ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦൪

ആയിരുന്നു. ൟ ദേശം മിക്കതും ഫലമില്ലാത്ത മണൽ ദേശം ആകു
ന്നു. തുൎക്കി മഹാ രാജാവിന്റെ അധികാരത്തിൻ കീഴിൽ ആകുന്നു.

നടുവിലത്തെ അഫ്രിക്കയെ കുറിച്ച.

ൟ ഭാഗത്തിൽ വളരെ ആധിപത്യങ്ങൾ ഉണ്ട. എങ്കിലും ജനങ്ങൾ
ഭടാചാരക്കാരും ദേശം പെരുത്ത ഉഷ്ണമുള്ളതും സൌഖ്യമില്ലാത്തതും ആ
കകൊണ്ട അതിനെ കുറിച്ച ഇന്നവരെയും ഏറെ അറിവാൻ ഇട വ
ന്നിട്ടില്ല.

പ്രധാന സ്ഥലങ്ങളുടെ പേരുകൾ എന്തെന്നാൽ നിഗ്രിത്തിയാ അ
ല്ലെങ്കിൽ സൌഡാൻ എന്നും ബോൎന്നേൗ എന്നും തിംബുക്തു എന്നും ഹൌ
സ്സാ എന്നും യാറിബാ എന്നും സാഹാറാ അല്ലെങ്കിൽ വലിയ മണലുള്ള
വനം എന്നും ദാഫർ എന്നും ബൊർഗു എന്നും ആകുന്നു.

സാഹാറാ എന്ന പേരുള്ള വനത്തിന്ന ൨൦൦൦ നാഴിക നീളവും ൬൦൦
നാഴിക വീതിയും ഉണ്ട. അതിൽ ഇടെക്കിടെയ്ക്ക ഫലമുള്ള ചെറിയ
സ്ഥലങ്ങൾ ഉണ്ട. എങ്കിലും മിക്കതും മണലുള്ളതാകുന്നു. അത കാറ്റ
കൊണ്ട ഇളകപ്പെടുമ്പോൾ കടലിലെ ഓളം പോലെ ഇളകും ചില
പ്പോൾ വഴിയാത്രക്കാരെ മൂടി നശിപ്പിക്കയും ചെയ്യും.

പ്രധാന നഗരികൾ.—തിംബുക്തു എന്നും സാക്കാത്ത എ
ന്നും കൌക്കാ എന്നും കോബെ എന്നും കെനെം എന്നും കൊന്നാ എ
ന്നും ആകുന്നു.

തിംബുക്തു എന്ന പട്ടണം, നിഗ്രിത്തിയാ എന്ന പേരായ ദേശത്തിലു
ള്ള തിംബുക്തു എന്ന പേരുള്ള രാജ്യത്തിൽ ആകുന്നു. അത ജനപുഷ്ടി
യും സമ്പത്തുമുള്ള പട്ടണം ആകുന്നു. ഇവിടെ വളരെ കച്ചവടം, പ്ര
ത്യേകമായിട്ട ഉപ്പുകച്ചവടം ചെയ്തവരുന്നു.

സാക്കാത്തു എന്ന പട്ടണം ഹൌസ്സാ എന്ന രാജ്യത്തിലെ തലസ്ഥാ
നം ആകുന്നു.

കൌക്കാ എന്ന പട്ടണം ബോൎന്നൌ എന്ന രാജ്യത്തിലെ തലസ്ഥാ
നം ആകുന്നു. ൟ രണ്ടു രാജ്യങ്ങളും നടുവിലത്തെ അഫ്രിക്കയിലുള്ള
രാജ്യങ്ങളിൽ പ്രധാനമായിട്ടുള്ളവയാകുന്നു.

ൟ രാജ്യങ്ങൾ ആറുകൾ കൊണ്ടും ചാഡ എന്ന കായലിന്റെ വെ
ള്ളം കൊണ്ടും നന്നായി നനെക്കപ്പെട്ടിരിക്കയാൽ പഞ്ഞിയും നീലവും
കോതമ്പുമുതലായ ധാന്യങ്ങളും സസ്യാദികളും പഴങ്ങളും അനവധി
യായിട്ട ഉണ്ടാകുന്നു. എന്നാൽ മിക്ക സ്ഥലങ്ങളും താഴ്ചയും ൟൎപ്പവുമുള്ള
വയാകകൊണ്ടു ആ ദേശങ്ങൾ സൌഖുമുള്ളവ ആല്ല.

ൟ രാജ്യങ്ങളിലും ചുറ്റുമുള്ള രാജ്യങ്ങളിലും കച്ചവടം പെരുത്തുണ്ട.
ൟ ദേശങ്ങളിൽ കച്ചവടം ചെയ്യുന്നത കറാവാൻസായിട്ട ആകുന്നു. അ
ത എന്തെന്നാൽ വളരെ കച്ചവടക്കാർ വഴിയിൽ വെച്ച തമ്മിൽ തമ്മി
ൽ സഹായിപ്പാനായിട്ട ഉടമ്പടി ചെയ്തിട്ട അവൎക്കുള്ള ചരക്കുകളെ ഒ
ട്ടകപ്പുറത്ത കേറ്റി സഞ്ചരിച്ച രക്ഷയുള്ള സ്ഥലങ്ങളിൽ ചന്തകളെ ഉ
ണ്ടാക്കി കച്ചവടം ചെയ്തവരുന്നു. ൟ രാജ്യങ്ങളിലെ പ്രധാനമായിട്ടു
ള്ള കച്ചവടം കനകപ്പൊടിയും ആനക്കൊമ്പുകളും അടിമ ആളുകളും
ആകുന്നു. ചന്ദ്രഗിരി മുതലായ മലകളിൽ പൊന്ന വളരെ ഉണ്ട. അ
വിടെനിന്ന ഒഴുകുന്ന വെള്ളത്തോട കൂടെ വരുന്ന മണലിൽ പൊൻ
തരികൾ ഉണ്ട. മണലിൽ നിന്ന കുടിയാന്മാർ പൊൻ തരിയെ എടു
ത്ത വില്ക്കയും ചെയ്തവരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/228&oldid=179240" എന്ന താളിൽനിന്ന് ശേഖരിച്ചത്