ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൫

ഗൊമാഗ്ഗിയൊ എന്നും കൊമ്മൊ എന്നും ഗാൎഡാ എന്നും പേരുള്ള പ്ര
ധാന കായലുകൾ ഉണ്ട. നടുവിലത്തെ ഇത്താലിയിലുള്ള ബൊൽസി
നൊ എന്നും ഫുസിന്നൊ എന്നുമുള്ള കായലുകൾ കേൾവിപ്പെട്ടവ ആ
കുന്നു. പ്രധാന ഉൾക്കടലുകൾ അദ്രിയത്തിക്ക കടലിന്റെ വടക്കെ അ
റ്റത്ത ത്രിയസ്ത ഉൾക്കടൽ എന്നും ഇത്താലിയുടെ കിഴക്ക വശത്ത മൻ
ഫ്രിദോനിയാ ഉൾക്കടൽ എന്നും തെക്കെ വശത്ത താറാന്തൊ ഉൾക്കടൽ
എന്നും പടിഞ്ഞാറെ വശത്ത സാലെൎന്നാ എന്നും നെപ്പല്സ എന്നും
ജെനൊവ എന്നും പേരുകളുള്ളവയാകുന്നു.

മുനമ്പകൾ.—ഗാർഗെനൊ എന്നും ല്യൂക്കാ എന്നും സ്പാൎത്തി വെ
ന്തൊ എന്നും പേരുള്ളവ പ്രധാന മുനമ്പുകൾ ആകുന്നു.

ആറുകൾ.—പ്രധാന ആറുകൾ പൊ എന്നും ആദിജ എന്നും
തിബെർ എന്നും ആർനൊ എന്നും പേരുള്ളവയാകുന്നു.

ദേശ രൂപം.—നടുവിലത്തെ ഇത്താലിയിൽ വളരെ ൟറമുള്ള
ദിക്കുകൾ ഉണ്ടാകകൊണ്ട അവ രൂപകേടായുള്ളവ ആകുന്നു. മറ്റെ
ദിക്കുകൾ മിക്കവയും കാഴ്ചയ്ക്ക നല്ല ഇമ്പമുള്ളവയാകുന്നു താനും. ഇത്താ
ലിയിൽ ഒരു വലിയ മലയും വളരെ കുന്നുകളും കായലുകളും ആറുകളും
തോടുകളും ഉണ്ട. അതിനാൽ മിക്ക ദിക്കുകൾ നല്ല വളമുള്ളവയും പച്ച
യായുള്ളവയും കാഴ്ചയ്ക്കനല്ലതായുള്ളവയും ഏറ്റവും ഭംഗിയായുള്ളവയും
ആകുന്നു.

ക്ലൈമെട്ട.—ഇത്താലിയിലെ ക്ലൈമെട്ട പലതരത്തിൽ ആകു
ന്നു. ഹിമം എല്ലായ്പോഴും ആൽപ്സ മലകളിന്മേൽ കിടക്കുന്നു. അതി
ന്റെ മേൽ അടിക്കുന്ന കാറ്റിന്ന ഹിമത്തിൽനിന്ന തണുപ്പ പിടിക്കു
ന്നതകൊണ്ട അവിടെ അടുക്കലുള്ള വടക്കെ ഇത്താലിയിലെ ക്ലൈമെട്ട ന
ല്ല ശാന്തതയുള്ളതും പതമുള്ളതും ശരീരത്തിന്ന നല്ല സുഖമുള്ളതും ആകു
ന്നു. എങ്കിലും ചിലപ്പോൾ വൎഷകാലത്തിൽ ബഹു ശീതമുള്ളതാകുന്നു. ന
ടുവിലത്തെ ഇത്താലിയിലുള്ള ചില ദിക്കുകൾ ൟറമുള്ളവയാകയാൽ വേ
നൽ സമയവും ഫലം എടുക്കുന്ന സമയവും ഏറ്റവും സൌഖ്യമില്ലാ
ത്തവ ആകുന്നു. മറ്റെ ദേശങ്ങൾ നല്ല തക്ക ശീതോഷ്ണമുള്ളതും ശരീര
സുഖത്തിന്ന കൊള്ളാകുന്നതും ആകുന്നു. എന്നാൽ തെക്കെ ദേശങ്ങളി
ൽ സൈറൊകൊ എന്ന പേരുള്ള കാറ്റ ചിലപ്പോൾ ഊതുന്നു. ഇത വൃ
ക്ഷസസ്യാദികൾക്കും മനുഷ്യൎക്കും മൃഗങ്ങൾക്കും നാശകരമായുള്ളതാകു
ന്നു. അതിനെ സഹിപ്പാൻ ബഹു പ്രയാസമുള്ളതും ആകുന്നു.

ഉത്ഭവങ്ങൾ.—പല പല നല്ല തരമായുള്ള മുന്തിരിങ്ങാകളും
യൂറോപ്പിലുള്ള ഏറ്റവും നല്ല ഒലിവ എണ്ണയും പല മാതിരി ധാന്യ
ങ്ങളു കരിമ്പും അനവധി മധുരനാരെങ്ങാ മുതലായ പഴങ്ങളും മുല്ബ
റി വൃക്ഷങ്ങളും അത്തിവൃക്ഷങ്ങൾ മുതലായ പഴം തരുന്ന വൃക്ഷങ്ങളും
പെരുത്ത നല്ല തരമായ പട്ടുനൂൽ ഉണ്ടാക്കുന്ന പുഴുക്കളും നല്ല മേച്ചിൽ
സ്ഥലങ്ങളും പലതരമായ കാട്ടുപക്ഷികളും പലമാതിരികളായ ഒന്നാ
ന്തരം ഇണങ്ങിയ കന്ന, മാട, മുതലായ നാല്ക്കാലികളും വെള്ളിയും ഇ
രിമ്പും എടുക്കുന്ന തുരങ്കങ്ങളും പടിക്കീക്കാരവും ഗന്ധകവും മാൎബൾ മുത
ലായ നല്ല കല്ലുകളും പലതരം സുഗന്ധത്തെയും വാസനകളെയും തരു
ന്ന വൃക്ഷ സസ്യാദികളും ഇത്താലിയിൽ ഉണ്ട.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/217&oldid=179229" എന്ന താളിൽനിന്ന് ശേഖരിച്ചത്