ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൨

കൂടെ വളരെ കച്ചവട തോണികൾ എല്ലായ്പോഴും സഞ്ചരിച്ച വരുന്നു.

ദേശ രൂപം.—സ്കോത്ത്ലാണ്ട താണ ദേശം എന്നും മല ദേശം
എന്നും പേരുള്ള രണ്ട വലിയ ഭാഗങ്ങളായിട്ട വിഭാഗിക്കപ്പെട്ടിരിക്കു
ന്നു.

ക്ലൈമെട്ട.—സ്കോത്ത്ലാണ്ടിലെ ക്ലൈമെട്ട ഇംഗ്ലാണ്ടിലുള്ളതിനെ
ക്കാളും തണുപ്പുള്ളതാകുന്നു.

ഉത്ഭവങ്ങൾ.—മലപ്രദേശം കൃഷിക്ക നല്ല സ്ഥലം അല്ല എങ്കി
ലും ചില സ്ഥലങ്ങളിൽ നല്ല കൃഷി ഉണ്ട. പ്രത്യേകമായിട്ട ഓത്ത്സ എന്ന
വക ധാന്യം നന്നായി ഉണ്ടാകും എന്നാൽ വളരെ ആടുകളെയും ചെ
റിയ വക മാടുകളെയും മലകളിൽ വളൎത്തുന്നുണ്ട. സ്കോത്ത്ലാണ്ടിലെ ക
ടലുകളിൽനിന്ന ബഹു വിധമായ മത്സ്യങ്ങളെയും പ്രത്യേകമായിട്ട തി
മിംഗിലം എന്നും ഹെറിങ്ങ്സ എന്നും സല്മൊൻ എന്നും കോഡ എന്നും
പേരായ മീനകളെയും പിടിക്കുന്നു.

കൈവേലകളും വ്യാപാരവും.—ഗ്ലാസ്ഗൌ എന്നും പയി
സ്ലി എന്നുമുള്ള പട്ടണങ്ങൾ പഞ്ഞിശീല കൈവേലകൾക്കായിട്ട ഏ
റ്റവും കേൾവിപ്പെട്ടതാകുന്നു. പഞ്ഞികൊണ്ടും പട്ടുകൊണ്ടും എ
ത്രയും നേരിയതും വിശേഷപ്പെട്ടതുമായുള്ള സാൽവകൾ ഉണ്ടാക്കപ്പെടു
ന്നു. അവ ഏകദേശം കാശ്മീർ സാൽവകളോട തുല്ല്യമാകുന്നു. ദന്ദീ
എന്നും ദംഫേൎമ്ലിൻ എന്നുമുള്ള പട്ടണങ്ങൾ ചണശീല കൈവേലയ്ക്കാ
യിട്ട ശ്രുതിപ്പെട്ടതാകുന്നു. ഇത കൂടാതെ സ്കോത്ത്ലാണ്ടിൽ ഇരിമ്പ സൂത്രപ
ണികളും രത്നകമ്പിളികളും രോമശീലകളും സ്പടികവേലകളും കുശവേ
ലകളും ഉണ്ട. ൟ മാതിരി ചരക്കുകളെ പോക്കുചരക്കായിട്ട കേറ്റി അ
യച്ചവരുന്നു. പലതരം വീഞ്ഞും ബ്രാന്ദിയും പഞ്ചസാരയും അരിയും പു
കയിലയും നീലം മുതലായവയും വരവു ചരക്കായിട്ട ഇറക്കപ്പെടുന്നു.

പഠിത്വവും മതവും.—സ്കോത്ത്ലാണ്ടകാരുടെ മതം ക്രിസ്തു മതം
ആകുന്ന പ്രൊത്തെസ്താന്ത മതം ആകുന്നു. സ്കോത്ത്ലാണ്ടിൽ പഠിത്വമു
ള്ളവരും ഏറ്റവും വിദ്വാന്മാരും അനേകം പേർ ഉണ്ട. എദിൻബൂൎഗ്ഗ
എന്നും ഗ്ലാസ്ഗൌ എന്നും സെന്ത അന്ദ്ര്യൂസ എന്നും അബെൎഡീൻ എന്നു
മുള്ള പട്ടണങ്ങളിൽ മഹാ കേൾവിപ്പെട്ട പാഠകശാലകൾ ഉണ്ട.

ഇർലാണ്ട എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ഇർലാണ്ട എന്ന ദ്വീപ ഗ്രേട്ടബ്രിത്തെനിൽനി
ന്ന ഐരീഷ കടലിനാൽ വേർതിരിക്കപ്പെട്ടിരിക്കുന്നു.

അംശങ്ങളും പ്രധാന നഗരികളും.—ഇർലാണ്ട നാലു
ഭാഗമായിട്ട പകുക്കപ്പെട്ടിരിക്കുന്നു. അവയുടെ പേരുകൾ കിഴക്കെ വശ
ത്ത ലൈൻസ്തർ എന്നും വടക്കെ വശത്ത ഉൽസ്തർ എന്നും പടിഞ്ഞാറെ
വശത്ത കൊന്നോട്ട എന്നും തെക്കെ വശത്ത മൻസ്തൊർ എന്നും ആകു
ന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/184&oldid=179195" എന്ന താളിൽനിന്ന് ശേഖരിച്ചത്