ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൬

വെണ്ണയും ആകുന്നു. ഹോലാണ്ടിൽ കച്ചവടം പെരുത്തുണ്ട. പ്രത്യേ
കമായിട്ടുള്ളത ജെൎമ്മനിയോടുള്ള ഉൾക്കര കച്ചവടം ആകുന്നു. അനേ
കം തടികൾ ജെൎമ്മനിയിൽനിന്ന രീൻ എന്ന ആറ്റിൽ കൂടി ഹോലാ
ണ്ടിലുള്ള ഡൊൎട്ട എന്ന പട്ടണത്തിലേക്ക ചെങ്ങാടമായിട്ട കൊണ്ടുവരു
ന്നു. ഓരൊ കൂട്ടം എത്രയും വലിയതാക കൊണ്ട വേണ്ടുന്ന പുരകളും
കോപ്പുകളോടും കൂടെ ൫൦൦ ചില്വാനം ആളുകൾ ഓരൊ കൂട്ടത്തിന്മേൽ
കുടിയിരിക്കുന്നു. അങ്ങിനെ ഒരു തടികൂട്ടം കണ്ടാൽ അത പൊങ്ങി നട
ക്കുന്ന ദ്വീപാകുന്നു എന്ന തോന്നും. ഇത കൂടാതെ ഹോലാണ്ടിലെ വ്യാ
പാരം നാല്ക്കാലികളും മഞ്ചട്ടിയും ഹെറിങ്ങ്സ എന്നും കൊഡ എന്നുമുള്ള
ഉണങ്ങിയ മത്സ്യങ്ങളും തിമിംഗലവും പുറദിക്കിലെ ഫലങ്ങളും വിശേ
ഷാൽ പഞ്ചസാരയും പലവ്യഞ്ജനങ്ങളും മറ്റ പലമാതിരി ചരക്കുകളും
ആകുന്നു.

പഠിത്വവും മതവും.—പഠിത്വം വളരെ ഉണ്ട. സാമാന്യമാ
യുള്ള ജനങ്ങളിൽ മിക്കവരും അറിവുള്ളവരാകുന്നു. എന്നാൽ അവരു
ടെ ജാഗ്രതയ്ക്കായികൊണ്ടും ലുബ്ധിന്നായികൊണ്ടും അവർ കേൾവിപ്പെ
ട്ടിരിക്കുന്നു. ഹോലാണ്ടകാരും ജെനെവാക്കാരും സ്കൊത്ത്ലാണ്ടകാരും ഇം
ഗ്ലീഷകാരിൽ ചിലരും കൽവീന്റെ ഉപദേശങ്ങളെ പിന്തുടരുന്നവ
രാകുന്നു.

ജ്ഞാപകം–ലുത്തർ മതക്കാരും കാൽവീൻ മതക്കാരും തമ്മിലുള്ള വ്യ
ത്യാസങ്ങൾ ചെറിയ കാൎയ്യങ്ങളെ സംബന്ധിച്ച മാത്രമെയുള്ളു. എന്നാൽ ക്രി
സ്തുമതത്തിന്റെ വലിയതും സാരവുമായുള്ള ഉപദേശങ്ങൾ എല്ലാത്തെ
യും സംബന്ധിച്ച അവർ യോജ്യതയുള്ളവരാകുന്നു. റോമ സഭയുടെ
വഷളത്വങ്ങൾക്ക വിരോധമായി മറുത്ത നില്ക്കുന്ന ക്രിസ്തുമതക്കാർ എല്ലാ
വരും പ്രൊത്തെസ്തന്തകാർ എന്ന വിളിക്കപ്പെടുന്നു.

വിശേഷാദികൾ.—ഹോലാണ്ട മുമ്പെ സ്പെയിൻ എന്ന രാ
ജ്യത്തിൻ കീഴിൽ ഒരംശമായിരുന്നു. എന്നാൽ സ്പെയിനിലെ രാജാവാ
യ പീലിപ്പൊസ റോമ മതക്കാരനായിരുന്നത കൊണ്ട ഹോലാണ്ടകാ
രെ മതസംഗതിക്കായിട്ട ഉപദ്രവിച്ച അനേകായിരം ആളുകളെ കൊ
ന്നു. അതകാരണത്താൽ അവർ മത്സരിച്ച അവന്റെ അധികാരത്തെ
ഉപേക്ഷിച്ചകളഞ്ഞ തങ്ങൾ തന്നെ ഹോലാണ്ടിൽ രാജ്യഭാരം ചെയ്തു.
ആ ദേശത്തിൽ ഏഴ പ്രധാന സ്ഥലങ്ങൾ ഉണ്ടായിരുന്നത കൊണ്ട
യോജിതപ്പെട്ട ഏഴ പ്രദേശങ്ങൾ എന്ന അതിന്ന പേരിടുകയും ചെ
യ്തു. അതിന്റെ ശേഷം ഫ്രാൻസിലെ മഹാ രാജാവായ ബൊന്നപ്പാ
ൎട്ട എന്നവൻ ആ ദേശത്തെ പിടിച്ച അതിനെ ഭരിപ്പാനായിട്ട ഒരു രാ
ജാവിനെ നിശ്ചയിച്ച ആക്കുകയും ചെയ്തു. പിന്നത്തെതിൽ ഹോലാ
ണ്ടും ബെല്ജിയം എന്ന പേരുള്ള അടുത്ത ദേശവും ഒരു രാജ്യമായി തീ
രുകയും അവയ്ക്ക നെതർലാണ്ട്സ എന്ന പേരിടുകയും ചെയ്തു. എന്നാൽ
ആ ദേശങ്ങളിലെ കുടിയാന്മാർ തമ്മിൽ രസമില്ലാതെ ആകകൊണ്ട അ
വർ വേർപിരിഞ്ഞ ഇപ്പോൾ ആ ദേശങ്ങൾ ഹോലാണ്ട എന്നും ബെ
ല്ജിയം എന്നും ഉള്ള പേരുകളായിട്ട രണ്ട രാജ്യങ്ങളായിരിക്കുന്നു. ഹോ
ലാണ്ട എന്ന ദേശം കഴിഞ്ഞ കാലങ്ങളിൽ ബട്ടെവിയ എന്ന പേർ പ
റയപ്പെട്ടിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/198&oldid=179209" എന്ന താളിൽനിന്ന് ശേഖരിച്ചത്