ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൮

ബെല്ജിക്ക എന്ന പറയപ്പെട്ട ദേശത്തിൽ ഒരു ഭാഗം ആയിരുന്നു.

സ്വിത്ത്സൎല്ലാണ്ട എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—സ്വീത്ത്സൎല്ലാണ്ട എന്ന ദേശത്തിന്റെ വടക്കെ ഭാ
ഗം ജെൎമ്മനിയാലും കിഴക്ക ഒാസ്ത്രിയയാലും തെക്ക ഇത്താലിയാലും പടി
ഞ്ഞാറ ഫ്രാൻസിനാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന അംശങ്ങൾ.—ബേൎൻ എന്നും ഫ്രിബുൎഗ്ഗ എന്നും
സൊലഥൻ എന്നും ബാസൽ എന്നും ലൂൎസെൻ എന്നും ഉണ്ടേൎവാൽദെൻ
എന്നും ഉറി എന്നും ഷ്വാട്സ എന്നും സൂറിക്ക എന്നും സുഗ്ഗ എന്നും ഗ്ലറുസ്സ
എന്നും അപ്പെൻസൽ എന്നും ഷാഫ്ഹാസെൻ എന്നും ഗ്രിസൊൻസ എന്നും
വലായിസ എന്നും ജെനെവാ എന്നും നിയഫ്ഗ്ദാത്തെൽ എന്നും സന്ത
ഗാൽ എന്നും കൊൻസ്താൻസ എന്നും അൎഗൊവിയാ എന്നും വാഡ അ
ല്ലെങ്കിൽ ലിമാൻ എന്നും തെസ്സിൻ എന്നും ആകുന്നു.

പ്രധാന നഗരികൾ.—ഓരൊ പ്രധാന അംശത്തിൽ ഓ
രൊ നഗരി ഉണ്ട. അവയുടെ പേരുകൾ മിക്കവയും അംശങ്ങളുടെ
പേരുകളെ പോലെ ആകുന്നു.

മലകൾ.—യൂറോപ്പിലുള്ള എല്ലാ ദേശങ്ങളെക്കാളും സ്വിത്ത്സൎല്ലാ
ണ്ട തുലോം മലമ്പ്രദേശം ആകുന്നു. ആ മലകളിൽ ഏറ്റവും ഉയരമു
ള്ളവയുടെ പേരുകൾ റീത്യാൻ ആല്പ്സ എന്നും ഹെൽവിത്യൻ ആൽ
പ്സ എന്നും സന്തഗൊതൎഡ എന്നും മോന്തബ്ലാങ്ക എന്നും സന്തബെൎന്നാ
ഡ എന്നും മൌന്തജൂറാ എന്നും ആകുന്നു.

കായലുകൾ.—കൊൻസ്താൻസ എന്നും ജെനെവാ എന്നും നിയ
ഫ്ശാത്തെൻ എന്നും ലൂസെൻ എന്നും സുഗ്ഗ എന്നും വാല്ലെൻസ്താഡ എ
ന്നും ബ്രൈയെന്ത്സ എന്നും തുൻ എന്നും ആകുന്നു.

ആറുകൾ.—രീൻ എന്നും രോൻ എന്നും ആർ എന്നും റുസ്സ എ
ന്നും ലിമ്മാത്ത എന്നും തെസ്സിനൊ എന്നും ഇൻ എന്നും ആകുന്നു.

ദേശ രൂപം.—എല്ലാ ദേശങ്ങളിൽ ഉള്ളതിനെക്കാളും സ്വിത്ത്സ
ൎലണ്ടിലുള്ള ദിക്കുകളുടെ കാഴ്ച തുലൊം വ്യത്യാസമുള്ളതാകുന്നു. ചില ദി
ക്കുകൾ എല്ലായ്പൊഴും ഹിമം കൊണ്ട മൂടപ്പെട്ടിരിക്കുന്നു. പല സ്ഥലങ്ങ
ളിൽ ഗ്ലസീയസ എന്ന പേർ പറയുന്ന ഉറച്ച നീർ കിടക്കുന്നു ഇതി
നെ കണ്ടാൽ സമുദ്രം പെരുങ്കാറ്റകൊണ്ട അടിച്ചിരിക്കുന്ന സമയത്ത
ഉറച്ച പോയി എന്ന തോന്നും. ചില ദിക്കുകൾ മുന്തിരിങ്ങാത്തോട്ടങ്ങ
ളും കൃഷിസ്ഥലങ്ങളും നല്ല തരമായ വൃക്ഷങ്ങളും കൊണ്ട നിറഞ്ഞിരിക്കു
ന്നു. ൟ വ്യത്യാസമുള്ള പ്രദേശങ്ങൾ അടുത്തടുത്തിരിക്കകൊണ്ട അവ
യെ കണ്ടാൽ ബഹു അതിശയം തോന്നുന്നതിന്ന ഇടയുണ്ട.

ക്ലൈമെട്ട.—ദേശരൂപം എന്ന പോലെ സ്വിത്ത്സൎല്ലാണ്ടിലെ ക്ലൈ
മെട്ട പെരുത്ത വ്യത്യാസം ഉള്ളതാകുന്നു. ചില ദിക്കുകളിലെ ശീതോ
ഷ്ണം തക്കതായുള്ളതും ചില സ്ഥലങ്ങളിലേത ബഹു തണുപ്പുള്ളതും ആകു
ന്നു.

ഉത്ഭവങ്ങൾ.—മലകളുടെ ചരിവുകളിൽ നല്ല മുന്തിരിങ്ങാ തോ

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/200&oldid=179211" എന്ന താളിൽനിന്ന് ശേഖരിച്ചത്