ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൭

സ്തൂത്ത്ഗൎട എന്ന പട്ടണും വിൎട്ടെംബുൎഗ്ഗിലെ തലസ്ഥാനം ആകുന്നു.
ഉലം എന്ന പട്ടണം പണ്ടെയുള്ളതും ബലമുള്ളതും ആകുന്നു.

ഹനൊവെർ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ഹനൊവെർ പ്രുസ്സിയായുടെയും ഹോലാണ്ടി
ന്റെയും ഇടയിൽ ആകുന്നു.

ഹനൊവെർഎന്ന പേരുള്ള പട്ടണം ഹനൊവെർ എന്ന ദേശത്തി
ലെ തലസ്ഥാനം ആകുന്നു.

എമ്ഡൻ എന്നും ബ്രെമൎലി എന്നും ഉള്ള പട്ടണങ്ങൾ തുറമുഖപട്ടണ
ങ്ങൾ ആകുന്നു. ഗൊട്ടിൻഗെൻ എന്ന പ്രദെശത്തിൽ കെൾവിപ്പെട്ട ഒരു
പാഠകശല ഉണ്ട.

ജെൎമ്മനിയിലുള്ള ചെറിയ ദേശങ്ങളെ കുറിച്ച.

ജെൎമ്മനിയിൽ പല ചെറിയ സംസ്ഥാനങ്ങൾ ഉണ്ട. ഇവയിൽ ചി
ലത സാരമുള്ളവ ആകുന്നു. എന്തെന്നാൽ

ബാഡെൻ എന്ന സംസ്ഥാനത്തെ കുറിച്ച.

അതിരുകൾ.—ബാഡെൻവിൎട്ടെംബുൎഗ്ഗിന്റെ പടിഞ്ഞാറെ വ
ശത്തും സ്വിത്ത്സൎല്ലാണ്ടിന്ന അരികത്തും ആകുന്നു.

കറുത്ത കാട എന്ന പേരുള്ള മലപ്രദേശം ൟ സംസ്ഥാനത്തിൽ
ആകുന്നു.

കല്ശ്രു എന്ന പട്ടണം ബാഡെൻ എന്ന ദേശത്തിലേ തലസ്ഥാനം
ആകുന്നു.

മാനെയിം എന്ന പട്ടണം ഭംഗിയുള്ള പ്രധാന പട്ടണം ആകു
ന്നു.

ബാഡെനെ ഭരിക്കുന്നവന്ന ഗ്രാണ്ടദൂക്ക എന്ന ഉദ്യോഗ പെരിട്ടത
കൊണ്ട ആ സംസ്ഥാനത്തിന്ന ഗ്രാണ്ടദൂച്ചി എന്ന പേർ പറഞ്ഞ വരു
ന്നു.

ഹെസ്സിഡാൎമസ്ഥാട എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ഹെസ്സിഡാമസ്ഥടാ ബാഡന്റെ വടക്ക വശത്ത
ആകുന്നു. ഇതിലെ പ്രധാന നഗരി മെന്ത്സ എന്ന പേരുള്ളതാകുന്നു.

ഹെസ്സികാസ്സൽ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ഹെസ്സികാസ്സൽ ഹെസ്സിഡാൎമസ്ഥാടിന്റെ വടക്ക
വശത്ത ആകുന്നു. അതിലെ പ്രധാന നഗരി കാസ്സൽ എന്ന പേരുള്ള
ത ആകുന്നു.

ബ്രുൻസ്വിക്ക എന്ന ദേശത്തെ കുറിച്ച.

ബ്രുൻസ്വിക്ക ഹാൎഥ്സ എന്നുള്ള മലയുടെ അടുക്കൽ ആകുന്നു. ദൂക്സ എ

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/209&oldid=179221" എന്ന താളിൽനിന്ന് ശേഖരിച്ചത്