ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൦

രത്നക്കല്ല മുതലായ ധാതുക്കളും പൊന്ന മുതലായ ലോഹാദികളും
ധാതുവെള്ളങ്ങളും സ്പെയിനിൽ ഉണ്ട. എന്നാൽ തെക്കെ അമെറിക്കായി
ൽ പൊന്നും വെള്ളിയുമുള്ള തുരങ്കങ്ങളെ കണ്ടെത്തിയതിൽ പിന്നെ അ
വിടത്തെ പൊന്നും വെള്ളിയും കിളെച്ചെടുക്കുന്നത സഹായമായിരിക്ക
യാൽ സ്പെയിനിലുള്ള പൊന്നും വെള്ളിയും എടുക്കുന്നില്ല എന്നാൽ ഏക
ദേശം ൨൦൦൦ സംവത്സരത്തിന്ന മുമ്പെ കാർതെജിനാ എന്ന പട്ടണ
ത്തിന്ന അരികെയുള്ള ദിക്കിൽ ഒരു വിശേഷ വെള്ളി തുരങ്കം ഉണ്ടായി
രുന്നു. അതിൽനിന്ന വെള്ളി എടുക്കുന്നതിന്ന ൪000 പേർ ദിവസം തോ
റും വേലചെയ്തവന്നു.

കൈവേലകളുംവ്യാപാരവും.—റോമമതം ആകുന്ന ദുൎമ്മാ
ൎഗ്ഗം മൂലം സ്പെയിനിൽ ഉണ്ടായിരുന്ന കൈവേലകൾക്ക നാശം വന്നു.
ആ ദേശത്തിൽനിന്ന നല്ല വീഞ്ഞിനെയും ബ്രാന്ദിയെയും മധുരവും പു
ളിയുമുള്ള നാരെങ്ങാകളെയും പലതരത്തിലുള്ള ഉണങ്ങിയ മുന്തിരിങ്ങാ
മുതലായ പഴങ്ങളെയും ഒലിവ എണ്ണയെയും ആട്ടുരോമത്തെയും * കോ
ൎക്ക എന്ന പേരുള്ള ഒരു മരത്തിന്റെ തൊലിയെയും കാരത്തെയും രസ
ത്തെയും പോക്കചരക്കായിട്ട കേറ്റി അയച്ചവരുന്നു. ചണവും വക്കും
പഞ്ഞിയും ഉണങ്ങിയ മീനും ശീലത്തരങ്ങൾ മുതലായ ചരക്കുകളെയും
വരവ ചരക്കായിട്ട ഇറക്കുകയും ചെയ്തവരുന്നു.

പഠിത്വവും മതവും.-—മുമ്പെ പഠിത്വമുള്ളവർ വളരെ ഉ
ണ്ടായിരുന്നു. ൨൦ കേൾവിപ്പെട്ട പാഠകശാലകളും ഉണ്ടായിരുന്നു. അ
വയിൽ പ്രധാനമായിട്ടുള്ളത സാലാമാങ്ക എന്ന പേരുള്ള പട്ടണത്തിൽ
ആകുന്നു. എന്നാൽ റോമമതം വരുത്തുന്ന ദുരാധികാര ശീലം ഹേതുവാ
യിട്ട പഠിത്വം നന്നാ കുറഞ്ഞുപോയിരിക്കുന്നു. സ്പെയിനിലുള്ളവരുടെ മ
തം റോമമതം ആകുന്നു. ആ മതം സ്പെയിനിലും പോൎത്തുഗാലിലും പ്ര
ബലപ്പെട്ടിരിക്കുന്നതകൊണ്ട ആ രാജ്യങ്ങൾ ദരിദ്രതയും നിസ്സാരവുമാ
യുള്ള അവസ്ഥയിൽ വീണുപോയിരിക്കുന്നു. സ്പെയിൻകാർ സ്വഭാവ
ത്താൽ ഭയമുള്ളവരും സുകൃതമുള്ളവരും ആകുന്നു. എങ്കിലും റോമമത
ത്തിന്റെ ദുഷ്ഫലങ്ങളാൽ അവർ ഭോഷത്വമുള്ള ഡംഭകാരും മടിയുള്ള
വരും മൂഢഭക്തിയുള്ളവരുമായി തീൎന്നു. അവർ എത്രയും മതപക്ഷവാ
ദികൾ ആകകൊണ്ട മതസംഗതികളിൽ ആരെങ്കിലും അവരെ പോ
ലെ ശരിയായിട്ട വിശ്വസിച്ച പ്രവൃത്തിക്കുന്നില്ലെങ്കിൽ അവർ അവരെ
പകച്ച അവരെ ദണ്ഡിപ്പിക്കയും കൊന്നുകളകയും ചെയ്യും. മൂന്നൂറ്റിചി
ല്വാനം സംവത്സരം മുമ്പെ പറുങ്കിക്കാർ എന്ന സാമാന്യമായിട്ട പറ
ഞ്ഞവരുന്നപോൎത്തുഗാൽകാൎക്ക കോഴിക്കോട മുതലായ ദിക്കുകളിൽ കുറെ
ശക്തി ഉണ്ടായിരുന്നപ്പോൾ ഗോവായിൽ ഒരു വലിയ പാറാവ ഉണ്ടാ
ക്കി പല മതക്കാരെ അതിൽ ഇട്ട നന്നാ ദുഃഖിപ്പിച്ച അനേകം ആളുക
ളെ പാറാവിൽ വെച്ച തന്നെ രഹസ്യമായിട്ട കൊന്നുകളഞ്ഞതുമല്ലാ
തെ ആണ്ടുതോറും ചില വിലങ്ങുകാരെ പുറത്ത കൊണ്ടുവന്ന ജീവനോ
ട പരസ്യമായിട്ട ദഹിപ്പിച്ചകളകയും ചെയ്തുവന്നു.

*കോൎക്ക എന്ന ഒരു മാതിരി മരത്തിന്റെ തൊലി നല്ല മയമുള്ളതാക
കൊണ്ട കുപ്പി മുതലായ പാത്രങ്ങളെ അടെപ്പാനായിട്ട നല്ലത ആ
കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/212&oldid=179224" എന്ന താളിൽനിന്ന് ശേഖരിച്ചത്