ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦൫

കൊനൊ എന്ന പട്ടണം ഹൌസ്സി എന്ന രാജ്യത്തിൽ ആകുന്നു. ഇ
ത പ്രധാന കച്ചവട സ്ഥലം ആകുന്നു.

ൟ ദേശങ്ങളിലെ കുടിയാന്മാർ മിക്കവരും മഹമ്മദകാരാകുന്നു. എ
ന്നാൽ അജ്ഞാനികൾ വളരെ ഉണ്ട. അവിടെ പാൎക്കുന്നവരുടെ പേർ
നീഗ്രോയസ എന്ന ആകുന്നു.

ആഫ്രിക്കയുടെ പടിഞ്ഞാറെ വശത്തെ നാടുകളെ
കുറിച്ച.

പ്രധാന അംശങ്ങൾ.—സെനഗാംബിയ എന്നും മേല
ത്തെ ഗിനി എന്നും താഴത്തെ ഗിനി എന്നും ആകുന്നു.

സെനഗാംബിയാ സെനെഗാൽ എന്നും ഗാംബിയ എന്നും റിയൊ
ഗ്രാണ്ട എന്നും പേരുകളായ ആറുകൾക്ക അടുക്കൽ ആകുന്നു. ആ ദേ
ശത്തിൽ പല ആധിപത്യങ്ങൾ ഉണ്ട. അവയിൽ പ്രധാനമായി മൂന്നു
ണ്ട. ആയത മാൻഡിൻഗൊയസ എന്നും ഫൌലാസ എന്നും യാലോൎഫ്സ
എന്നും പേരുള്ളവ ആകുന്നു.

മേലത്തെ ഗിനിയിലുള്ള ദേശങ്ങൾ സിയറലിയോൻ എന്നും ഗ്രേൻ
കോസ്ത്ത എന്നും * ഐവെറികോസ്ത്ത എന്നും ഗോല്ഡകോസ്ത്ത എന്നും
സ്ലേവ കോസ്ത്ത എന്നും ആഷാന്തീ എന്നും ദാഹൊമി എന്നും ബെനിൻ
എന്നും ആകുന്നു.

താഴത്തെ ഗിനിയിലുള്ള ദേശങ്ങൾ ലൊയാൻഗൊ എന്നും കൊൻ
ഗൊ എന്നും അൻഗോലാ എന്നും ബേൻഗുയല എന്നും മാത്താമാൻ എ
ന്നും ആകുന്നു.

സെനഗാംബിയായിൽ പല യൂറോപ്പിയകാൎക്ക തോട്ടങ്ങളും കുടിയി
രിപ്പിടങ്ങളും ഉണ്ട. ഫ്രാൻസകാർ പശ കച്ചവടത്തിന്നായിട്ട സെ
റെ ഗാൽ എന്ന ആറ്റിൻ അരികെ പാൎക്കുന്നു.

സിയറലിയൊൻ ഇംഗ്ലീഷകാൎക്കുള്ള ദേശം ആകുന്നു. അവർ ആ
ദേശത്തിൽ പാൎക്കുന്ന കാരണം എന്തെന്നാൽ നിഗ്രോയസ എന്ന പേ
രുള്ള അഫ്രിക്കക്കാരിൽ ഒരു ജാതിക്കാർ ശരീരബലമുള്ളവരായിട്ടുണ്ട. എ
ന്നാൽ ഇവർ ഭടാചാരക്കാരും മിക്കവരും ക്രൂരന്മാരും ആകുന്നു. തമ്മിൽ
തമ്മിൽ കൂടക്കൂടെ യുദ്ധവും ചെയ്യുന്നു. യുദ്ധത്തിൽ തോറ്റവരെയും ര
ഹസ്യമായിട്ട മോഷ്ടിക്കപ്പെട്ടവരെയും കെട്ടിച്ച മൃഗങ്ങൾ എന്ന പോ
ലെ സമുദ്രതീരത്ത തള്ളിക്കൊണ്ടുപോയിട്ട അവിടെ ദുഷ്ട യൂറോപ്പകാർ
അവരെ വിലെക്ക വാങ്ങിച്ച കപ്പലുകളിൽ കേറ്റി അന്യദേശങ്ങളിൽ
പുലയരെ പോലെ വേലചെയ്വാനായിട്ട അടിമയായി വില്ക്കയും ചെ
യ്തവരുന്നു. എന്നാൽ ഇത മഹാ ദുഷ്ട്രപ്രവൃത്തിയും പാപവും ആകകൊ
ണ്ട ഇംഗ്ലീഷകാർ അടിമ കപ്പലുകളെ പിടിപ്പാനായിട്ട ആ ദേശങ്ങൾ
ക്ക അടുത്തുള്ള സമുദ്രങ്ങളിലേക്ക പടകപ്പലുകളെ അയക്കുന്നു. അടിമ ക

* ഐവെറി എന്ന വാക്ക ആനകൊമ്പ എന്നും ഗോല്ഡ എന്നത
പൊന്ന എന്നും സ്ലേവ എന്നത അടിമക്കാരൻ എന്നും ആകുന്നു. കോ
സ്ത്ത എന്നത സമുദ്രതീരം എന്നും ആകുന്നു.

S 3

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/229&oldid=179241" എന്ന താളിൽനിന്ന് ശേഖരിച്ചത്