ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൮

യും കൊഴുപ്പിനെയും തടികളെയും തോലുകളെയും * മാൎദ്ദവരോമമുള്ള
തോലുകളെയും പോക്കുചരക്കായിട്ട കേറ്റി അയക്കുന്നു. പഞ്ചസാരയെ
യും കാപ്പിക്കുരുവുകളെയും ചായം ഉണ്ടാക്കുന്ന തടികളെയും പഞ്ഞിശീ
ലകളെയും വീഞ്ഞിനെയും കല്ക്കരിയെയും മറ്റ വളരെ ചരക്കുകളെയും
വരവുചരക്കായിട്ട ഇറക്കുന്നു.

പഠിത്വവും മതവും.—റുസ്സിയാക്കാർ മിക്കവരും മൂഢന്മാരും അ
ടിമക്കാരും പഠിത്വമില്ലാത്തവരും ആകുന്നു. എങ്കിലും അവരുടെ ബുദ്ധി
തെളിയിപ്പാൻ ചില ആളുകൾ ശ്രമിച്ചവരുന്നു. റുസ്സിയാക്കാർ ഗ്രേക്കസഭ
യോട ചേരുന്നു. അത ഏകദേശം റോമ സഭപോലെ ആകുന്നു എ
ങ്കിലും റുസ്സിയാക്കാർ വിഗ്രഹങ്ങളെ വന്ദിക്കുന്നില്ല. എന്നാൽ അവരുടെ
പള്ളികളിൽ ചിത്ര പടങ്ങളെ തൂക്കി അവയെ അവയെ മാനിക്കുകയും ചെയ്തവ
രുന്നുണ്ട.

സ്വെദൻ എന്നും നോൎവെ എന്നുമുള്ള ദേശങ്ങ
ളെ കുറിച്ച.

അതിരുകൾ.—മേൽ പറഞ്ഞ ദേശങ്ങളുടെ വടക്കെ ഭാഗം ആ
ൎക്ടിക്ക സമുദ്രത്താലും കിഴക്ക റുസ്സിയാ രാജ്യാധികാരത്തിലുള്ള ലാപ്ലാണ്ടി
നാലും ബോത്‌നിയാ എന്ന കായലിനാലും ബാൽത്തിക്ക കടലിനാലും തെ
ക്ക ബാൽത്തിക്ക കടലിനാലും ഡെൎന്മാക്കിന്നും സ്വെദന്നും ഇടയിലുള്ള
കറ്റിഗറ്റ എന്ന പേരുള്ള ഉൾക്കടലിനാലും അതൃത്തിയാക്കപ്പെട്ടിരിക്കു
ന്നു.

പ്രധാന അംശങ്ങൾ.—ഗോത്ത്ലാണ്ട എന്നും സാക്ഷാലുള്ള
സ്വെദൻ എന്നും ബോത്‌നിയ എന്നും സ്വെദനോട ചേരുന്ന ലാപ്ലാണ്ട
എന്നും ആകുന്നു. നോൎവെ എന്ന ദേശം സ്വെദന്റെ പടിഞ്ഞാറെ വ
ശത്ത ആകുന്നു.

പ്രധാന നഗരികൾ.—മെയിലർ എന്ന പേരുള്ള കായ
ൽ ബാൽത്തിക്കിനോട ചേരുന്നിടത്ത ചില ഭംഗിയുള്ള ദ്വീപുകൾ ഉ
ണ്ട. അവയുടെ മേൽ സ്വെദനിലെ തലസ്ഥാനമാകുന്ന സ്തൊക്ക്ഹൊ
ലം എന്ന ഒരു പട്ടണം പണിയിക്കപ്പെട്ടിരിക്കുന്നു. മറ്റ വിശേഷ
പട്ടണങ്ങൾ ഗോത്തൻബൂൎഗ്ഗ എന്നും കൃസ്ത്യാൻസ്ഥാത്ത എന്നും കാറ
ൽസ്ക്രൂൻ എന്നും ഹെൽസെൻബൂൎഗ്ഗ എന്നും ഉപ്സാൽ എന്നും ആകുന്നു. കൃ
സ്ത്യാനിയാ നോൎവയിലെ തലസ്ഥാനം ആകുന്നു. മറ്റ വിശേഷ പ
ട്ടണങ്ങൾ ബെൎഗ്ഗൻ എന്നും ഫിൻമാൎക്ക അല്ലെങ്കിൽ നോൎവെയിലുള്ള ലാ
പ്ലാണ്ട എന്നും ആകുന്നു. ഉപ്സാൽ എന്ന പട്ടണം സ്വെദനിലെ പ

* മാൎദ്ദവ രോമമുള്ള തോൽ എന്ന പറയുന്നത വളരെ തണുപ്പുള്ള ചി
ല ദേശങ്ങളിലെ കുടിയാന്മാർ വൎഷകാലത്തിൽ രോമം ചീകി കളയാ
തെ മാൎദ്ദവ രോമമുള്ള തോലുകളെ ഉടുപ്പുകളായിട്ട ധരിക്കുന്നുണ്ട. അ
വ എൎമിൻ എന്നും സേബൾ എന്നും പേരുള്ള രണ്ട വക ചെറിയ മൃഗ
ങ്ങളുടെ തുകലുകൾ ആകുന്നു. ഇവയുടെ തോൽ നല്ല മാൎദ്ദവമായുള്ളതാ
കകൊണ്ട ഏറ്റവും വിലയേറിയതാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/190&oldid=179201" എന്ന താളിൽനിന്ന് ശേഖരിച്ചത്