ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൭

യും അവർ തങ്ങളെ തന്നെ രക്ഷിപ്പാൻ വഹിയാതെ മൂന്ന നാല ദിവസ
ത്തേക്ക ആ അരിഷ്ടതയായുള്ള അവസ്ഥയിൽ കിടന്ന ദുഃഖത്തോട കൂടെ
മരിക്കയും ചെയ്തവരുന്നു. അവർ ചാകാതെ ഒഴിഞ്ഞപോകത്തക്കവണ്ണം
ഹിമം ഉരുകിപോയാലും അവരുടെ മുഖം വിരലുകൾ മുതലായ അവയ
വങ്ങൾ അഴുകി ചൊക്കി പോകയും ചെയ്യും റുസ്സിയായുടെ തെക്കെ ഭാ
ഗങ്ങളിലെ ക്ലൈമെട്ട നല്ല സുഖമുള്ളതാകുന്നു. ശീതോഷ്ണാദികൾ ശരീ
രസൌഖ്യത്തിന്നും വൃക്ഷസസ്യാദികളുടെ വളൎച്ചയ്ക്കും തക്കതായുള്ളത ത
ന്നെ ആകുന്നു.

ഉത്ഭവങ്ങൾ.—വടക്കെ ഭാഗങ്ങളിൽ കടിഞ്ഞാൺ * കലകളും
വെള്ള കരടികളും മറ്റ ദേശങ്ങളിലെപ്പോലെയുള്ള കരടികളും ചെ
ന്നായ്ക്കളും കാട്ടുപന്നികളും ഉണ്ട. യൂറോപ്പിലുള്ള മറ്റ ദേശങ്ങളിലെ
പോലെ തന്നെ റുസ്സിയായുടെ തെക്കെ ഭാഗങ്ങളിൽ പലതരമായ കുതി
ര മുതലായ മൃഗങ്ങൾ ഉണ്ട. ആറുകളിൽ മീൻ വളരെ ഉണ്ട. ഇവയിൽ
വിശേഷമായിട്ട സ്ഥെജ്യൻ എന്ന പേരുള്ള ഒരു മാതിരി മത്സ്യം ഉണ്ട
അതിൽനിന്ന ദീനക്കാൎക്ക ബലം വരുത്തുവാൻ കൊള്ളാകുന്നതായി ഐ
സ്സിൻഗ്ലാസ്സ എന്ന പേർ പറയുന്ന നല്ല മാതിരി ആഹാരത്തെ ഉണ്ടാക്കി
എല്ലാ ദേശങ്ങളിലേക്കും കൊണ്ടുപോയി വില്ക്കുകയും ചെയ്തുവരുന്നു.
ൟ ദേശത്തിൽ പൊന്നും വെള്ളിയും ചെമ്പും ഇരിമ്പുമുള്ള തുരങ്കങ്ങൾ
ഉണ്ട. കോതമ്പും യവവും ചണവും നെല്ലും പുകയിലയും പലതരമാ
യ വൃക്ഷാദികളും പഴങ്ങളും റുസ്സിയായിൽ ഉണ്ടാകുന്നു.

കൈവേലകളും വ്യാപാരവും.—ചണവും രോമവും പ
ട്ടും കൊണ്ടുള്ള ശീലകളെയും വലിയ തോക്കുകളെയും കൈതോക്കുകളെ
യും കമ്പിയെയും കപ്പലുകൾക്ക വേണ്ടുന്ന കയറുകളെയും പായ്കളെയും
കടലാസിനെയും കൊഴപ്പതിരികളെയും സ്ഫടികത്തെയും വെടിമരുന്നി
നെയും റുസ്സിയായിൽ ഉണ്ടാക്കുന്നു. ൟ രാജ്യത്തിൽനിന്ന ചണത്തെ
യും ഇരിമ്പിനെയും ചെമ്പിനെയും കോതമ്പ മുതലായ ധാന്യങ്ങളെ

* കലമാൻ മുതലായവ പലതരത്തിൽ ഉണ്ട. ഇവയിൽ കടിഞ്ഞാൺ
കല എന്ന പേരു പറയുന്ന മാൻ ബഹു തണുപ്പുള്ള ദേശങ്ങളിലെ ഉള്ളു
ആ ദേശക്കാർ മാടുകൾക്കം കുതിരകൾക്കും പകരം മേല്പറഞ്ഞ കലകൾ
ക്ക കടിഞ്ഞാൺ ഇട്ട അവരുടെ വണ്ടികളെ വലിപ്പിക്കുന്നതിനാൽ അവ
യ്ക്ക കടിഞ്ഞാൺ കല എന്ന പേർ പറഞ്ഞ വരുന്നു. ലാപ്ലാണ്ട എന്ന
ദേശത്തിൽ കടിഞ്ഞാൺ കലകൾ കൊണ്ട ബഹു ഉപകാരങ്ങൾ ഉണ്ട.
ലാപ്ലാണ്ടകാർ അതിന്റെ പാൽകുടിക്കുകയും അതിന്റെ ഇറച്ചിയെ തി
ന്നുകയും അതിന്റെ ഞരമ്പ കൊണ്ട നൂൽ ഉണ്ടാക്കുകയും അതിന്റെ തു
കൽ കൊണ്ട കുപ്പായങ്ങളെ ഉണ്ടാക്കുകയും അതിന്റെ കൊമ്പു കൊണ്ട
വീട്ടിൽവേണ്ടുന്ന പാത്രങ്ങൾ മുതലായവയെ തീൎപ്പിക്കയും ചെയ്തവരുന്നു
ആണ്ടിൽമിക്കസമയത്തും ഹിമം ഭൂമിയിന്മേൽ കിടന്ന ഉറെക്കുന്നതകൊ
ണ്ട വഴി എല്ലാം ഏകദേശം സ്ഫടികം എന്ന പോലെ കടുപ്പവും നിര
പ്പുമായിരിക്കുന്നു. ലാപ്ലാണ്ടകാർ മേല്പറഞ്ഞ കടിഞ്ഞാൺ കലകളെ വണ്ടി
കൂടാതെയുള്ള രഥം മുതലായവയോട കെട്ടികൊണ്ടകേറി എത്രയും വേ
ഗമായി സഞ്ചരിക്കയും ചെയ്തുവരുന്നു.

P 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/189&oldid=179200" എന്ന താളിൽനിന്ന് ശേഖരിച്ചത്