ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൯

എന്നും കാഡീസ എന്നും സാറാഗോസ എന്നും മലാഗാ എന്നും കാർ
തെജീനാ എന്നും കോൎഡൊവ എന്നും തൊലെഡൊ എന്നും സാലാമാ
ങ്ക എന്നും ഫെറൊൽ എന്നും അലികാന്ത എന്നും ആകുന്നു.

പ്രധാന മലകൾ.—സ്വിത്ത്സൎല്ലാണ്ട കഴിഞ്ഞാൽ സ്പെയിൻ യൂ
റോപ്പ ദേശങ്ങളിലെക്കാൾ അധികം മലയുള്ള ദേശം ആകുന്നു. പൎവ
തനിരകളിൽ പ്രധാനമായിട്ടുള്ളവയുടെ പേരുകൾ കാന്താബ്രിയൻ മ
ലകൾ എന്നും സിറാമൊറിനാ മലകൾ എന്നും സിറാനിവെദ മലക
ൾ എന്നും ആകുന്നു.

ദ്വീപുകൾ.—സ്പെയിനിന്ന കിഴക്കെവശത്തമജോൎക്കാഎന്നും മി
നോൎക്കാ എന്നും ഇവിക്ക എന്നും ഫ്രൊമെന്തെറാ എന്നും ഉള്ള ദ്വീപുകൾ
ഉണ്ട. ൟ ദീപുകൾക്ക ബലിയാറിക്ക എന്ന പേർ പറഞ്ഞ വരുന്നു.

ഉൾക്കടലുകൾ.—കൊറന്ന എന്നും കെസിസ എന്നും കാൎതാ
ജിനാ എന്നും അലിക്കാന്ത എന്നും വലെൻസിയാ എന്നും താറാഗൊ
നിയ എന്നും പേരുള്ളവ എല്ലാം ഉൾക്കടലുകൾ ആകുന്നു.

മുനമ്പകൾ.—ഓർതിഗാൽ മുനമ്പ എന്നും ഫിനിസ്ഥെർ മുന
മ്പ എന്നും ത്രാഫൽഗാർ മുനമ്പ എന്നും ഗാടാ മുനമ്പ എന്നും സെന്ത
മാർതീൻ മുനമ്പ എന്നും സെന്തസിബാസത്തിയൻ മുനമ്പ എന്നും ആ
കുന്നു.

ആറുകൾ.—പ്രധാനമായുള്ളവ താഗുസ്സ എന്നും ഡൌറൊ എ
ന്നും എബ്രൊ എന്നും ഗൌദിയാനാ എന്നും ഗൊദാൽക്വിവെർ എ
ന്നും ആകുന്നു.

ദേശരൂപം.—സ്പെയിൻ മലദേശം ആകകൊണ്ട ദിക്കുകൾക്ക
വളരെ ഭേദം ഉണ്ട. എങ്കിലും മിക്ക സമയങ്ങളിലും മേച്ചിൽ സ്ഥലങ്ങ
പച്ചയായുള്ളത തന്നെയുമല്ല അവിടെ വളരെ പൂന്തോട്ടങ്ങളും പ
ലതര ഫലങ്ങളെ കായിക്കുന്ന വൃക്ഷങ്ങളും ആറുകളും ഉണ്ടാകകൊണ്ട
ദേശരൂപം പെരുത്ത ഇമ്പമുള്ളത ആകുന്നു.

ക്ലൈമെട്ട.—തെക്കെ പ്രദേശങ്ങളിൽ ഉഷ്ണമുള്ളതും ശരീരത്തിന്ന
സൌഖ്യമില്ലാത്തതും ആകുന്നു. എന്നാൽ മലകളുടെ മുകളിൽനിന്നും ക
ടലിൽനിന്നും ഉൗതുന്ന തണുപ്പള്ള കാറ്റിന്റെ ഗുണത്താൽ സ്പെയി
നിലുള്ള പ്രദേശങ്ങൾ മിക്കവയും നല്ല സുഖമുള്ളതും പ്രമോദമുള്ളതും
ആകുന്നു.

ഉത്ഭവങ്ങൾ.—ഒന്നാന്തരം കോതമ്പും യവവും മഞ്ഞളും തേ
നും വെടിയുപ്പും, ഉപ്പും കാരവും കരിമ്പും നല്ല മാതിരി അണ്ടികളും പ
ലപല വിശേഷമായ മധുരനാരെങ്ങാകൾ മുന്തിരിങ്ങാപഴങ്ങൾ മുത
ലായവയും ൟ ദേശത്തിൽ ഉണ്ടാകുന്നു. മെറിനൊ എന്ന പേരുള്ള ഒ
രു വക ആടുകളും കുതിരകളും ഭംഗിയുള്ളവയും വലിയ ഉപകാരവുമു
ള്ളവയും ആകുന്നു. കഴുതകളും കോവർകഴുതകളും യൂറോപ്പിലെ മറ്റെ
ല്ലാ ദേശങ്ങളിലുമുള്ളവയെക്കാൾ ഇവിടെയുള്ളവ ഏറ്റവും നല്ലവ ആ
കുന്നു. കാട്ടുമൃഗങ്ങൾ കരടികളും ലിങ്ക്സകൾ എന്ന പേരുള്ള ഏകദേ
ശം പുള്ളിപുലികളെ പോലെയുള്ള മൃഗങ്ങളും ചെന്നായ്ക്കളും ആകുന്നു.

R

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/211&oldid=179223" എന്ന താളിൽനിന്ന് ശേഖരിച്ചത്