശങ്ങളായിട്ട
പകുക്കപ്പെട്ടിരിക്കുന്നു. ഓരൊ അംശത്തിന്ന കൌന്തി എന്ന എങ്കിലും
ശയർ എന്നെങ്കിലും സാമാന്യേന പേർ പറഞ്ഞവരുന്നു. ഇത കൂടാ
തെ ഓരോരൊ അംശത്തിന്ന ഓരോരൊ പ്രത്യേകമായ പേരും പ്ര
ധാന നഗരവും ഉണ്ട. എന്തെന്നാൽ,

ഇംഗ്ലാണ്ടിലെ വടക്കെ ഭാഗത്ത ൬.

കൌന്തി. പ്രധാന നഗരി.
നോൎത്തംബൎല്ലാണ്ട. ന്യൂകാസ്തൽ.
കുംബെൎല്ലാണ്ട. കാൎല്ലയൽ.
ദുൎഹം ദുൎഹം.
യോൎക്കശയർ. യോൎക്ക.
വെസ്തമോലാണ്ട. അപ്പൽബി.
ലങ്കാശയർ. ലങ്കാസ്തർ.

വേത്സിനോട ചേരുന്ന ൪.

ചെശയർ. ചെസ്തർ.
ഷ്രൊപ്പശയർ. ഷ്രൂസ്ബുറി.
ഹെറെഫോൎഡശയർ. ഹെറെഫൊൎഡ.
മോന്മൌത്ശയർ. മൊന്മൌത്ത.
"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/176&oldid=179187" എന്ന താളിൽനിന്ന് ശേഖരിച്ചത്