ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧൦

വേനൽക്കാലം ബഹു ചൂടുള്ളതും വൎഷകാലം ഏറ്റവും തണുപ്പുള്ളതും
ആകുന്നു. കനഡ മലയുള്ള ദേശം ആകുന്നു. എങ്കിലും താണ ദിക്കുക
ൾ വളരെ ഉണ്ട. മലകളിൽ പലതരം ഉപകാരമുള്ള വൃക്ഷങ്ങൾ ഉണ്ടാ
കുന്നു. മെപ്പെൾ എന്ന പേരുള്ള വൃക്ഷത്തിൽനിന്ന ഒരു നല്ല മാതിരി
പഞ്ചസാരയെ ഉണ്ടാക്കുന്നു. താണ ദിക്കുകളിൽ കോതമ്പും പുകയില
യും പലവക പഴങ്ങളും ഉണ്ടാകുന്നു. പ്രധാന പോക്കചരക്കുകൾ മാൎദ്ദവ
രോമമുള്ള തോലുകളും കോതമ്പും തടികളും ആകുന്നു. കനഡ മുമ്പെ
ഫ്രാൻസിന്റെ അധികാരത്തിൻ കീഴിൽ ആയിരുന്നതകൊണ്ട വളരെ
ഫ്രാൻസകാർ ഇന്നവരെയും അവിടെ പാൎക്കുന്നു, ൟ ആളുകളിൽ ഏ
താനും പേരുടെ മതം പാപ്പാ മതവും ശേഷം പേരുടെ മതം പ്രൊ
ത്തെസ്താന്ത മതവും ആകുന്നു.

ലബ്രദോർ എന്ന ദേശത്തെ കുറിച്ച.

ലബ്രദോർ സന്തലോറൻസ എന്ന ഉൾക്കടലിന്റെ വടക്കെ വശത്തു
ള്ള ഒരു വലിയ ദേശം ആകുന്നു. അത തണുപ്പും ഫലമില്ലാത്തതുമായു
ള്ള ദേശം ആകുന്നു. കുടിയാന്മാർ ഏറ ഇല്ല. അവർ നായാട്ടിനാലും
മീൻപിടിത്തത്താലും ഉപജീവനം കഴിക്കുന്നു.

നൊവസ്കോത്തിയ എന്ന ദേശത്തെ കുറിച്ച.

നൊവസ്കോത്തിയ സന്തലോറൻസ എന്ന കടലിന്റെ തെക്കെ ഭാഗ
ത്ത ആകുന്നു. ഹലിഫാക്സ അതിന്റെ തലസ്ഥാന പട്ടണവും തുറമുഖ
വും ആകുന്നു ഇവിടെനിന്ന തഴകളും വളരെ ഉണങ്ങിയ മീനും പോ
ക്കചരക്കായിട്ട കേറ്റി അയച്ചവരുന്നു.

ന്യൂബ്രൂൻസ്വിക്കിനെ കുറിച്ച.

ന്യൂബ്രൂൻസ്വിക്ക നൊവസ്കോത്തിയയുടെ പടിഞ്ഞാറെ വശത്ത ആ
കുന്നു. വൃക്ഷങ്ങൾ അവിടെ വളരെ ഉണ്ട എങ്കിലും ദേശം തണുപ്പുള്ള
തും ഭൂമി ഫലമില്ലാത്തതും ആകുന്നു.

ന്യൂഫൌണ്ടലാണ്ട എന്ന ദേശത്തെ കുറിച്ച.

ന്യൂഫൌണ്ടലാണ്ട സന്തലോറൻസ എന്ന ഉൾക്കടലിന്റെ വടക്ക കി
ഴക്കെ ഭാഗത്തുള്ള ഒരു വലിയ ദ്വീപ ആകുന്നു. ൟ ദ്വീപ കൊഡ എ
ന്ന മീൻ അനവധിയായി പിടിക്കുന്നതിനാൽ വിശേഷമുള്ളതാകുന്നു.
ആ മീൻ ഉപ്പിട്ടുണുങ്ങീട്ട വില്ക്കയും ചെയ്തുവരുന്നു. ൟ ദ്വീപിലെ ത
ലസ്ഥാനം സെന്തജോൻസ എന്ന പേരുള്ളതാകുന്നു.

ബെൎമ്മൂഡസ മുതലായ ദ്വീപുകളെ കുറിച്ച.

ബെൎമ്മൂഡസ എന്ന പേരുള്ളത നാല ചെറിയ ദ്വീപുകൾ ആകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/236&oldid=179248" എന്ന താളിൽനിന്ന് ശേഖരിച്ചത്