ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൧

വിശേഷാദികൾ.—തൊലെഡൊ എന്ന പട്ടണം നല്ല വാ
ളുകളെ ഉണ്ടാക്കുന്നതിനായിട്ട പണ്ട ഏറ്റവും ശ്രുതിപ്പെട്ടിരുന്നു.

സ്പെയിൻ പണ്ട മഹാ കേൾവിപ്പെട്ട ദേശം ആയിരുന്നു. പലപ
ല ശത്രുക്കൾ പ്രത്യേകമായിട്ട, മൂൎസ അല്ലെങ്കിൽ സറാസെൻസ എന്ന പേ
രുള്ളവരായി അഫ്രിക്കയിലുള്ള മൊറിത്തെനിയ എന്ന ദേശത്തിലുള്ള
വർ സ്പെയിനിനെ കീഴടക്കി അവിടെ വളരെ സംവത്സരമായിട്ട രാ
ജ്യഭാരം ചെയ്കയും ചെയ്തു.

ജിബ്രാൽത്തെർ എന്ന സ്ഥലം മഹാ കേൾവിപ്പെട്ടതാകുന്നു. ഇത
സ്പെയിനിന്റെ തെക്കെ അറ്റത്ത പാറയുള്ള ഒരു കരനാക്കിന്മേൽ
സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇത മെഡിത്തെറെനിയൻ കടലിനോട
ചേരുന്ന ജിബ്രാൽത്തെർ എന്ന കടൽ കൈവഴിയുടെ വക്കിന്മേൽ പ
ണിയിച്ചിരിക്കകൊണ്ടും ആ കടൽ കൈവഴിവിസ്ഥാരം കുറഞ്ഞതാക
കൊണ്ടും ജിബ്രാൽത്തെർ തുലോം വിലയേറിയതാകുന്നു. എന്തകൊ
ണ്ടെന്നാൽ അവിടെ പാൎക്കുന്നവരുടെ സമ്മതം ഇല്ലെങ്കിൽ കപ്പലുകൾ
ക്ക ഇങ്ങോട്ടും അങ്ങോട്ടും കടപ്പാൻ പ്രയാസം ആകുന്നു.

ജിബ്രാൽത്തെർ സ്പെയിൻ എന്ന ദേശത്തോട ചേൎന്നിരുന്നു. സ്പെയി
നിന്റെ അധികാരത്തിലും ആയിരുന്നു. എന്നാൽ ഇംഗ്ലീഷകാർ അതി
നെ പിടിച്ച നന്നായി ബലപ്പെടുത്തുകയും ചെയ്തു.

സ്പെയിൻ എന്ന ദേശത്തിന്റെ പണ്ടത്തെ നാമങ്ങൾ ഹിസ്പാനിയാ
എന്നും ഐബിറിയ എന്നും ഹെസ്പീറിയാ എന്നും ആയിരുന്നു.

പോൎത്തുഗാൽ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—പോൎത്തുഗാലിന്റെ വടക്കും കിഴക്കും സ്പെയി
നിനാലും തെക്കും പടിഞ്ഞാറും അത്ത്ലാന്തിക്ക സമുദ്രത്താലും അതൃത്തിയാ
ക്കപ്പെട്ടിരിക്കുന്നു.

പ്രധാന അംശങ്ങൾ.—എന്ത്രമിൻഹൊ ഇഡൌറൊ എ
ന്നും ത്രെസഒസമൊന്തിസാ എന്നും ബൈറാ എന്നും എസ്ത്രമെഡൂറാ എ
ന്നും അലെൻതിജൊ എന്നും അല്ഗാവ എന്നും ആകുന്നു.

പ്രധാന നഗരികൾ.—ലിസ്ബെൻ എന്ന നഗരി പോ
ൎത്തുഗാലിലെ തലസ്ഥാനം ആകുന്നു. കപ്പൽ രക്ഷയ്ക്കായിട്ട അതിന്ന ന
ല്ല തുറമുഖം ഉണ്ട. മറ്റെ പ്രധാന നഗരികൾ ഓപ്പൊൎട്ടൊ എന്നും കൊ
യിമ്ബ്ര എന്നുള്ള പണ്ടത്തെ തലസ്ഥാനം എന്നും ബ്രാഗാ എന്നും സിതു
വാൽ അല്ലെങ്കിൽ സെന്തഉബിസ എന്നും ബ്രാഗാൻസാ എന്നും ആകു
ന്നു.

മുനമ്പുകൾ.—റൊക്കാ എന്നും സെന്തവിൻസെന്ത മുനമ്പ എ
ന്നുംമൊൻദിഗൊ മുനമ്പ എന്നും ആകുന്നു.

ആറുകൾ.—മിൻഹൊ എന്നും ഡൌറൊ എന്നും താഗുസ്സ എന്നും
ഗാദിയന എന്നും മൊൻഡിഗൊ എന്നും കാഡായൊൻ എന്നും ആകു
ന്നു.

ദേശ രൂപം.—പോൎത്തുഗാൽ മലയുള്ള ദേശവും കാഴ്ചയ്ക്ക ഏക
ദേശം സ്പെയിൻ എന്ന പോലയും ആകുന്നു.

R 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/213&oldid=179225" എന്ന താളിൽനിന്ന് ശേഖരിച്ചത്