ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൭

ത. കോതമ്പ, യവം മുതലായ കരധാന്യങ്ങളും പലതരമായ സസ്യാദി
ദികളും പല വക പയറുകളും വൃക്ഷാദികളും ഇംഗ്ലാണ്ടിൽ ഉണ്ടാകുന്നു.
അവിടെ വിശേഷപ്പെട്ട കരുവേലകവൃക്ഷങ്ങളും ✲ഹോപ്സ എന്ന പൂ
ക്കളും നന്നായി ഉണ്ടാകുന്നു. കുറുക്കൻ മുയല മുതലായ ചെറിയ ജീവ
ജന്തുക്കൾ, അല്ലാതെ കാട്ടുമൃഗങ്ങൾ ഇംഗ്ലാണ്ടിൽ ഇപ്പോൾ ഇല്ല. എന്നാ
ൽ മറ്റു ദേശങ്ങളിൽനിന്ന മുമ്പെ വരുത്തിയ പലതരമായ മൃഗങ്ങൾ
പെറ്റുണ്ടായതായി ഇണങ്ങിയതും ഏറ്റം നല്ലതുമായുള്ള ആടുമാട മു
തലായവയും പലതരമായ ഇണങ്ങിയ കോഴിമുതലായ പക്ഷികളും
ആകാശമണ്ഡലത്തിലുള്ള പലതരമായ പാടുന്ന പറവജാതികളും ശീ
തോഷ്ണകാലത്തിൻ പ്രകാരം ഒരു ദേശത്തിൽനിന്ന മറുദേശത്തേക്ക സ്ഥ
ലം മാറുന്ന പലവക പക്ഷികളും ഒന്നാന്തരമായ തേനീച്ചകളും പല
വക ൟച്ചകളും ഏതാനും ചെറിയ പാമ്പുകളും ചില തവള, പുഴുമുത
ലായ ഇഴയുന്ന ജന്തുക്കളും ഉണ്ട. ഇഗ്ലീഷകടലിലും ആറുകളിലും ഭക്ഷി
പ്പാൻ കൊള്ളാകുന്ന വളരെ കൂട്ടങ്ങളായ മത്സ്യങ്ങളും ഉണ്ട.

ആ ദേശത്തിൽ രാണ്ടായിരത്തിൽ ചില്വാനം സംവത്സരമായിട്ട ഏ
റ്റവും ശ്രുതിപെട്ടിരിക്കുന്ന തുരങ്കങ്ങളിൽനിന്ന വെള്ളീയത്തെ എടുത്തു
വരുന്നു. ഇത കൂടാതെ ഇരിമ്പും ചെമ്പും ൟയവും ഉപ്പും വിശേഷ
പ്പെട്ട കല്ക്കരിയും ഉള്ള തുരങ്കങ്ങളും ഉണ്ട. ഇംഗ്ലാണ്ടിലുള്ള ചില ദിക്കുക
ളിൽ പലപല രോഗങ്ങളെ പൊറുപ്പിപ്പാൻ കൊള്ളാകുന്ന ചൂടും തണു
പ്പുമായ ധാതുവെള്ളങ്ങൾ ഉണ്ട.

കൈവേലകളും വ്യാപാരവും.—ഇംഗ്ലാണ്ടിലെ സൂത്രപ
ണികളും കൈവേലകളും പലതരവും ഒന്നാന്തരവും ആകുന്നു. ആയത
എന്തെന്നാൽ തോക്ക വാള മുതലായ ആയുധങ്ങളും കത്തി മുതലായസ
കല വിധ പണികളും യന്ത്രപ്പണികളും എല്ലാമാതിരി കണ്ണാടികളും പി
ഞ്ഞാണങ്ങളും കടലാസും കച്ചതരങ്ങളും ആട്ടുരോമം കൊണ്ടുള്ള തുണി
കളും നൂലുകളും കുശപ്പണികളും ആയ കച്ചവടം ഇംഗ്ലാണ്ടിലെ പോ
ലെ മറ്റ യാതൊരു ദേശത്തിലും അത്ര വളരെ ഇല്ല. ചരക്കുകൾ കൊ
ണ്ടു നിറഞ്ഞ അനേകം ഇംഗ്ലിഷ കപ്പലുകൾ ഇങ്ങോട്ടും അങ്ങോട്ടും എ
ല്ലായ്പോഴും സഞ്ചരിക്കുന്നു. ഇംഗ്ലാണ്ടിൽ പോക്കുചരക്കുകളും വരവുചര
ക്കുകളും വളരെ ഉണ്ട. ഇംഗ്ലാണ്ടിൽനിന്ന ഇരിമ്പും ചെമ്പും കടലാസും
എല്ലാത്തരമായ ശീലകളും ഇംഗ്ലാണ്ടിലെ മറ്റ എല്ലാ വസ്തുക്കളും പോ
ക്കചരക്കായിട്ട കേറ്റി അയക്കപ്പെടുന്നു.

✲ഹോപ്സ എന്നുള്ളത ഒരു വക നടുതല ആകുന്നു. അത ഏകദേശം
കാച്ചിൽ എന്ന പോലെ വള്ളിയായിട്ട മേല്പോട്ട വളൎന്ന പടരും അതി
ന്റെ പൂക്കൾ നല്ല കൈപ്പരസം ആകുന്നു. ആ പൂവുകൊണ്ടും ‡ മോല്ത്ത
കൊണ്ടും ബീയറ എന്ന പേരുള്ള ഒരു മാതിരി പാനീയം ഉണ്ടാക്കപ്പെ
ടുന്നു.

‡ മോല്ത്ത എന്നത യവം കൊണ്ട ഉണ്ടാക്കപ്പെട്ടിരിക്കുന്നു. അത എങ്ങി
നെ എന്നാൽ യവം മുളവരുവോളം കുതിൎത്തിട്ട ചൂളയടുപ്പിൽ ഇട്ട അ
വലിന്ന നെല്ല വറക്കുന്ന പ്രകാരം വറക്കുമ്പോൾ അതിന്ന മോല്ത്ത എ
ന്ന പേർ പറഞ്ഞവരുന്നു.

0 3

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/179&oldid=179190" എന്ന താളിൽനിന്ന് ശേഖരിച്ചത്