ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൮

ഇവ കൂടാതെ ഒലിമ്പുസ എന്നും ഒസ്സാ എന്നും അതോസ എന്നും പേ
രുകളുള്ള മൂന്ന ശ്രുതിപ്പെട്ടിരിക്കുന്ന മലകൾ ഉണ്ട.

ദ്വീപുകൾ.—പ്രധാനമായിട്ടുള്ള ദ്വീപ കണ്ടിയാ എന്ന പേരുള്ള
താകുന്നു. ഇതിന്റെ പണ്ടത്തെ പേർ ക്രെത്ത എന്ന ആയിരുന്നു.

കടലുകളും ഉൾക്കടലുകളും കടൽ കൈവഴികളും.—
ദാൎദ്ദനെത്സ എന്നൊ ഹെലെസ്പോന്ത എന്നൊ പേരുള്ളത കടലും ആ
ൎത്താഎന്നും വൊലൊ എന്നും സെലൊനിക്കാ എന്നും കാസ്സാണ്ട എ
ന്നും മൊന്തിസാന്തൊ എന്നും ഹെല്ലിസ എന്നും കൊൻസ്സൊ എന്നും
പേരുകളുള്ളവ ഉൾക്കടലുകളും ആകുന്നു. കൊൻസ്തന്തിനോപ്പൾ എന്ന
ത കടൽ കൈവഴി ആകുന്നു.

മുനമ്പുകൾ.—വൈല്ലുറി എന്നും ദ്രിവാനൊ എന്നും മൊന്തി
സാന്തൊ എന്നും ഹെല്ലിസ എന്നും പേരുകളുള്ളവ ആകുന്നു.

ആറുകൾ.—ദാന്യൂബ എന്നും പ്രൂത എന്നും സാവ എന്നും മാ
റിസ്സാ എന്നും വാൎഡാർ എന്നും ആകുന്നു.

ദേശ രൂപം.—തുൎക്കി മല ദേശം ആകുന്നു എങ്കിലും വളരെ ന
ല്ല ഫലം തരുന്ന മൈതാന സ്ഥലങ്ങൾ ഉണ്ട. കാഴ്ചയ്ക്ക തുൎക്കി പെരു
ത്ത ഭംഗിയുള്ള ദേശം ആകുന്നു.

ക്ലൈമെട്ട.—നല്ല ഇമ്പമുള്ളതും ശരീരസൌഖ്യത്തിന്ന കൊള്ളാ
കുന്നതും ആകുന്നു.

ഉത്ഭവങ്ങൾ.പലമാതിരി ധാന്യങ്ങളും പഴങ്ങളും ഉണ്ട. എ
ങ്കിലും തുൎക്കിക്കാർ ഏറെ കൃഷി ചെയ്യുന്നില്ല. മുമ്പെ വിശേഷപ്പെട്ട പൊ
ന്നും വെള്ളിയും എടുക്കുന്ന തുരങ്കങ്ങൾ ഉണ്ടായിരുന്നു. എന്നാൽ തുൎക്കി
ക്കാരുടെ ഉദാരത കൊണ്ടും അറിവില്ലായ്മ കൊണ്ടും ആ തുരങ്കങ്ങളി
ൽ നിന്ന ഇപ്പോൾ ഒന്നും എടുക്കുന്നില്ല.

കൈവേലകളും വ്യാപാരവും.—പരവിധാനികളെ ഉണ്ടാ
ക്കുന്നതിനായിട്ട അല്ലാതെ മറ്റ കൈവേലയ്ക്കായിട്ട തുൎക്കിക്കാർ കേൾവി
പ്പെട്ടവരല്ല. പട്ടുകളെയും പരവിധാനികളെയും തൊലുകളെയും ആ
ട്ടുരോമത്തെയും അല്ലാതെ അവർ ഒന്നും വിശേഷമായിട്ട പോക്കചര
ക്കായി കേറ്റി അയക്കുന്നില്ല.

പഠിത്വവും മതവും.—പഠിത്വം വിശേഷമായിട്ട ഒന്നുമില്ല.
തുൎക്കക്കാർ മഹമ്മദമതക്കാരാകുന്നു.

വിശേഷാദികൾ.—തുൎക്ക എന്ന വാക്കിന്റെ അൎത്ഥം അവരു
ടെ ഭാഷയിൽ സഞ്ചാരി എന്ന ആകുന്നു. അതുകൊണ്ട അവർ പി
ടിച്ചിരിക്കുന്ന ദേശങ്ങൾക്ക തുൎക്കി എന്ന പേരിട്ടിരിക്കുന്നു. അവർ താൎത്ത
റിക്കാരിൽ ഒരു ജാതിയായിരുന്നു. കസ്പിയൻ കടലരികെ പാൎക്കയും
ചെയ്തു. എന്നാൽ ൧൩൫൨മാണ്ടിൽ അവർ ഒട്ടൊമാൻ എന്ന പേരുള്ള
അവരുടെ പ്രമാണി മൂലം നടത്തപ്പെട്ട, അന്യരാജ്യങ്ങളെ പിടിച്ച
ശ്രേഷ്ഠതയുള്ളവരായി തീരുകയാൽ അവൎക്ക ഒട്ടൊമാൻകാർ എന്ന പേ
ർ ലഭിക്കയും അവർ ഒരു ശക്തിയും വലിപ്പവുമുള്ള ജാതിയായി തീരുക
യും ചെയ്തിരിക്കുന്നു. ആകയാൽ അവൎക്ക ഇപ്പോൾ ഒട്ടൊമാൻകാർ എ
ന്നെങ്കിലും തുൎക്കികൾ എന്നെങ്കിലും പേരും വന്നിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/220&oldid=179232" എന്ന താളിൽനിന്ന് ശേഖരിച്ചത്