ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വത്സരം ആകുന്നു എന്ന നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അതിന്ന ചിലപ്പോ
ൾ ൩൬൫ ദിവസങ്ങളായിട്ടും ചിലപ്പോൾ ൩൬൬ ദിവസങ്ങളായിട്ടും കൂ
ട്ടിവരുന്നു. എന്തെന്നാൽ ഭ്രമിക്ക ആദിത്യന്ന ചുറ്റുമുള്ള ഓട്ടം ഏകദേശം
൩൬൫൳ ദിവസം കൊണ്ട തീരുന്നു.

ചോ. മാസത്തിന്റെ സംഖ്യ നിശ്ചയിക്കുന്നത എങ്ങിനെ?

ഉ. ഭൂമിയെ ചുറ്റിയുള്ള ചന്ദ്രന്റെ സഞ്ചാരത്താൽ തന്നെ.

ചോ. ഇത്ര നാഴികകൊണ്ട ഒരു ദിവസം ഉണ്ടാകുന്നു എന്ന നിശ്ച
യിക്കുന്നത എങ്ങിനെ?

ഉ. ഇംഗ്ലീഷ കണക്കിൻപ്രകാരം ൨൪ മണിക്കൂറായിട്ടും മലയാള ക
ണക്കിൻപ്രകാരം ൬൦ നാഴികയായിട്ടും ഭൂമി ചവിട്ട ചക്രം പോലെ ഒ
രു വട്ടം ചുറ്റിതിരിയുന്നതകൊണ്ട അതിന്ന അഹോരാത്രം എന്ന എങ്കി
ലും ദിവസം എന്നെങ്കിലും പേർ പറഞ്ഞ വരുന്നു.

ചോ. ആഴ്ചവട്ടത്തിന്ന ഇത്ര ദിവസങ്ങൾ ഉണ്ടെന്ന നിശ്ചയിക്കുന്നത
എങ്ങിനെ?

ഉ. അത സകല മനുഷ്യജാതിയുടെയും ആദ്യമാതാപിതാക്കന്മാൎക്ക ദൈ
വം കൊടുത്ത കല്പന പ്രകാരം നിശ്ചയിക്കപ്പെട്ടതാകുന്നു. ആറ ദിവ
സം കൊണ്ട ദൈവം ആകാശത്തെയും ഭൂമിയെയും സമുദ്രത്തെയും അവ
യിലുള്ള സകലത്തെയും ഉണ്ടാക്കി ഏഴാം ദിവസം സ്വസ്ഥമായി: അത
കൊണ്ട ദൈവം ആ ഏഴാം ദിവസത്തെ അനുഗ്രഹിച്ച അതിനെ ശു
ദ്ധീകരിച്ചു അതിനെ ശുദ്ധീകരിക്കേണമെന്ന കല്പന കൊടുത്തതിനാൽ
മനുഷ്യജാതിയുടെ ആദ്യമാതാപിതാക്കന്മാർ ൟ കല്പനയെ അനുസരി
ക്കയും അപ്രകാരം ചെയ്യണമെന്ന തങ്ങളുടെ സന്തതികളോടും കല്പി
ക്കയും ചെയ്തു. ഇങ്ങിനെ എല്ലാ ദേശങ്ങളിലും ദിവസങ്ങൾ ഏഴായിട്ട
കൂട്ടുന്നതിന്ന ഇട വന്നു.

ഭൂമിയുടെ രൂപത്തെ കുറിച്ച.

ചോ. ഭൂമിയുടെ രൂപം എന്ത?

ഉ. ഒരു നാരെങ്ങാപോലെ ഏകദേശം ഉരുണ്ടതാകുന്നു.

ഉചോ. ഭൂമിയുടെ ഭാഷ ഉരുണ്ടതാകുന്നു എന്നുള്ളതിന്ന ദൃഷ്ടാന്തങ്ങൾ
ഉണ്ടൊ?

ഉ. പല പല ദൃഷ്ടാന്തങ്ങൾ ഉണ്ട. രണ്ട മൂന്ന പറയാം.

൧. ഏതൊരു വസ്തുവിന്റെയും നിഴൽ കണ്ടാൽ അതിന്റെ രൂപം
ഇന്നതെന്ന നിശ്ചയിക്കാമെല്ലൊ എന്നാൽ എപ്പോഴെങ്കിലും സോമഗ്രഹ
ണം ഉണ്ടാക്കുമ്പോൾ ഭൂമിയുടെ നിഴൽ ചന്ദ്രന്റെ മേൽ കാണാം. ആ
നിഴൽ സമചതുരമെങ്കിലും മൂന്ന മൂലയായിട്ടെങ്കിലും പലകപോലെ നീ
ളത്തിൽ എങ്കിലും അല്ല ഉരുണ്ടേത്രെ ഇരിക്കുന്നത അതകൊണ്ട ഭൂമിയുടെ
ഭാഷ ഉരുണ്ടതാകുന്നു എന്ന അറിയാമല്ലൊ.

൨. കപ്പൽ ദൂരത്തിൽ നിന്ന വരുന്നു എന്ന കാണുമ്പോൾ ഒന്നാമത അതി
ന്റെ പായ്ക്കളെ കാണുന്നുള്ളു. അപ്പോൾ കപ്പൽ വെള്ളത്തിൽ മുങ്ങിയിരി
ക്കുന്ന പോലെയും അത അടുത്തുവരുന്തോറും ക്രമേണ പൊങ്ങുന്ന പോ
ലെയും തോന്നുന്നത ഭൂമിയുടെ ഭാഷ ഉരുണ്ടിരിക്കകൊണ്ടത്രെ ആകുന്നത.

൩. നാം കിഴക്കോട്ട എങ്കിലും പടിഞ്ഞാറോട്ടെങ്കിലും കപ്പൽ വഴി

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/20&oldid=179028" എന്ന താളിൽനിന്ന് ശേഖരിച്ചത്