ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൭

ബെല്ജിയം എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ബെല്ജിയമിന്റെ വടക്കെ ഭാഗം ഹോലാണ്ടി
നാലും കിഴക്ക ജെൎമ്മനിയാലും തെക്ക ഫ്രാൻസിനാലും പടിഞ്ഞാറ വ
ടക്കെ കടലിനാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന അംശങ്ങൾ.—ലിംബുൎഗ്ഗ എന്നും അന്ത്വെൎപ്പ എ
ന്നും പടിഞ്ഞാറെ ഫ്ലാണ്ടെൎസ എന്നും ഹെന്നാല്ത എന്നും തെക്കെ ബ്രാ
ബാന്ത എന്നും നാമുർ എന്നും ലിയജ എന്നും ലക്സംബുൎഗ്ഗിൽ ഒരു ഭാഗം
എന്നും ആകുന്നു.

പ്രധാന നഗരികൾ.—ബ്രൂസ്സെത്സ എന്നത പ്രധാന ന
ഗരി ആകുന്നു. ഇത മഹാ ഭംഗിയുള്ള പട്ടണം ആകുന്നു. അന്ത്വെൎപ്പ
എന്ന പേരുള്ള ഒരു പട്ടണം കച്ചവടത്തിന്നായിട്ട കേൾവിപ്പെട്ടിരിക്കു
ന്നു. അതിൽ വിശേഷപ്പെട്ട ഒരു പള്ളി ഉണ്ട. ഇവ കൂടാതെ ഘെന്ത
എന്നും ബ്രൂജെസ്സ എന്നും മോൻസ എന്നും നാമുർ എന്നും ലിയജ എന്നുമു
ള്ള കേൾവിപ്പെട്ട പട്ടണങ്ങൾ ഉണ്ട.

പ്രധാന ആറുകൾ.—മെയിയെസ എന്നും ശെൽട്ട എന്നും
ആകുന്നു.

ദേശ രൂപം.--- ബെല്ജിയം ഹോലാണ്ടിനെ പോലെ ആകുന്നു.

ക്ലൈമെട്ട—ൟറമായുള്ളതും വൎഷസമയത്ത ബഹു തണുപ്പുള്ള
തും ആകുന്നു.

ഉത്ഭവങ്ങൾ.—വയൽ മുതലായ സ്ഥലങ്ങളെ നന്നായി കൃഷി
ചെയ്യുന്നത കാരണത്താൽ കോതമ്പുമുതലായ ധാന്യങ്ങൾ അനവധി
യായിട്ട ഉണ്ടാകുന്നു. ഇരിമ്പും ൟയവും ചെമ്പും കല്ക്കരിയുമുള്ള തുരങ്ക
ങ്ങളും മാൎബൾ എന്ന കല്ലും അവിടെ ഉണ്ട.

കൈവേലകളും വ്യാപാരവും—മാലിൻസ എന്നൊ മെക്സീ
ൻസ എന്നൊ പേർ പറയുന്ന പട്ടണത്തിൽ ഒന്നാന്തരം ഫീട്ടയും ന
ല്ല നേരിയ ചണശീലതരങ്ങളും സാല്വയും ധമാസ്ത എന്ന പറയു
ന്ന ഒരു മാതിരി പൂപ്പട്ടും പരവിധാനികളും തുകലും ഉണ്ടാക്കുന്നു. ബ്രൂ
സ്സെത്സിലെ ഫീട്ട നന്നായി ശ്രുതിപ്പെട്ടിരിക്കുന്നു. ചിലപട്ടണങ്ങളിൽ
നല്ല മാതിരിയായ രോമവും ചണവും പഞ്ഞിയും കൊണ്ടുള്ള ചകലാ
സ ഉണ്ടാക്കിവരുന്നു. ഇവയെ പോക്കചരക്കായിട്ട കേറ്റി അയക്കുന്നു.
വേണ്ടും പ്രകാരം മറ്റ ദേശങ്ങളിലെ ചരക്കുകളെ വരവുചരക്കായിട്ട
ഇറക്കിയും വരുന്നു.

പഠിത്വവും മതവും.—പഠിത്വംഹോലാണ്ടിലുള്ളതിനെപോ
ലെ ആകുന്നു. മതം റോമ മതം ആകുന്നു.

വിശേഷാദികൾ.—ബ്രൂസ്സെത്സിന്ന അടുക്കെ ഉള്ള വാട്ടേൎല്ലൂ
എന്ന പേരുള്ള സ്ഥലത്ത വെച്ച ഇംഗ്ലീഷ സൈന്യത്തിൽ പടത്തലവ
നായ വെല്ലിങ്ങ്തൊൻ എന്നവർ ഫ്രാൻസിലെ മഹാ രാജാവായ ബൊ
ന്നപ്പാൎട്ട എന്നവനെ തോല്പിച്ചത കൊണ്ട ആ സ്ഥലം മഹാ കീൎത്തിപ്പെ
ട്ടിരിക്കുന്നു. ബെല്ജിയം എന്ന ദേശം കഴിഞ്ഞ കാലങ്ങളിൽ ഗലിയാ

Q

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/199&oldid=179210" എന്ന താളിൽനിന്ന് ശേഖരിച്ചത്