ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൫

യൂറോപ്പിൽ മഹാ കച്ചവടതുറമുഖമായും ഹോലാണ്ടിലെ തലസ്ഥാനമാ
യുമുള്ള അംസ്തേൎഡാം എന്നും റൊട്ടെൎഡാം എന്നും ഹെഘ എന്നും ലെയഡ
ൻ എന്നും ബ്രീഡാ എന്നും മായസ്ത്രിക്ക എന്നും ലുക്സംബുൎഗ്ഗ എന്നും ആകുന്നു.

റൊട്ടെൎഡാം ഹോലാണ്ടിലെ രണ്ടാം പട്ടണം ആകുന്നു. ഇറാസ്മുസ
എന്ന മഹാ വിദ്വാൻ അവിടെ ജനിച്ചിരുന്നു.

ഹെഘ ഒരു ഭംഗിയുള്ള പട്ടണം ആകുന്നു. അവിടെ ഹോലാണ്ടി
ലെ രാജാവും മന്ത്രിമാർ മുതലായ പ്രധാനികളും പാൎക്കുന്നു. സ്തെത്ത്സ
ജെനറാൽ എന്ന പേരുള്ള രാജചട്ടങ്ങളെയും കാൎയ്യങ്ങളെയും നിശ്ചയി
ച്ചുണ്ടാക്കുന്ന സഭ ൟ പട്ടണത്തിൽ കൂടി വരുന്നുണ്ട.

ഉത്രെക്കിലും ലെയഡനിലും ഒരോ കേൾവിപ്പെട്ടിരിക്കുന്ന ജ്ഞാനാ
ഭ്യാസശാല ഉണ്ട.

ദ്വീപുകൾ.—തെക്സൽ എന്നും വൂൎൻ എന്നും വാൽചെറിൻ എ
ന്നും ശ്ചൊവെൻ എന്നും ബിവിലാണ്ട എന്നും കാദ്സാണ്ട എന്നും ആകു
ന്നു.

കടലുകളും കായലുകളും.—സുദസ്സി എന്നും ദെല്ലൊൎട്ട
ബെ എന്നും ഹാലംസി എന്നും വൈ എന്നും ആകുന്നു.

പ്രധാന ആറുകൾ.—രീൻ എന്നും ഉസ്സെൽ എന്നും വെക്ക
എന്നും എമ്പസ എന്നും ശെൽട്ട എന്നും ദൈൽ എന്നും മെയിയെസ
എന്നും ആകുന്നു.

ദേശരൂപം.—ഹോലാണ്ട മലയില്ലാത്ത നന്നാ താണ പ്രദേ
ശം ആകുന്നു. ആ ദേശം മിക്കതും കടൽ പൊങ്ങുന്ന സമയത്ത അതി
നെക്കാൾ താഴ്ചയുള്ളതാകകൊണ്ട കടലരികെയുള്ള സ്ഥലങ്ങൾക്ക വലി
യ ചിറയിട്ടിരിക്കുന്നു.

ക്ലൈമെട്ട.—യൂറോപ്പിലുള്ള എല്ലാ ദേശങ്ങളെക്കാളും ഹോലാണ്ട
ശരീരസൌഖ്യത്തിന്ന കൊള്ളരുതാത്തതാകുന്നു. അവിടെ വളരെ മഞ്ഞും
ൟറനിലങ്ങളിൽനിന്ന പൊങ്ങുന്ന ആവിയും ഉണ്ടാകകൊണ്ട അത വ
ലിയ തണുപ്പും ൟൎപ്പവുമുള്ള ദേശം ആകുന്നു.

ഉത്ഭവങ്ങൾ.—ഹോലാണ്ടിലെ കുടിയാന്മാരുടെ അദ്ധ്വാന
ത്താലും മിടുക്കിനാലും ദേശത്തിലുള്ള ൟൎപ്പത്താലും കൃഷിതോട്ടങ്ങളും
മേച്ചിലും നന്നായിരിക്കുന്നു പുകയിലയും മഞ്ചട്ടിയും വിശേഷ പൂക്കളും
വളരെ ഉണ്ട അവിടെയുള്ള പശുക്കൾക്കു വളരെ പാൽ ഉള്ളവയാകകൊ
ണ്ട വെണ്ണയും ഉണങ്ങിയ വെണ്ണയാകുന്ന ചീസ്സും അനവധി ഉണ്ട.

ഹോലാണ്ടിന്ന അടുക്കലുള്ള കടലിൽനിന്ന പലവിധമായ നല്ല മ
ത്സ്യങ്ങളെ പിടിച്ച എടുത്ത വരുന്നു.

കൊക്കുകൾ എന്ന പക്ഷികൾ അവിടെ ഉണ്ട. എന്നാൽ കുതിരക
ളെയും പശുക്കൾ മുതലായവയെയും മറുദേശങ്ങളിൽനിന്ന കൊണ്ടുവ
രികയും ചെയ്തുവരുന്നു.

കൈവേലകളും വ്യാപാരവും.—ചണുനൂൽ ശീലയും മണ്ണു
കൊണ്ടുള്ള പാത്രങ്ങളും ചിത്രമെഴുതിയ ഒരു മാതിരി വിശേഷപ്പെട്ട
ഓടും നാഴികമണികളും കളിക്കോപ്പുകളും കോതമ്പ പൊടികൊ
ണ്ടെങ്കിലും ഉരുളകിഴങ്ങ കൊണ്ടെങ്കിലും ഉണ്ടാക്കുന്ന പശയും ചീസ്സും

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/197&oldid=179208" എന്ന താളിൽനിന്ന് ശേഖരിച്ചത്