ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൮

പഠിത്വവും മതവും.—ഇംഗ്ലീഷകാരുടെ മതം ക്രിസ്ത്യാനീമതം
ആകുന്ന പ്രൊത്തെസ്താന്ത എന്ന പേരുള്ള മതം ആകുന്നു. ഇംഗ്ലാണ്ടിൽ
പഠിത്വമുള്ളവരും ബഹു വിദ്വാന്മാരും വളരെ ഉണ്ട. കാംബ്രിഡ്ജ എ
ന്നും ഒക്സഫൊൎഡ എന്നുമുള്ള രണ്ട പട്ടണങ്ങളിൽ ഏറ്റവും ശ്രുതിപെ
ട്ട പാഠശാലകൾ ഉണ്ട.

വിശേഷാദികൾ.—ഇംഗ്ലീഷകാൎക്ക വാങ്ങിപ്പാൻ എങ്കിലും കാ
ണ്മാൻ എങ്കിലും ആയിട്ട അന്യദേശങ്ങളിലുള്ള ചില വസ്തുക്കളെ വരുത്തു
ന്നു. അങ്ങിനെ എല്ലാ മാതിരിയിലുള്ള മൃഗങ്ങളെയും പക്ഷികളെയും
പാമ്പുകളെയും വൃക്ഷങ്ങളെയും വിലയേറിയ രത്നങ്ങളെയും പൊന്ന
വെള്ളി മുതലായ ആഭരണങ്ങളെയും ഇംഗ്ലാണ്ടിൽ കാണ്മാനുണ്ട. അവ
യെ സൂക്ഷിപ്പാനായിട്ട അവിടെ തക്ക നല്ല സ്ഥലങ്ങൾ ഉണ്ട.

വേത്സ എന്ന ദേശത്തെ കുറിച്ച.
വേത്സ ഇംഗ്ലാണ്ടിന്റെ പടിഞ്ഞാറെ ഭാഗം ആകുന്നു. അത മുമ്പെ
സ്വാതന്ത്ര്യമുള്ള ഒരു പ്രഭുത്വം ആയിരുന്നു. ഇപ്പോൾ ഇംഗാണ്ടിലെ അ
ധികാരത്തിൻ കീഴിൽ ഉൾപ്പെട്ടിരിക്കുന്നു. വേത്സ മലയുള്ള പ്രദേശം
ആകുന്നു. പ്രധാന മലകൾ സ്നോദോൻ എന്നും ബെൎവീൻ എന്നും ക
ഡർ എന്നും ഇദ്രിസ എന്നും പ്ലിൻലിമ്മോൻ എന്നും വാൻ അല്ലെങ്കിൽ
ബ്രെക്നോക്ക എന്നും ബീക്കോൻ എന്നും ആകുന്നു.

ഇംഗ്ലാണ്ടിലും വേത്സിലുമുള്ള മലകളിൽ ഏറ്റവും ഉയൎന്ന മല സ്നോ
ദോൻ ആകുന്നു. വേത്സ പന്ത്രണ്ട അംശങ്ങളായിട്ട പകുക്കപ്പെട്ടിരിക്കു
ന്നു. എന്തെന്നാൽ,

വടക്കെ വേത്സിൽ ൬.

ഫ്ലിന്ത്ശയർ. ഫ്ലിന്ത.
ദെൻബ്ബിശയർ ദെൻബ്ബി.
കേയൎന്നാൎവോൻശയർ കേയൎന്നാൎവോൻ
അന്ഗെൽസീ ബ്യൊമരിസ.
മേറിയോനത്ത്ശയർ. ഹാല്ലെൎച്ച.
മോന്തഗോമരിശയർ. മോന്തഗോമരി.

തെക്കെ വേത്സിൽ ൬.

രാഡ്നൊൎശയർ. രാഡ്നൊർ.
കാൎഡിഗ്ഗാൻശയർ. കാൎഡിഗാൻ.
പെംബ്രൊക്കശയർ. പെംബ്രൊക്ക.
കായെൎമ്മാൎത്തൻശയർ. കായെൎമ്മാൎത്തൻ.
ബ്രെൎക്ക്നോക്ക്ശയർ ബ്രെൎക്ക്നോക്ക.
ഗ്ലാമോൎഗൻശയർ. കാൎഡീഫ.

വേത്സിലുള്ള പ്രധാന ആറുകൾ ദീ എന്നും ക്ലൈയ്ദ എന്നും വൈ എ
ന്നും ആകുന്നു.

വേത്സിൽ നല്ല കല്ക്കരിയും ചെമ്പുമുള്ള തുരങ്കങ്ങൾ ഉണ്ട. അവിടെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/180&oldid=179191" എന്ന താളിൽനിന്ന് ശേഖരിച്ചത്