ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൫

എന്നും വെസ്തഫെലിയാ എന്നും ക്ലീവ്സ എന്നും ബെൎഗ എന്നും താഴത്തെ
രീൻ എന്നും ആകുന്നു.

പ്രധാന നഗരികൾ.—ബെൎല്ലിൻ എന്ന പട്ടണം പ്രുസ്സി
യായിലെ തലസ്ഥാനം ആകുന്നു. ബ്രെസ്ലൊ എന്നും കൊനിഗസ്ബെൎഗ
എന്നും കൊലോങ എന്നും ദാന്തിസ്ക്ക എന്നും മാഗ്ഡിബെഗ എന്നും അയി
ലാശാപ്പൾ എന്നും പൊഥസ്ദാം എന്നും സ്തെട്ടിൻ എന്നും കൊബ്ലെന്ത്സഎ
ന്നും തോറൻ എന്നും വിട്ടെൻബുൎഗ്ഗ എന്നും ത്രെവ്സ എന്നുംആകുന്നു. കൊ
ൽബെഗ എന്നും മെമ്മെൽ എന്നും സ്ത്രാൽസാണ്ട എന്നുമുള്ള പട്ടണ
ങ്ങൾ പ്രധാന തുറമുഖങ്ങൾ ആകുന്നു.

പ്രധാന ആറുകൾ.—മെമ്മെൽ എന്നും വിസ്ത്ത്യൂലാ എന്നും ഓ
ദേർ എന്നും എല്ബ എന്നും രീൻ എന്നും ആകുന്നു.

ഉത്ഭവങ്ങൾ.—പ്രുസ്സിയാ ഏറെ ഫലമുള്ള ദേശം അല്ല എങ്കി
ലും വളരെ ചണവും വക്കും ഉണ്ടാകുന്നു. ൟ രാജ്യത്തിൽ പ്രത്യേകമാ
യിട്ടുള്ള ഉത്ഭവം അംബർ എന്ന പേരുള്ള വസ്തു ആകുന്നു. ഇത ഒരു മാ
തിരി വൃക്ഷത്തിന്റെ രസം ഉറച്ചതാകുന്നു എന്ന തോന്നുവാൻ ഇട ഉ
ണ്ട. അതിന്ന പല നിറങ്ങളുള്ളതിൽ പ്രത്യേകമായിട്ട മഞ്ഞൾ നിറം
ആകുന്നു. രത്നക്കല്ലായിട്ട ഇതിനെ ധരിക്കുന്നത കൂടാതെ അതകൊണ്ട
പലപ്രയോജനങ്ങളും ഉണ്ട. അയിലാശാപ്പളിൽ ബഹു ശ്രുതിപ്പെട്ട ചൂ
ടുധാതുവെള്ളങ്ങൾ ഉണ്ട.

കൈവേലകളുംവ്യാപാരവും.—പ്രധാനമായിട്ടുള്ള കൈ
വേലകൾ പട്ടും ചണവും രോമവും കൊണ്ടുള്ള ശീലത്തരങ്ങൾ ആകു
ന്നു. എന്നാൽ പോക്കുചരക്കുകളും വരവ ചരക്കുകളും വളരെ ഉണ്ട.
ലോകത്തിലുള്ള യാതൊരു സ്ഥലത്തിൽനിന്ന പോക്കചരക്കായിട്ട കേ
റ്റി അയക്കുന്നതിനെക്കാൾ ദാന്തിസ്ക്കിൻനിന്ന അധികം കോതമ്പ കേ
റ്റി അയക്കപ്പെട്ട വരുന്നു. മെമ്മെൽ എന്ന തുറമുഖപട്ടണം വലി
യ തടിക്കച്ചവട സ്ഥലം ആകുന്നു. ഇവിടെനിന്നും പലതരമായ ചര
ക്കുകളെ കേറ്റി അയച്ചവരുന്നു.

വിശേഷാദികൾ.—പ്രുസ്സിയാ ഒരു പുതിയ രാജ്യം ആകു
ന്നു. മുമ്പെ ആ ദേശം പോലാണ്ട എന്ന രാജ്യത്തിന്റെ കീഴിൽ ആ
യിരുന്നു. എന്നാൽ ൧൬൧൮ ആണ്ടിൽ യോഹന്നാൻ സിഗിസമോണ്ട
എന്നവൻ ഇപ്പോഴത്തെ പ്രുസ്സിയാ എന്ന ദേശത്തിലുള്ള ബ്രാൻഡെൻ
ബുൎഗ എന്ന പ്രദേശത്തിലെ പ്രഭുവായി തീൎന്നു. അവന്റെ സ്ഥാനത്തി
ന്റെ ഇലെക്ടൊർ എന്ന ആയിരുന്നു. ആയാളിന്റെ മകനായ
ഫ്രദ്രീക്കവില്ലിയം എന്നവൻ ൧൬൨൧ ആണ്ടിൽ ഒരു സ്വാതന്ത്ര്യരാജ്യമാ
യിട്ട പ്രുസ്സിയായെ ആക്കുവാൻ തക്കവണ്ണം പോലാണ്ടിലെ രാജാവി
നെ നിൎബന്ധിക്കയും ചെയ്തു ആ സമയം മുതൽ പ്രുസ്സിയാ എന്ന രാ
ജ്യം വലിയതായി തീൎന്നു. ഇപ്പോൾ മഹാ ശക്തിയും സാരവുമുള്ള രാ
ജ്യം ആകുന്നു.

സക്സൊനി എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—സക്സൊനി ബൊഹെമിയായുടെയും പ്രുസ്സിയാ
യുടെയും ഇടയിൽ ആകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/207&oldid=179218" എന്ന താളിൽനിന്ന് ശേഖരിച്ചത്