ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧൧

അവ ഐക്യനാടുകളുടെ കിഴക്കെ ഭാഗത്ത അത്ത്ലാന്തിക്ക സമുദ്രത്തിൽ
ആകുന്നു. സെന്തജോൻസ എന്ന പേരുള്ള ദ്വീപ നൊവസ്കോത്തിയയു
ടെ അടുക്കൽ ആകുന്നു. അന്തികൊസ്ത്തി എന്നുള്ള ദ്വീപ സന്തലോറൻ
സ എന്ന ആറ്റിന്റെ വടക്കെ അറ്റത്ത ആകുന്നു. പിക്തു എന്നും സെ
ന്തപിയറ എന്നും മിക്വിലോൻ എന്നും പേരുകളുള്ള മൂന്ന ചെറിയ ദ്വീ
പുകൾ ന്യൂഫൌണ്ടലാണ്ടിന്ന അടുക്കൽ ആകുന്നു.

ഐക്യനാടുകളെ കുറിച്ച.

അതിരുകൾ.—ഐക്യനാടുകൾ ബ്രിത്തിശ അമെറിക്കായുടെ തെ
ക്കെ വശത്ത ആകുന്നു.

ഐക്യനാടുകൾ താഴെ വരുന്ന പ്രകാരം
പകുക്കപ്പെട്ടിരിക്കുന്നു.

വടക്കെ നാടുകൾ.

ദേശം. പ്രധാനപട്ടണം.
മെയൻ. പൊത്ത്ലാണ്ട.
ന്യൂഹാമ്പശയർ. കൊൻകോൎഡ
വെൎമ്മൊന്ത. ബെന്നിങ്ങൊത്താൻ.
മസച്ചുസെത്തസ. ബോസ്ത്തൊൻ
രോഡദ്വീപ. പ്രൊവിദേൻസ.
കൊനെക്തികുത്ത. ഹാൎട്ടഫൊൎഡ.

നടുവിലത്തെ നാടുകൾ.

ന്യൂയോൎക്ക. ന്യൂയോൎക്ക.
ന്യൂജേൎസ്സി. ത്രെൻതൊൻ.
പെൻസിൽവനിയ. ഫിലദല്ഫിയാ.
ദെലാവാർ. ദൊവെർ.

തെക്കെ നാടുകൾ.

മെറിലാണ്ട. അന്നാപോലിസ.
വെൎജ്ജിനിയാ. രിച്ചൊമണ്ട.
കൊലംബിയ എന്ന ദിക്ക. വഷിങ്ങ്ത്തൊൻ.
വടക്കൻ കറോലിനാ. റെലി.
തെക്കൻ കറോലിനാ. ചാൎത്സതൊൻ.
ജൊൎജിയ. സാവാന.
അലാബാമാ. കാഹാബാ.
മിസിസ്സിപ്പി. നെത്തെചസ്സ.
"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/237&oldid=179249" എന്ന താളിൽനിന്ന് ശേഖരിച്ചത്