ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦൭

വർ അഴുക്കുള്ള ആട്ടുതോലുകളെ ധരിക്കയും കരികൂട്ടിയ നാറ്റമുള്ള
നെയ്യകൊണ്ട തങ്ങളുടെ ശരീരങ്ങളിൽ തേക്കയും ചെയ്തവരുന്നു. അ
വരിൽ ചിലർ ചേരകളെയും ചിലന്ദികളെയും ൟച്ചകളെയും വെട്ടക്കി
ളികളെയും ബുഭുക്ഷയോട കൂടെ ഭക്ഷിക്കയും ചെയ്തവരുന്നു. കാഫ്രി
മാർ ഹൊത്തൻതൊത്തുകാരെക്കാൾ കറുത്ത നിറമുള്ളവരും മഹാ ധൈ
ൎയ്യമുള്ളവരും ആകുന്നു. അവരും ഹൊത്തൻതൊത്തുകാരും വിഗ്രഹാരാ
ധനക്കാർ ആകുന്നു.

കാഫ്രറിയായുടെ വടക്കെ വശത്ത സൂലാസ്സ എന്ന പേരുള്ള ഒരു ദേ
ശക്കാർ ഉണ്ട. ഇവർ ഭടാചാരക്കാരും മഹാ ക്രൂരന്മാരും ഏകദേശം
കാട്ടാളരും ആകുന്നു.

അഫ്രിക്കയിലുള്ള കിഴക്കെ നാടുകളെ കുറിച്ച.

പ്രധാന അംശങ്ങൾ.—ആഡെൽ എന്ന രാജ്യം, അതി
ലെ പ്രധാന നഗരി സൈലാ എന്ന ആകുന്നു. പ്രധാന ആറ ഹാ
വേഷ എന്ന പേരുള്ളതാകുന്നു.

അജാൻ എന്നുള്ള ദേശത്തിൽ ബ്രാവാ എന്നും മഗൊദാഷെ എന്നും
പേരുകളുള്ള മഹമ്മദകാരുടെ ഗ്രാമങ്ങൾ ഉണ്ട.

സാൻഗ്വിബാർ എന്ന ദേശത്തിൽ മെലിണ്ടാ എന്നും മൊംബാസ്സ
എന്നും ക്വിലോയ എന്നും പേരുകളുള്ള പട്ടണങ്ങൾ ഉണ്ട.

മൊസാംബീക്ക എന്നുള്ള ദേശത്തിൽ മോസാംബീക്ക എന്ന പേരുള്ള
പട്ടണം ഉണ്ട.

മൊകറാങ്ങ എന്ന പേരുള്ള രാജ്യത്തിൽ സൊഫാലാ എന്നും സാ
ബിയ എന്നും പേരുകളുള്ള പ്രധാന സ്ഥലങ്ങൾ ഉണ്ട.

മാഫുമൊ എന്ന പേരുള്ള ആറ ദെലഗൊ ഉൾക്കടലിൽ വീഴുന്നു.

നാത്താൽ എന്നുള്ള ദേശം ഇതിൽ ൟ പേരായിട്ട തന്നെ ഒരു
ആറും ഉൾക്കടലും ഉണ്ട.

ആഡെൽ എന്നുള്ള രാജ്യം അബിസീനിയാ രാജ്യത്തിന്റെ അധി
കാരത്തിൻ കീഴിരിക്കുന്നു. ഇത നല്ല വളമുള്ള ദേശവും നറുംപശയ്ക്കും
കുന്തുരുക്കത്തിനും പ്രത്യേകം കേൾവിപ്പെട്ടിരിക്കുന്ന ദേശവും ആകു
ന്നു.

അജാൻ ആനകൊമ്പും അംബെർഗ്രിസും പൊന്നും കച്ചവടമുള്ള
സ്ഥലം ആകുന്നു.

സാൻഗ്വിബാർ ൟൎപ്പമുള്ളതും സൌഖ്യമില്ലാത്തതുമായുള്ള ദേശം
ആകുന്നു. അവിടെ ആനകൾ അനവധി ഉണ്ട.

മൊസാംബീക്ക സുഭിക്ഷമായുള്ള ദേശം ആകുന്നു. അവിടെ പൊ
ന്ന വളരെ ഉണ്ട. പലപല മാതിരി മൃഗങ്ങളും അനവധി ഉണ്ട.

മൊകാറാങ്ങ, എന്ന ദേശത്തിലുള്ളവർ അടുത്ത ദേശങ്ങളിലുള്ളവരെ
ക്കാളും ആചാരമുള്ളവരാകുന്നു. എന്നാൽ ൟ രാജ്യങ്ങൾ മിക്കവയും
പൊൎത്തുഗാലകാരുടെ അധികാരത്തിൻ കീഴിൽ ആകകൊണ്ടും ഇവർ
ബുദ്ധിഹീനന്മാരായി തീൎന്നിരിക്കകൊണ്ടും ൟ ദേശങ്ങളെ കുറിച്ച വി
വരമായിട്ട എഴുതീട്ടില്ലാത്തതിനാൽ അവയെ കുറിച്ച ഏറെ അറിയു
ന്നില്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/231&oldid=179243" എന്ന താളിൽനിന്ന് ശേഖരിച്ചത്