ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦൯

പൎവതനിര അമെറിക്കായുടെ പടിഞ്ഞാറെ വശത്തോട്ട അടുത്തിരിക്കു
ന്നു. വടക്കെ അമെറിക്കായിലുള്ള പൎവതനിര പാറയുള്ള മലകൾ എന്ന
പേർ വിളിക്കപ്പെട്ടിരിക്കുന്നു. വടക്കെ അമെറിക്കായിലെ കിഴക്കെ വശ
ത്ത അപ്പലക്കിയൻ അല്ലെങ്കിൽ അല്ലിഘാനി എന്ന പേരുള്ള ഒരു പൎവ
തനിര ഉണ്ട.

ദ്വീപുകൾ.—പ്രധാന ദ്വീപുകൾ ന്യൂഫൌണ്ടലാണ്ട എന്നും
ബെൎമൂഡസ എന്നും വാൻകുവേൎസ എന്നും പേരുള്ളവയാകുന്നു,

കായലുകളും ഉൾക്കടലുകളും കടൽ കൈവഴികളും.

സുപ്പിറിയോർ എന്നും മികിഗാൻ എന്നും ഹുറൊൻ എന്നും ഇറി എന്നും
ഒൻതെറീയൊ എന്നും ചമ്പ്ലെയൻ എന്നും നീകറാഗുയ എന്നും സേവ
ലെക്ക എന്നും വിന്നിപെഗ എന്നും പേരുള്ളവ വലിയ കായലുകൾ ആ
കുന്നു. ബഫിൻസ ഉൾക്കടൽ എന്നും ദാവിസ ഇടുക്ക എന്നും ഹൂഢ്സന്സ ഉ
ൾക്കടൽ എന്നും സന്തലോറൻസ ഉൾക്കടൽ എന്നും മെക്സിക്കൊ ഉൾക്കട
ൽ എന്നും ഫ്ലൊറിദ ഉൾക്കടൽ എന്നും കമ്പീച്ചി ഉൾക്കടൽ എന്നും ക
ലിപോൎന്യാ ഉൾക്കടൽ എന്നും ആകുന്നു. നൂത്ത്ക്കാസൌണ്ടാ എന്നും ബെ
റിങ്ങസ കടൽ കൈവഴി എന്നും ഉള്ളവ കടൽ കൈവഴികളാകുന്നു.

പ്രധാന ആറുകൾ.—വടക്കെ അമെറിക്കായിലുള്ള ഏറ്റം
വലിയ ആറ മിസിസ്സിപ്പി എന്ന പേരുള്ളതാകുന്നു. സന്തലോറൻസ
എന്നും ഓഹിയൊ എന്നും കൊലുംബിയാ എന്നും മെകൻസിസ എന്നും
ചെമ്പ തുരങ്കം എന്നും ഉള്ള ആറുകളും ഉണ്ട.

അമെറിക്കായിലുള്ള ആദ്യ കുടിയാന്മാർ ഇന്ദ്യാൻകാർ എന്ന വിളി
ക്കപ്പെട്ടിരിക്കുന്നു.

അമെറിക്കായിൽ വിശേഷമായിട്ടുള്ളവ അതിന്റെ വലിയ കായലു
കളും ആറുകളും നീൎവീഴ്ചകളും ആകുന്നു. നീൎവീഴ്ചകളിൽ വിശേഷമാ
യിട്ടുള്ളത വടക്കെ അമെറിക്കായിലുള്ള നിയാഗറ എന്ന പേരുള്ള നീ
ൎവീഴ്ച ആകുന്നു. വെള്ളം ൧൬൯ അടി പൊക്കത്തിൽനിന്ന കീഴ്പോട്ട
പാഞ്ഞൊഴുകി വീഴുന്നു. അതിനാൽ ഉള്ള അലൎച്ച എത്രയും വലിയതാ
കകൊണ്ട ൨൦ നാഴിക ദൂരത്തോളം കേൾക്കയും ആം.

ബ്രത്തിശ അമെറിക്കായെ കുറിച്ച.

ദേശങ്ങൾ.—വടക്കെ അമെറിക്കായിൽ ഗ്രേട്ടബ്രിത്തെന്റെ അ
ധികാരത്തിൻ കീഴിലുള്ള ദേശങ്ങൾ കനഡ എന്നും ലബ്രദോർ എ
ന്നും നൊവസ്തൊത്തിയ എന്നും ന്യൂബ്രൂൻസ്വിക്ക എന്നും ന്യൂഫൌണ്ടലാ
ണ്ട എന്നും ബെൎമ്മൂഡസ എന്നും മറ്റ ദ്വീപുകളും ആകുന്നു.

കനഡ എന്ന ദേശത്തെ കുറിച്ച.

കനഡ രണ്ട ഭാഗമായിട്ട പകുക്കപ്പെട്ടിരിക്കുന്നു. ആയത മേലത്തെ
കനഡ എന്നും താഴത്തെ കനഡ എന്നും ആകുന്നു. കനഡയിലെ പ്ര
ധാന തലസ്ഥാന പട്ടണം ക്വീബെക്ക എന്ന ആകുന്നു. മറ്റ വിശേ
ഷപട്ടണങ്ങൾ മൊൻത്രിയാൽ എന്നും യോൎക്ക എന്നും കിങ്ങസ്തോൻ എ
ന്നും ആകുന്നു. കനഡയിലെ ക്ലൈമെട്ട സുഖമുള്ളതാകുന്നു. എങ്കിലും

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/235&oldid=179247" എന്ന താളിൽനിന്ന് ശേഖരിച്ചത്