ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൩

ന്തെസ പ്രത്യേകമായിട്ട കേൾവിപ്പെട്ടിരിക്കുന്നത ഫ്രാൻസിലെ രാജാ
വായ നാലാമത്തെ ഹെനറി തന്റെ പ്രജകളായ റോമമതക്കാരുടെ ക്രൂ
രതയിൽനിന്ന തന്റെ പ്രജകളായ പ്രൊത്തെസ്താന്തകാരെ രക്ഷിപ്പാ
നായിട്ട നാന്തെസിൽ വെച്ച ഒരു നല്ല വിളംബരത്തെ പ്രസിദ്ധപ്പെ
ടുത്തിയതകൊണ്ട ആകുന്നു.

സ്ത്രാസ്ബുൎഗ എന്ന പട്ടണത്തിൽ ഒരു വിശേഷപ്പെട്ട വലിയ പള്ളി ഉ
ണ്ട. അതിന്റെ മണിമാളിക യൂറോപ്പിലുള്ള എല്ലാ പണികളെക്കാളും
ഏറ്റവും ഉയരമുള്ളതാകുന്നു. ആ മണിമാളികയ്ക്ക ൪൩൬ ഇംഗ്ലീഷ അ
ടി അല്ലെങ്കിൽ ഏകദേശം ൧൮൦ മലയാളം കോൽ പൊക്കം ഉണ്ട.

മറ്റ ശ്രുതിപ്പെട്ട പട്ടണങ്ങളുടെ പേരുകൾ എന്തെന്നാൽ, ലൈയ
ൻ എന്നും എമിയൻസ്സ എന്നും രൂവെൻ എന്നും രീമ്സ എന്നും പെൎഡൻ
എന്നും നാൻസി എന്നും ഗ്രെനോബൾ എന്നും മൊൻതൊബൻ എന്നും
അയി എന്നും അവിജ്നൊൻ എന്നും മോന്തപെല്ലിയർ എന്നും തുലൌസ്സ
എന്നും പൊയിതീൎസ എന്നും ക്ലെമൊന്ത എന്നും ആകുന്നു. തുറമുഖങ്ങളു
ള്ള പട്ടണങ്ങൾ കലീസ എന്നും ബുലോങ്ങ എന്നും ദീയെപ്പ എന്നും ഹാ
വർ എന്നും ശറുബുഗ എന്നും സെന്തമാലൊ എന്നും മോൎലെ എന്നും
റൊശെൽ എന്നും രൊശ്ഫോത്ത എന്നും ആകുന്നു. തുറമുഖങ്ങളും കപ്പൽ
ഇടപെട്ട ആയുധശാലകളുമുള്ള പട്ടണങ്ങൾ ഡൻകൎക്ക എന്നും ബ്രെസ്ത്ത
എന്നും തുലൊൻ എന്നും ആകുന്നു.

മലകൾ.—ഇത്താലിയിൽനിന്ന ഫ്രാൻസിനെ വേർതിരിക്കുന്ന ആ
ൽപ്സ എന്ന മലകളിൽ ഒരു ഭാഗം എന്നും സ്പെയിനിൽനിന്ന ഫ്രാൻ
സിനെ വേർതിരിക്കുന്ന പിറെനീസ്സ എന്ന മലകൾ എന്നും സിവെ
ന്നിസ എന്നും ഓവെൎങ്ങ എന്നും ആകുന്നു.

ദ്വീപുകൾ.—ഉഷന്ത എന്നും ബെലൈയൽ എന്നും റീ എന്നും
ഒലിറോൻ എന്നും ഫ്രാൻസിലെ മഹാ രാജാവായ നാപ്പോലിയോ
ന്റെ ജനനസ്ഥലമായ കോസിക്കാ എന്നും പടിഞ്ഞാറെ ഇന്ദിയസ്സി
ലും അഫ്രിക്കയിലുമുള്ള ചില ദ്വീപുകളും ദേശങ്ങളും ഫ്രാൻസിന്റെ അ
ധികാരത്തിൻ കീഴിൽ ആകുന്നു.

ആറുകൾ.—പ്രധാന ആറുകൾ രോൻ എന്നും ഗെറൊൻ എന്നും
ലോയിർ എന്നും സെയിൻ എന്നും സൊമ്മ എന്നും ആകുന്നു.

ദേശ രൂപം.—ചില ദിക്കുകളിൽ കുന്നുകൾ ഉണ്ട. എങ്കിലും ഫ്രാ
ൻസ മിക്കതും മൈതാനമുള്ളതും കാഴ്ചയ്ക്ക ഭംഗിയുള്ളതും ആകുന്നു.

ക്ലൈമെട്ട.—ഫ്രാൻസിന്റെ വടക്കെ ദിക്കുകളിലുള്ള ക്ലൈമെട്ട
ഇംഗ്ലാണ്ടിലെപ്പോലെ ആകുന്നു. തെക്കെ ദിക്കുകളിൽ അത അസാരം
അധികം ഉഷ്ണമുള്ളതാകകൊണ്ട ചില രോഗങ്ങളെ പൊറുപ്പിക്കുന്നതി
നും കായ്കളെയും സസ്യാദികളെയും മുളപ്പിക്കുന്നതിനും അത നല്ല ക്ലൈ
മെട്ട ആകുന്നു.

ഉത്ഭവങ്ങൾ.—ചില വലിയ വനങ്ങളും പല മാതിരി പഴങ്ങ
ളും നല്ല വിഞ്ഞും കാട്ടുപന്നികളും ചെന്നായ്ക്കകളും ആകുന്നു. ഫ്രാൻസ
കാർ കുതിരകളെയും ആടുമാടുകളെയും വളൎത്തുന്നു. എങ്കിലും അവ
വിശേഷപ്പെട്ടവ അല്ല. പണ്ടുള്ള കാലങ്ങളിൽ പൊന്നും തുരങ്കങ്ങൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/195&oldid=179206" എന്ന താളിൽനിന്ന് ശേഖരിച്ചത്