ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൬

ന്നു. അവിടെ കേൾവിപ്പെട്ട ഒരു തുറമുഖം ഉണ്ട. വളരെ കച്ചവടം
മുമ്പെ ആ സ്ഥലത്ത ചെയ്തുവന്നു എങ്കിലും പെറ്റേസ്ബുൎഗ്ഗ എന്ന തല
സ്ഥാനത്തെ ഉണ്ടാക്കിയതിന്റെ ശേഷം മറ്റെ സ്ഥലത്തിലെ വ്യാപാ
രം നന്നാക്കുറഞ്ഞുപോയിരിക്കുന്നു.

ഓഡെസാഎന്ന പട്ടണം കരിങ്കടലിന്ന അരികെ ആകുന്നു. കൊൻ
സ്താന്തിനൊപ്പൾ എന്ന വലിയ പട്ടണത്തിലേക്കും ലൊവാത്തിലേക്കും വി
ല്പാനായിട്ട ഒാഡെസിൽനിന്ന കോതമ്പ കൊണ്ടുപോകപ്പെടുന്നു.

രിഗാ എന്ന പട്ടണം ബാൽത്തിക്ക കടലിൽ വീഴുന്ന ദ്വിനാ എന്ന
ആറ്റ അരികത്ത കടലിൽനിന്ന ൯ നാഴിക ദൂരത്തിൽ പണിയിക്ക
പ്പെട്ടിരിക്കുന്നു. ഇത പെരുത്ത വലിയ വ്യാപാരമുള്ള പട്ടണം ആകു
ന്നു. അവിടെനിന്ന കൊണ്ടുവരുന്ന ചണം യൂറോപ്പിലുള്ളതിനെക്കാളും
തുലോം വിശേഷമായിട്ടിരിക്കുന്നു.

നൊൎവൊഗൊറോദ എന്ന പട്ടണം മുമ്പെ കേൾവിപ്പെട്ടതായിരുന്നു.
ഛെർകാസ്ക എന്ന പട്ടണം ഡൊൻ എന്ന ആറ്റിന്റെ വായരികെ
പണിയപ്പെട്ടിരിക്കുന്നു. അത ഡൊൻകോസാക്കന്മാരുടെ തലസ്ഥാനം
ആകുന്നു.

മലകൾ.—യൂറാൽ പൎവതങ്ങൾ യൂറോപ്പിലുള്ള റുസ്സിയായുടെ
യും ആസിയായിലെ റുസ്സിയായുടെയും ഇടയിൽ തെക്കുവടക്കായിട്ട കി
ടക്കുന്നു.

ദ്വീപുകൾ.റുസ്സിയായോട ചേരുന്ന ദ്വീപുകൾ ബാൽത്തിക്ക കട
ലിലുള്ള ആലാന്തും ഒസെലും ഡാഗോയും ആൎക്ടിക്ക സമുദ്രത്തിലുള്ള സ്പി
ത്ത്സബെൎഗെൻ എന്നും ആകുന്നു.

കായലുകൾ.—ഒനെഗാ എന്നും ലാഡൊഗാ എന്നും ഛിക്കാസ്ക
അല്ലെങ്കിൽ ഫീല്പ്സ്സ എന്നും ആകുന്നു.

ആറുകൾ.—വൊൽഗാ എന്നും ദൊൻ എന്നും ബൊറീസ്തിനീസ്സ
എന്ന മുമ്പെ പേർ പറയപ്പെട്ട ദ്നൈപ്പർ എന്നും വിസ്ത്ത്യൂലാ എന്നും
നീവാ എന്നും ദ്നൈസ്തർ എന്നും ആകുന്നു. ഇവ എല്ലാം വലിയ ആറു
കളും ആകുന്നു.

ദേശരൂപം.—യൂറോപ്പിലുള്ള റുസ്സിയാ മിക്കവാറും സമഭൂമി ആ
കുന്നു. റുസ്സിയായിക്ക പ്രത്യേകമായിട്ടുള്ള ഒരു വിശേഷം സ്ഥിപ്പിസ്സ എ
ന്ന പേർ പറയപ്പെടുന്ന അതിലെ വലിയ മൈതാന സ്ഥലങ്ങൾ ആ
കുന്നു.

ക്ലൈമെട്ട.—വടക്ക ഭാഗങ്ങൾ എത്രയും തണുപ്പുള്ളവയാക കൊ
ണ്ട ശീതം സഹിപ്പാൻ ബഹു പ്രയാസം. ആസിയായിലെ റുസ്സിയായി
ലുള്ള സിബെറിയ ഏറ്റവും തണുപ്പുള്ളതും സൌഖ്യമില്ലാത്തതുമായുള്ള
ദിക്ക ആകുന്നു. റുസ്സിയാക്കാരെ കഠിനശിക്ഷെക്ക വിധിക്കുമ്പോൾ അ
വരെ അവിടേയ്ക്ക കുടിയിരിപ്പാനായിട്ട അയക്കുകയും ചെയ്തുവരുന്നു.
ആ വടക്കെ ഭാഗങ്ങളിൽ എല്ലാം ഹിമം വളരെ ഉണ്ട. ചിലപ്പോൾ എ
ട്ട മാസത്തേക്ക ആറുകൾ മുതലായവയിലുള്ള വെള്ളങ്ങൾ കല്ലോളം ഉറ
ച്ച തീരുകയും ചെയ്യുന്നു. ചിലപ്പോൾ വൎഷകാലത്തിൽ എത്രയും വള
രെ ഹിമം പെയ്യുന്നതകൊണ്ട അത വഴിയാത്രക്കാരെ പെട്ടെന്ന മൂടുക

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/188&oldid=179199" എന്ന താളിൽനിന്ന് ശേഖരിച്ചത്