ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൭

ല്പോട്ട ചാടി തെറിക്കയും ഉരുകിയിലാവ എന്ന പേരുള്ള ഒരു വക ദ്രാവ
കം പൊങ്ങി ദ്വാരത്തിന്റെ വക്ക കവിഞ്ഞ കീഴോട്ട പാഞ്ഞാലിച്ച
ആൎക്കും തടുപ്പാൻ വഹിയാത്തവണ്ണം ഒരു വലിയ ആറ എന്ന പോ
ലെ ഒഴുകി വൃക്ഷങ്ങൾ ആകട്ടെ പട്ടണങ്ങൾ ആകട്ടെ എന്തെങ്കിലും വ
ഴിയിൽ നിന്നാൽ അതിനെ നശിപ്പിച്ചകളകയും ചെയ്യുന്നു.

എന്നാൽ ലിവറി ദ്വീപുകളിൽ ഒന്നിൽ സ്ത്രൊംബാലി എന്ന പേ
രുള്ള ഒരു അഗ്നിമല ഉണ്ട. ൟ അഗ്നിമല മറ്റെല്ലാ അഗ്നി മലകളി
ൽനിന്ന വ്യത്യാസമുള്ളതാകുന്നു. എന്തെന്നാൽ മറ്റ അഗ്നിമലകളിൽ
നിന്ന അഗ്നിജ്വാലകൾ ചിലപ്പോഴെ പുറപ്പെടുന്നുള്ളു. എന്നാൽ സ്ത്രൊം
ബൊലി എന്നുള്ള അഗ്നിമല എല്ലായ്പോഴും ജ്വലിച്ചിരിക്കുന്നു. മെഡി
ത്തെറെനിയൻ കടലിൽ സഞ്ചരിക്കുന്ന കപ്പൽക്കാൎക്ക ആ മല, വഴികാ
ട്ടുന്ന ചന്ദ്രൻ എന്ന പോലെ ആകുന്നു.

യൂറോപ്പിലെ തുൎക്കി എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—യൂറോപ്പിലെ തുൎക്കിയുടെ വടക്കെ ഭാഗം ഓസ്ത്രി
യയാലും റുസ്സിയായാലും കിഴക്ക കരിങ്കടലിനാലും മാൎമ്മൊറാ കടലിനാ
ലും തെക്ക ആൎക്കിപെലെഗൊയാലും ഗ്രേക്കിനാലും പടിഞ്ഞാറ വെനീ
സ ഉൾക്കടലിനാലും ദാല്മത്തിയാ ഉൾക്കടലിനാലും അതൃത്തിയാക്കപ്പെട്ടി
രിക്കുന്നു.

പ്രധാന അംശങ്ങൾ.—ബുൽഗറിയ എന്നും റുമെലിയ എ
ന്നും അല്ബാനിയ എന്നും ദാന്യൂബ എന്ന ആറ്റിൻ സമീപെ മൽദ
വിയ എന്നും വാല്ലച്ചിയ എന്നും ബോസ്നിയ എന്നും സെൎവീയ എന്നും
ആകുന്നു.

പ്രധാന നഗരികൾ.—കൊൻസ്തന്തിനോപ്പൾ എന്ന പട്ട
ണം തുൎക്കി രാജ്യത്തിലെ തലസ്ഥാനവും യൂറോപ്പിൽ ഏറ്റവും വലിയ
പട്ടണവും ആകുന്നു.

അദ്രിയാനോപ്പൾ എന്ന പട്ടണം യൂറോപ്പിയൻ തുൎക്കിയിൽ കൊൻ
സ്തനോപ്പൾ കഴിഞ്ഞാൽ ഏറ്റവും വിശേഷ പട്ടണം ആകുന്നു.
ഇത മുമ്പെ യൂറോപ്പിലുള്ള ഒട്ടൊമാൻ മഹാ രാജ്യത്തിലെ തലസ്ഥാന
പട്ടണം ആയിരുന്നു.

ബുക്കാറെസ്ത എന്ന പട്ടണം വാല്ലച്ചിയായിലെ തലസ്ഥാനം ആകു
ന്നു.

സാലൊനിക്കാ എന്ന പട്ടണം മക്കെദോനിയായിൽ ആകുന്നു. അ
തിന്റെ പണ്ടത്തെ പേർ തെസ്സലോനിക്ക എന്ന ആയിരുന്നു.

ബെൽഗ്രെഡ എന്ന പട്ടണം, സെൎവിയ എന്ന ദേശത്തിൽ ആകു
ന്നു.

കാവാല്ലാ എന്ന പട്ടണം, മക്കെദോനിയായിൽ ആകുന്നു. അതി
ന്റെ പണ്ടത്തെ പേർ നിയാപ്പൊലീസ എന്ന ആയിരുന്നു.

മലകൾ.—ഹിമസ്സ എന്നൊ ബാൽകാൻ എന്നൊ പേരുള്ളത ആ
കുന്നു. ഇത ആൽപ്സിനോട ചേരുന്നതും ഓസ്ത്രിയയിക്കും തുൎക്കിക്കും ഇ
ടയിൽ കിടക്കുന്നതും ആകുന്നു. പിൻഡസ്സ എന്ന പേരുള്ള പൎവതനി
ര തെസ്സാലിയിൽ ആകുന്നു. അത ബാൽക്കാൻ മലനിരയോട ചേരുന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/219&oldid=179231" എന്ന താളിൽനിന്ന് ശേഖരിച്ചത്