ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦൩

ൟ ദേശക്കാരുടെ മതം ക്രിസ്ത്യാനി മതം ആകുന്നു. എന്നാൽ അവർ
അതിനെ അറിയാത്തതകൊണ്ടും പ്രമാണിക്കാത്തതകൊണ്ടും ഹീനന്മാ
രായും ക്രൂരന്മാരായും തീൎന്നിരിക്കുന്നു. പച്ചമാംസത്തെ തിന്നുന്നവരും മൂ
ഢന്മാരും ആകുന്നു. അഫ്രിക്കയിലുള്ള മിക്ക രാജ്യങ്ങളെക്കാൾ ൟ രാ
ജ്യം പുരാണമായിട്ടുള്ളതായിരുന്നു. പണ്ടത്തെ കാലങ്ങളിൽ അബിസീ
നിയാക്കാരിൽ വളരെ ആളുകൾ ഭടന്മാരായും കച്ചവടക്കാരായും ഇന്ദ്യാ
ദേശങ്ങളിൽ കൂടക്കൂടെ വന്ന പോകയും ചെയ്തു. ൟ ദേശത്തിലെ മ
ലകളിൽ സിംഹം പുലി മുതലായ കാട്ടുമൃഗങ്ങളും പക്ഷികളും പലത
രം ലോഹാദികളും ഉണ്ട. എങ്കിലും കുടിയാന്മാർ ഭടാചാരക്കാരാകകൊ
ണ്ട ലോഹാദികളെ കിളച്ചെടുപ്പാൻ അവൎക്ക സാമൎത്ഥ്യം ഇല്ല.

നൂബിയാ എന്നും അബിസീനിയാ എന്നുമുള്ള ദേശങ്ങളുടെ പണ്ട
ത്തെ പേർ എഥിയോഫിയാ എന്ന ആയിരുന്നു.

ആദ്യ കാലങ്ങളിൽ എഥിയോഫിയായും എജിപ്തും മഹാ കേൾവി
പ്പെട്ട രാജ്യങ്ങളായിരുന്നു. പല പല വിദ്യകളും ഇവിടെനിന്ന ഉണ്ടാ
യി.

ബാൎബ്ബറി എന്ന ദേശത്തിലുള്ള നാടുകളെ കുറിച്ച.

ബാൎബ്ബറി എന്ന ദേശം, അഫ്രിക്കയുടെ വടക്കെ വശത്ത അത്ത്ലാന്തി
ക്ക സമുദ്രം മുതൽ എജിപ്ത വരെ എത്തിയിരിക്കുന്നു. അത മെഡിത്തെ
റെനിയൻ കടലിന്റെ തെക്കെ ഭാഗത്ത ആകുന്നു.

പ്രധാന അംശങ്ങൾ.—മോറോക്കൊ എന്നും അല്ജീൎസ എ
ന്നും തുനീസ എന്നും ത്രിപ്പോലി എന്നും ബാൎക്കാ എന്നും ആകുന്നു.

മോറോക്കൊ എന്ന ദേശത്തിന്റെ പണ്ടത്തെ പേർ മൊറിത്തെനി
യ എന്ന ആയിരുന്നു. മോറോക്കൊ എന്നും ഫെസ്സ എന്നും താഫിലെ
ല്ത, എന്നും പേരുകളായ മൂന്ന രാജ്യങ്ങൾ ഒന്നിച്ച കൂടീട്ട മോറോക്കൊ
എന്ന ഐക്യ രാജ്യമായി തീൎന്നിരിക്കുന്നു.

ഫെസ്സ മോറോക്കൊയുടെ വടക്കെ ഭാഗത്തആകുന്നു. ഇത മുമ്പെ മഹാ
കേൾവിപ്പെട്ട സ്ഥലമായിരുന്നു. മഹമ്മദകാർ പഠിക്കുന്ന വേദത്തെ
യും വിദ്യയെയും പഠിപ്പിക്കുന്ന ശ്രുതിപ്പെട്ട പാഠകശാലകൾ ഫെസ്സിൽ
ഉണ്ട. രാജാവ അവിടെ പാൎക്കുന്നു. അവിടെ വളരെ കച്ചവടവും ചെ
യ്തവരുന്നു. അവിടെനിന്ന തിംബുക്തുയിലേക്ക ആണ്ടുതോറും രണ്ട പ്രാ
വശ്യം കാറാവാൻസ പോകയും ചെയ്യുന്നു.

മോറോക്കൊയിലുള്ള കുടിയാന്മാർ മൂഢഭക്തിയുള്ള മഹമ്മദകാരാകു
ന്നു. അവൎക്ക മൂൎസ എന്ന പേർ പറയപ്പെടുകയും ചെയ്യും. അവർ ക്രൂ
രന്മാരും ഭടാചാരക്കാരും ആകുന്നു.

അല്ജീൎസ എന്ന ദേശത്തിന്റെ പണ്ടത്തെ പേർ നുമിഡിയ എന്ന ആ
യിരുന്നു. ഇത ഇപ്പോൾ ഫ്രാൻസകാരുടെ കീഴിൽ ആകുന്നു.

തുനീസ എന്ന ദേശവും ത്രിപ്പോലി എന്ന ദേശവും സ്വാതന്ത്ര്യമുള്ള
ദേശങ്ങളാകുന്നു. എങ്കിലും തുൎക്കി മഹാ രാജാവ അവയെ സൂക്ഷിച്ച ര
ക്ഷിക്കയും ചെയ്ത വരുന്നു. അവയുടെ അധികാരിയുടെ സ്ഥാനപേർ
ദേയി എന്ന ആകുന്നു.

ബാൎക്കാ എന്ന ദേശത്തിന്റെ പണ്ടത്തെ പേർ ലിബിയാ എന്ന


S 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/227&oldid=179239" എന്ന താളിൽനിന്ന് ശേഖരിച്ചത്